ചരിത്രനേട്ടവുമായി ഗുൽവീർ സിങ്ങിന് വെള്ളി, വെയ്‌റ്റ്‌ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ഏഴാം മെഡൽ ‘തൂക്കി’ ഹർജിന്ദർ കൗർ

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: July 29, 2026 08:06 AM IST Updated: July 29, 2026 08:15 AM IST

1 minute Read

കോമൺവെൽത്ത് ഗെയിംസിൽ വെയ്‌റ്റ്‌ലിഫ്റ്റിങ്ങിൽ മെഡൽ നേടിയ ഇന്ത്യയുടെ ഹർജിന്ദർ കൗറും 10,000 മീറ്ററിൽ വെള്ളി നേടിയ  ഗുൽവീർ സിങ്ങും (X/@India_AllSports)
കോമൺവെൽത്ത് ഗെയിംസിൽ വെയ്‌റ്റ്‌ലിഫ്റ്റിങ്ങിൽ മെഡൽ നേടിയ ഇന്ത്യയുടെ ഹർജിന്ദർ കൗറും 10,000 മീറ്ററിൽ വെള്ളി നേടിയ ഗുൽവീർ സിങ്ങും (X/@India_AllSports)

ഗ്ലാസ്ഗോ∙ കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിനം ഇന്ത്യയ്ക്ക് രണ്ടു മെഡൽ. വനിതകളുടെ വെയ്‌റ്റ്ലിഫ്റ്റിങ്ങിൽ ഹർജിന്ദർ കൗറും പുരുഷന്മാരുടെ 10,000 മീറ്ററിൽ ഗുൽവീർ സിങ്ങുമാണ് വെള്ളി മെഡൽ നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 12 ആയി. വനിതകളുടെ 69 കിലോഗ്രാം ഫൈനലിൽ ആകെ 227 കിലോഗ്രാം (101 കിലോഗ്രാം സ്നാച്ച്, 126 കിലോഗ്രാം ക്ലീൻ ആൻഡ് ജെർക്ക്) ഉയർത്തിയാണ് ഹർജീന്ദർ കൗർ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 2022 ഗെയിംസിൽ 71 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ ഹർജിന്ദർ, കരിയറിലെ മികച്ച പ്രകടനത്തിലൂടെയാണ് വെള്ളി സ്വന്തമാക്കിയത്. വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ഏഴാം മെഡലാണിത്. മൊത്തം 240 കിലോഗ്രാം ഭാരം ഉയർത്തി പുതിയ ഗെയിംസ്, കോമൺവെൽത്ത് റെക്കോർഡുകൾ സ്ഥാപിച്ചുകൊണ്ട് കാനഡയുടെ ഷാർലറ്റ് സിമോണോ സ്വർണം നേടിയത്.

What you should work next

പുരുഷന്മാരുടെ 10,000 മീറ്ററിൽ ചരിത്രനേട്ടം സ്വന്തമാക്കിയാണ് ഗുൽവീർ സിങ് വെള്ളി മെഡൽ നേടിയത്. ഈ ഇനത്തിൽ പോഡിയം ഫിനിഷ് (ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്ന്) നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് താരം. സ്കോട്സറ്റൗൺ സ്റ്റേഡിയത്തിലെ കനത്ത മഴയിലും വെള്ളം നിറഞ്ഞ ട്രാക്കിലും കഠിനമായ സാഹചര്യങ്ങളെ തരണം ചെയ്ത് ഓടിയ ഗുൽവീർ, മത്സരത്തിലുടനീളം മുന്നിൽ നിന്ന നിരയ്ക്കൊപ്പം നിലയുറപ്പിക്കുകയും അവസാന ലാപ്പുകളിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു. 27:49.78 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം വെള്ളി നേടിയത്; 27:48.93 സെക്കൻഡിൽ സ്വർണം നേടിയ ഓസ്‌ട്രേലിയയുടെ കൈ റോബിൻസണ് തൊട്ടുപിന്നിലാണ് ഗുൽവീർ എത്തിയത്.
 

English Summary:

Commonwealth Games 2026 saw India unafraid their 2nd medal connected the 5th time with Harjinder Kaur winning metallic successful women's weightlifting and Gulveer Singh taking metallic successful the men's 10,000 meters. This brings India's full medal number to 12.

Read Entire Article