Published: August 28, 2026 11:08 AM IST
1 minute Read
തിരുവനന്തപുരം ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിൽ ടീമിന്റെ പരിശീലകനുമായ ഗൗതം ഗംഭീറുമായി മുഖസാദൃശ്യമുണ്ടെന്ന അഭിപ്രായങ്ങളോട് പ്രതികരിച്ച് നടി ശ്രീകല ശശിധരൻ. തുടക്കത്തിൽ ഇത്തരം കമന്റുകൾ ആസ്വദിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ ഒരു പോസ്റ്റ് പോലും ഇടാൻ സാധിക്കാത്തെ അവസ്ഥയാണെന്നും ശ്രീകല പറഞ്ഞു. ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിലാണ് ശ്രീകലയുടെ തുറന്നുപറച്ചിൽ.
What you should work next
‘‘എന്നെ കണ്ടാൽ ആരെങ്കിലും പോലെയുണ്ടോ? ഗൗതം ഗംഭീറിനെ പോലെയുണ്ടെന്നാണ് പറയുന്നത്. എനിക്ക് ഒരു പോസ്റ്റ് ഇടാൻ പറ്റില്ല ഇൻസ്റ്റയിൽ, സത്യം. ഫോട്ടോ ഇട്ടാൽ അപ്പോൾ ‘ഗൗതം ഗംഭീറിന്റെ സിസ്റ്ററാണോ?’, ‘ഇന്നു മാച്ചില്ലേ?’ എന്നൊക്കെ ചോദിക്കും. തുടക്കത്തിൽ എൻജോയ് ചെയ്യുമായിരുന്നു. ഇപ്പോൾ അതു കേൾക്കുമ്പോൾ സമാധാനം ഇല്ല. ക്രിക്കറ്റ് മത്സരം കാണാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പോയ സമയത്തും ഒരു കുട്ടി എന്നോടു വന്നു പറഞ്ഞു, ‘ചേച്ചീ, കണ്ടാൽ ഗൗതം ഗംഭീറിനെ പോലെയുണ്ട്.’, ഞാൻ ‘ശരി’, എന്താ പറയേണ്ടതെന്ന അറിയില്ല.’’– ശ്രീകല പറഞ്ഞു.
തനിക്ക് ക്രിക്കറ്റ് ഇഷ്ടമാണെന്നും ശ്രീകല പറഞ്ഞു. ‘‘എനിക്ക് ക്രിക്കറ്റ് ഇഷ്ടമാണ്. ഫുട്ബോളിനേക്കാൾ എനിക്കിഷ്ടം ക്രിക്കറ്റാണ്. ഭർത്താവും മകനുമാണ് ഫുട്ബോളിന്റെ ആളുകൾ.’’– ശ്രീകല പറഞ്ഞു. മകൻ ഫുട്ബോൾ പരിശീലനത്തിനു പോകുന്നുണ്ടെന്നും താരം പറഞ്ഞു.
കണ്ണൂർ സ്വദേശിയായ ശ്രീകല ‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയയായത്. ഇതിനു ശേഷം നാൽപതിലധികം സീരിയലുകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. ഭർത്താവ് വിപിനൊപ്പം കുറച്ചുകാലം യുകെയിൽ ആയിരുന്ന താരം, പിന്നീട് മഴവിൽ മനോരമയിലെ ‘ബാലനും രമയും’ പരമ്പരയിലൂടെ വീണ്ടും സജീവമായി.
English Summary:






English (US) ·