ചരിത്രം തിരുത്തി, ഓസ്ട്രേലിയയെ വേട്ടയാടി ബംഗ്ലദേശ് കടുവകൾ, 23 വർഷങ്ങൾക്കു ശേഷം കളിക്കാനിറങ്ങി ഒൻപതു വിക്കറ്റ് വിജയം

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: August 16, 2026 11:33 AM IST Updated: August 16, 2026 12:06 PM IST

1 minute Read

bangladesh

ഡാർവിൻ (ഓസ്ട്രേലിയ)∙ ശ്രീലങ്ക ഇതുവരെ ഓസ്ട്രേലിയയിൽ ടെസ്റ്റ് വിജയിച്ചിട്ടില്ല. 1995ലാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം ഒടുവിൽ ജയിച്ചത്. എങ്കിലിതാ ലോകക്രിക്കറ്റിൽ ചരിത്രം രചിച്ചിരിക്കുകയാണ് ബംഗ്ലദേശ്. 23 വർഷങ്ങൾക്കു ശേഷം ഓസ്ട്രേലിയയിൽ ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങിയ ബംഗ്ലദേശിന് ഒൻപതു വിക്കറ്റിന്റെ പടുകൂറ്റൻ വിജയം.ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് നാലാം ദിനം 14.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി. ടോസ് നഷ്ടമായിട്ടും ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും തകർപ്പന്‍ പ്രകടനം നടത്തിയാണ് ബംഗ്ലദേശ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. സ്കോർ– ഓസ്ട്രേലിയ 198, 284, ബംഗ്ലദേശ് 456, 57/1.

What you should work next

രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 284 റൺസിനു പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തി ആകെ ഒൻപതു വിക്കറ്റുകൾ സ്വന്തമാക്കിയ ബംഗ്ലദേശ് താരം ഹസൻ മഹ്മൂദാണു കളിയിലെ താരം. രണ്ടാം ഇന്നിങ്സിൽ കാമറൂൺ ഗ്രീൻ സെഞ്ചറി നേടിയെങ്കിലും മറ്റാർക്കും തിളങ്ങാൻ സാധിക്കാതിരുന്നത് ഓസ്ട്രേലിയയെ 284 ൽ ഒതുക്കി. 201 പന്തുകൾ നേരിട്ട ഗ്രീൻ 104 റൺസാണ് സ്കോർ ചെയ്തത്. സ്റ്റീവ് സ്മിത്ത് (88 പന്തിൽ 44), മാർനസ് ലബുഷെയ്ൻ (59 പന്തിൽ 31), അലക്സ് ക്യാരി (72 പന്തിൽ 30) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാര്‍. 

What you should work next

മറുപടി ബാറ്റിങ്ങിൽ നാലു റൺസിൽ നിൽക്കെ ബംഗ്ലദേശ് ഓപ്പണർ തൻസിദ് ഹസനെ ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡ് പുറത്താക്കി. എന്നാൽ ഷദ്മാൻ ഇസ്‍ലാമും (42 പന്തിൽ 25), മൊമിനുൽ ഹഖും (39 പന്തിൽ 30) നിലയുറപ്പിച്ചതോടെ ബംഗ്ലദേശ് അനായാസ വിജയം സ്വന്തമാക്കി. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയയെ 4ന് 161 എന്ന സ്കോറിൽ ബംഗ്ലദേശ് പിടിച്ചുകെട്ടിയിരുന്നു. ഇന്നിങ്സ് തോൽവി ഒഴിവാക്കിയെങ്കിലും ബംഗ്ലദേശിന് സ്വന്തം നാട്ടില്‍ ഭീഷണിയാകാൻ ആതിഥേയർക്കു സാധിച്ചില്ല.

ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് 228 റൺസിന്റെ ലീ‍ഡെടുത്തിരുന്നു. ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഓസ്ട്രേലിയയെ 198ന് പുറത്താക്കി തുടക്കത്തിൽ തന്നെ ബംഗ്ലദേശ് മുന്നറിയിപ്പു നൽകിയതാണ്. ഓസ്ട്രേലിയയുടെ മുൻനിരയിൽ അർധ സെഞ്ചറി നേടിയ സ്റ്റീവ് സ്മിത്ത് (109 പന്തിൽ 71) മാത്രമാണ് ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്. മധ്യനിരയും വാലറ്റവും ചെറിയ സ്കോറുകളിൽ വീണതോടെ ഓസീസ് 200 കടന്നില്ല. ആദ്യ ഇന്നിങ്സിൽ ഹസൻ മഹ്മൂദ് ആറും എബദത്ത് ഹുസെയ്ൻ, ടസ്കിൻ അഹമ്മദ് എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. മറുപടിയിൽ 426 റൺസാണ് ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് അടിച്ചുകൂട്ടിയത്. തൻസിദ് ഹസൻ സെഞ്ചറി നേടി. 197 പന്തുകളിൽനിന്ന് 101 റൺസ് ഹസൻ അടിച്ചു. ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോയും (126 പന്തിൽ 84), മെഹ്ദി ഹസൻ മിറാസും (154 പന്തിൽ 65) ബാറ്റിങ്ങിൽ തിളങ്ങിയതോടെ ബംഗ്ലദേശ് 400 പിന്നിട്ടു.

English Summary:

Bangladesh achieved a historical Test cricket triumph against Australia successful Darwin, marking their archetypal triumph connected Australian ungraded against the top-ranked squad aft 23 years. Player of the Match Hasan Mahmud's exceptional bowling show and important partnerships successful the batting lineup secured this singular achievement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article