ചണ്ഡിഗഡിന് 227 റൺസ് ലീഡ്; ഇന്നിങ്സ് തോൽവിയുടെ നിഴലിൽ കേരളം

1 month ago 6

അനീഷ് നായർ

അനീഷ് നായർ

Published: January 24, 2026 07:03 AM IST Updated: January 24, 2026 10:23 AM IST

1 minute Read


ചണ്ഡിഗഡിന്റെ  ക്യാപ്റ്റൻ മനൻ വോറയുടെ വിക്കറ്റ് നേടിയപ്പോൾ കേരള താരങ്ങളുടെ ആഘോഷം.
ചണ്ഡിഗഡിന്റെ ക്യാപ്റ്റൻ മനൻ വോറയുടെ വിക്കറ്റ് നേടിയപ്പോൾ കേരള താരങ്ങളുടെ ആഘോഷം.

തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഡിനെതിരെ കേരളം ഇന്നിങ്സ് തോൽവിയുടെ നിഴലിൽ. ക്യാപ്റ്റൻ മനൻ വോറയുടെയും (113)അർജുൻ ആസാദിന്റെയും (102) സെഞ്ചറികളുടെ കരുത്തിൽ ഒന്നാം ഇന്നിങ്സിൽ 416 റൺസുയർത്തി ചണ്ഡിഗഡ് 277 റൺസിന്റെ മികച്ച ലീഡും നേടി. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 21 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. 2 ദിവസവും വിക്കറ്റുകളും ശേഷിക്കെ ഇന്നിങ്സ് തോൽവിയൊഴിവാക്കാൻ കേരളത്തിന് 256 റൺസ് കൂടി വേണം. സ്കോർ: കേരളം– 139, 2ന് 21. ചണ്ഡിഗഡ്– 416

ആദ്യദിനം കേരള ബാറ്റർമാർ തകർന്നടിഞ്ഞ മംഗലപുരം കെസിഎ സ്റ്റേഡിയത്തിലെ പിച്ചിൽ ഇന്നലെ ചണ്ഡിഗഡിന്റെ മനൻ വോറയും അർജുൻ ആസാദും ചേർന്ന് തകർത്തടിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 161 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. പിന്നാലെയെത്തിയ ശിവം ഭാംബ്രി (41), അർജിത് സിങ് (52), വിഷു കശ്യപ് (31)എന്നിവരും സ്കോർ ഉയർത്തി.

കേരള ബോളർമാർക്കു കാര്യമായ ഒരു ചലനവും സൃഷ്ടിക്കാനായില്ല. 4 വിക്കറ്റുമായി ഏദൻ ആപ്പിൾ ടോമാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ.രണ്ടാം ഇന്നിങ്സിലും കേരള ഓപ്പണർമാർ പരാജയപ്പെട്ടു. 4 റൺസെടുത്ത അഭിഷേക് നായർക്കു പിന്നാലെ, അവസാന പന്തിൽ 11 റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെ വിക്കറ്റും വീണു. 4 റൺസോടെ സച്ചിൻ ബേബിയാണ് ക്രീസിൽ.

English Summary:

Kerala Ranji Trophy faces a imaginable innings decision against Chandigarh. Chandigarh's beardown batting performance, led by centuries from Manan Vohra and Arjun Azad, enactment them successful a commanding position. Kerala needs a important batting effort to debar the loss.

Read Entire Article