ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും പെനൽറ്റി ഷൂട്ടൗട്ട്: അടിമുടി മാറ്റങ്ങളുമായി സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ

1 month ago 8

മനോജ് മാത്യു

മനോജ് മാത്യു

Published: August 09, 2026 09:25 AM IST Updated: August 09, 2026 03:46 PM IST

1 minute Read

പ്രതീകാത്മക ചിത്രം (AI Creative)
പ്രതീകാത്മക ചിത്രം (AI Creative)

കൊച്ചി ∙ കേരള ഫുട്ബോളിനു പ്രഫഷനൽ ടച്ച് സമ്മാനിച്ച സൂപ്പർ ലീഗ് കേരളയുടെ (എസ്എൽകെ) 3–ാം സീസൺ അരങ്ങേറുക ‘സമനിലകളില്ലാതെ’! ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ 90 മിനിറ്റിൽ ആരും ജയിച്ചില്ലെങ്കിൽ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുന്ന രീതിയിലാണു പുതിയ സീസണിലെ ക്രമീകരണം. നിശ്ചിത സമയത്തു ജയിച്ചാൽ 3 പോയിന്റ്. പെനൽറ്റിയിൽ ജയിക്കുന്ന ടീമിന് രണ്ടു പോയിന്റും തോൽക്കുന്ന ടീമിന് ഒരു പോയിന്റും ലഭിക്കും.

ജപ്പാനിലെ ജെ ലീഗ് മാതൃകയാക്കിയാണ് പുതിയ രീതി. ഇതോടെ, മത്സരം കൂടുതൽ ആവേശകരമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സെപ്റ്റംബർ 25നു കണ്ണൂരിലാണു 3–ാം സീസണിന്റെ കിക്കോഫ്. കഴിഞ്ഞ സീസൺ ജേതാക്കളായ കണ്ണൂർ വോറിയേഴ്സും ഫൈനലിസ്റ്റായ തൃശൂർ മാജിക് എഫ്സിയും തമ്മിലാകും ആദ്യ പോരാട്ടം. അന്തിമ മത്സരക്രമം തീരുമാനിച്ചിട്ടില്ല.

സെമി മുതൽ ഹോം, എവേ രീതിഇത്തവണ സെമിഫൈനൽ മത്സരങ്ങൾ ഹോം, എവേ രീതിയിൽ നടത്താനാണ് തീരുമാനം. തത്സമയ സംപ്രേഷണത്തിനായി സീ 5, യുണൈറ്റ് 8 സ്പോർട്സ് ചാനലുകളുമായി ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഈ സീസണിൽ 6 ടീമുകൾ തന്നെ തുടരുമെങ്കിലും അടുത്ത സീസൺ മുതൽ കാസർകോട്, പാലക്കാട് ടീമുകൾ കൂടി ടൂർണമെന്റിന്റെ ഭാഗമാകുമെന്നു എസ്എൽകെ എംഡി ഫിറോസ് മീരാൻ ‘മനോരമ’യോടു പറഞ്ഞു.

റിക്രൂട്ടിങ് ഊർജിതംടീമുകൾ താരങ്ങളെയും പരിശീലകരെയുമൊക്കെ സ്വന്തം കൂടാരങ്ങളിലെത്തിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ സീസണിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ മുഹമ്മദ് സിനാൻ കണ്ണൂർ വോറിയേഴ്സിൽ തുടരും. കഴിഞ്ഞ സീസണിൽ തൃശൂർ മാജിക് എഫ്സിയുടെ പരിശീലകനായിരുന്ന ആന്ദ്രെ ചെർനിഷോവ് ഇക്കുറി കണ്ണൂർ വോറിയേഴ്സിനെ പരിശീലിപ്പിക്കും. മൊറോക്കൻ കോച്ച് കരിം ബെഞ്ചരിഫ മലപ്പുറം എഫ്സിയെ പരിശീലിപ്പിക്കും.

ഫോഴ്സ തിരിച്ചെത്തും, കലൂരിലേക്ക്ഫോഴ്സ കൊച്ചി ടീമിന്റെ ഹോം മത്സരങ്ങൾ ഇത്തവണ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞ തവണ മഹാരാജാസ് കോളജ് മൈതാനമായിരുന്നു കൊച്ചി ടീമിന്റെ ‘ഹോം’ ഗ്രൗണ്ട്. കലൂരിൽ ഐഎസ്എൽ മത്സരങ്ങൾ നടക്കുകയാണെങ്കിൽ അതനുസരിച്ചു കൊച്ചിയിലെ മത്സരങ്ങൾ ക്രമീകരിക്കും.

English Summary:

Kerala Super League (SLK) is introducing a caller format for its 3rd season, eliminating draws and moving straight to punishment shootouts aft 90 minutes. This innovative approach, inspired by Japan's J-League, aims to summation lucifer excitement and guarantee a decisive result successful each game.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article