ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ച 27കാരനായ താരം മോർച്ചറിയിൽ വച്ച് കൈകൾ ചലിപ്പിച്ചു? ‘മിറാക്കിൾ’ അഭ്യൂഹത്തിൽ പ്രതികരിച്ച് ക്ലബ്

1 month ago 3

ഓൺലൈൻ ഡെസ്‌ക്

Published: August 14, 2026 05:21 PM IST Updated: August 14, 2026 11:03 PM IST

1 minute Read

ചിനെഡു ഓസർ (X)
ചിനെഡു ഓസർ (X)

അബൂജ (നൈജീരിയ)∙ ഫുട്ബോൾ മത്സരത്തിനിടെ 27 വയസ്സുകാരനായ നൈജീരിയൻ ഫുട്ബോൾ താരം കുഴഞ്ഞുവീണ് മരിച്ചെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. നൈജീരിയൻ പ്രീമിയർ ലീഗ് ക്ലബ്ബായ കാറ്റ്സിന യുണൈറ്റഡിന്റെ താരമായിരുന്ന ചിനെഡു ഓസർ (27) ആണ് നൈജർ ടൊർണാഡോസിനെതിരെയുള്ള പ്രീ-സീസൺ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. താരത്തിന് ആദരാഞ്ജലി അർപ്പിച്ച് ക്ലബ് ഉൾപ്പെടെ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ, മറ്റൊരു അഭ്യൂഹം പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ സംഭവം വൻ ചർച്ചയായി.

What you should work next

കളിക്കളത്തിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് മരണം സ്ഥിരീകരിച്ച ചിനെഡു ഓസർസ പിന്നീട് ‘ജീവനോടെ തിരിച്ചുവന്നു’ എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. ഇതോടെ താരത്തിന് ആദരഞ്ജലി അർപ്പിച്ച ആരാധകരടക്കം അമ്പരന്നു. മോർച്ചറിയിൽ വച്ച് ഓസർ കൈകൾ ചലിപ്പിച്ചതായും ഇതോടെ ഒരു അദ്ഭുതം സംഭവിച്ചെന്ന പ്രതീക്ഷ ഉയർന്നതായും താരത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നുമായിരുന്നു അഭ്യൂഹം. എന്നാൽ ഈ വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ഓസർ മരണത്തിന് കീഴടങ്ങിയതായും അദ്ദേഹത്തിന്റെ ക്ലബ്ബായ കാറ്റ്സിന യുണൈറ്റഡ് ഒടുവിൽ സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങൾക്കു വിരാമമായി.

HEARTBREAK AT KATSINA UNITED FC

We mourn the tragic passing of our recently signed player, Ozoh Chinedu, pursuing a aesculapian exigency during today's affable lucifer against Niger Tornadoes FC.

Our thoughts, prayers, and spot are with his household and loved ones. Rest connected Warrior pic.twitter.com/PVyru53uXs

— Katsina United (@katsinaunited) August 11, 2026

പ്രമുഖ ബ്രിട്ടിഷ് മാധ്യമമായ ‘ദ് സൺ’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കളിക്കളത്തിൽ കുഴഞ്ഞുവീണ ഓസറുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മോർച്ചറിയിൽ വച്ച് താരം കൈകൾ ചലിപ്പിച്ചതായി കണ്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ഡോക്ടർമാർ അദ്ദേഹത്തെ രക്ഷിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു വാർത്തകൾ. ഓസർ സുഖം പ്രാപിക്കുന്നതായി താരത്തിന്റെ മുൻ ക്ലബ്ബായ ഹാർട്ട്‌ലാൻഡ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചെന്നായിരുന്നു സ്പാനിഷ് മാധ്യമമായ ‘മുണ്ടോ ഡിപ്പോർട്ടീവോ’ റിപ്പോർട്ട് ചെയ്തത്.

‘‘ചിനെഡു ഓസർ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ മോർച്ചറിയിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി വിശ്വസനീയമായ കേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നു. ഡോക്ടർമാർ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതിനാൽ നിലവിൽ അദ്ദേഹം ഓക്സിജൻ സഹായത്തിലാണ്.’’ എന്നായിരുന്നു പ്രസ്താവനയിലുണ്ടായിരുന്നത്. എന്നാൽ, അങ്ങനെയൊരു ‘മിറാക്കിൾ’ സംഭവിച്ചിട്ടില്ലെന്ന് പിന്നീട് പല നൈജീരിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും, കാറ്റ്സിന യുണൈറ്റഡ് തന്നെ ഓസറുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

‘‘കളിക്കളത്തിൽ കുഴഞ്ഞുവീണ ചിനെഡു ഓസർ മരിച്ചു. അദ്ദേഹം പിന്നീട് ബോധം വീണ്ടെടുത്തെന്നോ ജീവിതത്തിലേക്ക് തിരിച്ചുവന്നെന്നോ ഉള്ള അവകാശവാദങ്ങൾ തെറ്റാണ്, അവ തള്ളിക്കളയേണ്ടതാണ്.’’– ക്ലബ്ബ് വ്യക്തമാക്കി. നൈജീരിയയിലെ ഏറ്റവും ഉയർന്ന ഫുട്ബോൾ ലീഗായ നൈജീരിയ പ്രീമിയർ ഫുട്ബോൾ ലീഗിൽ 190 മത്സരങ്ങളിൽ ഓസർ കളിച്ചിട്ടുണ്ട്. പ്രധാനമായും റൈറ്റ് ബാക്ക് പൊസിഷനിലാണ് കളിച്ചിരുന്നതെങ്കിലും പലപ്പോഴും സെന്റർ ബാക്കായും (Centre-back) അദ്ദേഹം തിളങ്ങിയിട്ടുണ്ട്. എന്നാൽ നൈജീരിയൻ ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ ഓസർക്ക് സാധിച്ചിരുന്നില്ല.

English Summary:

Nigerian footballer Chinedu Osaer, aged 27, tragically passed distant aft collapsing during a pre-season affable match. Initial rumors of his miraculous betterment from the mortuary were dispelled by his club, Katsina United, confirming his death.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article