അഹമ്മാദബാദ് ∙ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ വിഐപികൾ എത്തുന്നത് അത്ര അസാധാരണമൊന്നുമല്ല. ഐപിഎലിൽ ഉൾപ്പെടെ മത്സരങ്ങൾ കാണാൻ പ്രമുഖർ സ്റ്റേഡിയത്തിലെത്താറുണ്ട്. അവരൊക്കെ വിഐപി ഏരിയയിലിരുന്ന് മത്സരം വീക്ഷിക്കുകയും ചെയ്യും. വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ മത്സരം കാണാനും രണ്ടു വിഐപികൾ എത്തി, പക്ഷേ അവർ മത്സരം കണ്ടത് വിഐപി ഏരിയയിൽ ഇരുന്നല്ലെന്നും മാത്രം.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) ചെയർമാൻ ജയ് ഷായും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബംഗാർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുമാണ് മറ്റു കാണികൾക്കൊപ്പം ഗാലറിയിൽ ഇരുന്ന് മത്സരം കണ്ടത്. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ചിത്രം പ്രചരിച്ചതോടെ ഇരുവരെയും പ്രശംസകൊണ്ട് മൂടി. വിഐപി സംസ്കാരം ഉപേക്ഷിച്ച ജയാ ഷായുടെയും ഗാംഗുലിയുടെയും നടപടിക്ക് കയ്യടിക്കുകയാണ് അവർ. ചിലർ വിമർശനവുമായും രംഗത്തെത്തി. ബംഗാൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടിയെന്നാണ് ഇവരുടെ വിമർശനം.
മത്സരത്തിൽ ടീമിനെ തോളേറ്റിയ ശുഭ്മൻ ഗില്ലിന്റെ മികവിൽ ഗുജറാത്ത് ജയന്റ്സ്, കൊൽക്കത്ത നൈറ്റ് റൈഡഴ്സിനെതിരെ 5 വിക്കറ്റ് വിജയം നേടി. സ്കോർ: കൊൽക്കത്ത – 20 ഓവറിൽ 180; ഗുജറാത്ത്– 19.4 ഓവറിൽ 5 ന് 181. 50 പന്തിൽ 8 ഫോറും 4 സിക്സും സഹിതം 86 റൺസെടുത്ത ശുഭ്മൻ ഗില്ലിനൊപ്പം സഹ ഓപ്പണർ സായ് സുദർശൻ (16 പന്തിൽ 22), ജോസ് ബട്‌ലർ (15 പന്തിൽ 25) എന്നിവരും തുടക്കത്തിൽ തകർത്തടിച്ചു.
🚨 Ending VIP civilization 🚨
Jay shah & Saurav Ganguly watching the lucifer successful the Narendra Modi stadium 🏟️ sitting with the spectators successful the mean seats, nary VIP Culture.
Respect for them 🫡🙏 pic.twitter.com/hHC4Y8riTC
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നൽകിയ 181 റൺസ് വിജയലക്ഷ്യം കൂളായി മറികടക്കാമെന്ന നിലയ്ക്കാണ് ഗുജറാത്ത് ബാറ്റിങ് തുടങ്ങിയത്. പവർപ്ലേയിൽ 71 റൺസ് നേടി മികച്ച അടിത്തറയിട്ട ഗുജറാത്തിന്റെ സ്കോറിങ് കൺട്രോൾ ചെയ്തതു ഗിൽ ആയിരുന്നു. പവർപ്ലേയിൽ 15 പന്തിൽ 34 റൺസ് നേടിയ ഗിൽ, 27 പന്തിലാണ് അർധ സെഞ്ചറി തികച്ചത്. സ്കോറിങ് വേഗം വീണ്ടും കുറച്ച ഗിൽ പിന്നീടുള്ള 23 പന്തിൽ ഗിൽ നേടിയത് 36 റൺസ് മാത്രം. വിജയത്തിന് അരികിൽ വച്ചു വീണ്ടും സ്കോറിങ്ങിന്റെ വേഗം കൂട്ടിയപ്പോഴാണ് വൈഭവ് അറോറയുടെ പന്തിൽ കാമറൂൺ ഗ്രീനിന്റെ സൂപ്പർ ക്യാച്ചിൽ ഗിൽ പുറത്തായത്.
ഗിൽ പുറത്തായ ശേഷം ഗ്ലെൻ ഫിലിപ്സും രാഹുൽ തെവാത്തിയയും ചേർന്ന് വിജയത്തിനരികെ വരെ ടീമിനെ എത്തിച്ചെങ്കിലും രമൺദീപ് സിങ്ങിന്റെ അവസാന ഓവറിലെ ആദ്യ പന്തിൽ റിങ്കു സിങ്ങിനു ക്യാച്ച് നൽകി ഫിലിപ്സ് (16 പന്തിൽ 19) പുറത്തായി. അതോടെ ഗുജറാത്തിനു ജയിക്കാൻ 5 പന്തിൽ വേണ്ടതു 4 റൺസ്. ഇംപാക്ട് സബ് ആയി ക്രീസിലെത്തിയ ഷാറൂഖ് ഖാനൊപ്പം തെവാത്തിയ (7) 2 പന്ത് ബാക്കിവച്ച് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.
നേരത്തേ, ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് ലേലം വിളിച്ചെടുത്ത ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെ (79) തകർപ്പൻ ബാറ്റിങ്ങിലാണ് കൊൽക്കത്ത 180 റൺസിലെത്തിയത്. 55 പന്തിൽ 79 റൺസുമായി തിളങ്ങിയ ഗ്രീനിനു പിന്തുണ നൽകാൻ മറ്റൊരു കൊൽക്കത്ത ബാറ്ററുമുണ്ടായില്ല എന്നു മാത്രം. ഒരു വശത്ത് ഗ്രീൻ ഫോമിലായപ്പോഴും മറുവശത്ത് നിരനിരയായി കൊഴിഞ്ഞ വിക്കറ്റുകൾ കൊൽക്കത്തയുടെ ആശങ്കകൾ ഇനിയും തുടരുമെന്നതിന്റെ സൂചനയാണ്. ഗുജറാത്തിനായി കഗീസോ റബാദ 3 വിക്കറ്റും മുഹമ്മദ് സിറാജ്, അശോക് ശർമ എന്നിവർ 2 വിക്കറ്റു വീതവും നേടി.
English Summary:








English (US) ·