ഗോസിപ്പ് അല്ല, സത്യം! നടി സമ്രീൻ കൗറുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച് അർഷ്ദീപ് സിങ്; ചേർത്തുപിടിച്ച് താരം

1 month ago 5

ഓണ്‍ലൈൻ ഡെസ്‌ക്

Published: July 29, 2026 11:56 AM IST Updated: July 29, 2026 12:11 PM IST

1 minute Read

അർഷ്‌ദീപ്  സിങ്ങും സമ്രീൻ കൗറും. (Instagram/_arshdeep.singh__/)
അർഷ്‌ദീപ് സിങ്ങും സമ്രീൻ കൗറും. (Instagram/_arshdeep.singh__/)

ചണ്ഡിഗഡ് ∙ പ്രണയബന്ധം സംബന്ധിച്ച ദീർഘകാലത്തെ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്. നടിയും മോഡലുമായ സമ്രീൻ കൗറുമായി താൻ പ്രണയത്തിലാണെന്ന് അർഷ്ദീപ് സിങ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സമ്രീൻ കൗറും ഒന്നിച്ചുള്ള ചിത്രങ്ങൾ ‘എന്റെ പ്രിയപ്പെട്ടവൾ’ എന്ന അടിക്കുറിപ്പോടെയാണ് അർഷ്ദീപ് സിങ് പോസ്റ്റ് ചെയ്തത്. പരസ്പരം ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചത്. ഇതാദ്യമായാണ് അർഷ്ദീപും സമ്രീനും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത്.

What you should work next

ഐപിഎൽ സീസണിനിടെ, കഴിഞ്ഞ ഏപ്രിലിൽ അർഷ്ദീപ് സിങ് തന്റെ സ്നാപ്ചാറ്റിൽ ഒരു പെൺകുട്ടിയുടെ കൈ കോർത്തുപിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ചിത്രത്തിൽ പെൺകുട്ടിയുടെ മുഖം വ്യക്തമല്ലായിരുന്നെങ്കിലും കൈയിലെ ടാറ്റൂവും നെയിൽ ആർട്ടും സമ്രീൻ കൗറിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളിലെ ടാറ്റൂവിനോട് സാമ്യമുള്ളതാണെന്ന് ആരാധകർ കണ്ടെത്തി. ഇതിനുപിന്നാലെ ഇരുവരും ഒരേ സമയം ഫത്തേഗഡ് സാഹിബ് ഗുരുദ്വാരയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതും പ്രണയവാർത്തകൾക്ക് കൂടുതൽ ശക്തി പകർന്നു.

ഇരുവരെയും പിന്നീട് പലപ്പോഴായി വിമാനത്താവളങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ഒരുമിച്ച് കാണാൻ തുടങ്ങി. ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിന്റെ മത്സരങ്ങൾ നടക്കുന്ന ന്യൂ ചണ്ഡീഗഡിലെ സ്റ്റേഡിയത്തിലും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും അർഷ്ദീപിനു പിന്തുണയുമായി സമ്രീൻ എത്തിയിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ചിരുന്നെങ്കിലും മാസങ്ങൾക്കു ശേഷമാണ് താരങ്ങൾ ഇതു സ്ഥിരികരീക്കുന്നത്.

ഐപിഎലിൽ പഞ്ചാബ് കിങ്സ് താരമായ അർഷ്ദീപ് സിങ്, ഇന്ത്യ ട്വന്റി20, ഏകദിന ടീമുകളിലെ സ്ഥിരം അംഗമാണ്. 2022 ലാണ് താരം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 1999 സെപ്റ്റംബർ 7ന് ജമ്മു കശ്മീരിൽ ജനിച്ച സമ്രീൻ കൗർ, നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്. 2018ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ജമ്മു കശ്മീരിനെ പ്രതിനിധീകരിച്ച് ഫൈനലിസ്റ്റായതോടെയാണ് സമ്രീൻ ശ്രദ്ധിക്കപ്പെട്ടത്. സീ5ലെ ‘നെയ്‌ൽ പോളിഷ്’ എന്ന വെബ് സീരീസിലും ‘83’, 'സർദാർ ജി 2' തുടങ്ങിയ ചിത്രങ്ങളിലും സമ്രീൻ അഭിനയിച്ചിട്ടുണ്ട്.

English Summary:

Arshdeep Singh relationship: Indian cricketer Arshdeep Singh officially confirmed his narration with histrion and exemplary Samreen Kaur via an Instagram post. This announcement ends months of speculation that began during the IPL season. He shared photos with Samreen captioned 'My beloved', marking their archetypal nationalist acknowledgment aft being spotted unneurotic astatine assorted events and IPL stadiums.

Read Entire Article