ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തുമ്പോൾ 13 ടീമുകൾ നോക്കൗട്ട് ഉറപ്പിച്ചു കഴിഞ്ഞു. മെക്സിക്കോ, യുഎസ്എ, ജർമനി, അർജന്റീന, ഫ്രാൻസ്, നോർവെ, കൊളംബിയ , സ്വിറ്റ്സർലൻഡ്, കാനഡ, ബ്രസീൽ, മൊറോക്കോ, ബോസ്നിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് രണ്ടു മത്സരങ്ങൾ പൂർത്തിയാക്കിയതോടെ നോക്കൗട്ട് സ്ഥാനം ഉറപ്പാക്കിയിരിക്കുന്നത്. അടുത്ത റൗണ്ടിലേക്ക് എത്താൻ സാധ്യതയുള്ള ബാക്കി ടീമുകൾ ഏതൊക്കെയാണെന്നു നോക്കാം.
What you should work next
ഗ്രൂപ്പ് എഎ ഗ്രൂപ്പിൽ 9 പോയിന്റുമായി നേരത്തെതന്നെ സീറ്റ് ഉറപ്പിച്ചിരിക്കുകയാണ് സഹആതിഥേയരായ മെക്സിക്കോ. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും അവർ ജയിച്ചു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക 4 പോയിന്റുമായി ദക്ഷിണ കൊറിയയെ പിന്തള്ളി നോക്കൗട്ട് ഉറപ്പാക്കി. വ്യാഴാഴ്ച നടത്ത മത്സരത്തിൽ ദക്ഷണ കൊറിയയെ 1–0നാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. മൂന്നു പോയിന്റുള്ള കൊറിയ മൂന്നാം സ്ഥാനത്താണ്. എന്നാൽ മികച്ച് എട്ട് മൂന്നാം സ്ഥാനക്കാർക്ക് നോക്കൗട്ടിൽ കടക്കാൻ സാധ്യതയുള്ളതിനാൽ അവർക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്. അതിന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിയാൻ കാത്തിരിക്കണം.
ഗ്രൂപ്പ് ബി
മൂന്നു കളികളിൽനിന്ന് ഏഴു പോയിന്റുമായി സ്വിറ്റ്സർലൻഡ് നോക്കൗട്ട് ഉറപ്പാക്കിയപ്പോൾ, തൊട്ടുപുറകെ 4 പോയിന്റുമായി കാനഡയും സീറ്റ് നേടി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡ് 2–1ന് കാനഡയെ തോൽപ്പിച്ചാണ് ഗ്രൂപ്പ് ചാംപ്യൻമാരായത്. തോറ്റെങ്കിലും ഗോൾ ശരാശരിയിൽ ബോസ്നിയയെ മറികടന്നാണ് കാനഡ രണ്ടാം സ്ഥാനത്തെതിയത്. ഖത്തറിനെ 3–1 ന് വീഴ്ത്തിയതിനാൽ ബോസ്നിയയുടെ പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല.
ഗ്രൂപ്പ് സി
ആദ്യം ഒന്നു പതുങ്ങിയെങ്കിലും പിന്നീടുള്ള കളികളിൽ അത്യുജലമായ തിരിച്ചുവരവ് നടത്തി ബ്രസീൽ സി ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തി. രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ 3 ഗോളുകൾക്കാണ് അവർ സ്കോട്‌ലൻഡിനെ തകർത്തത്. 7 പോയിന്റുമായി മൊറോക്കോയും അടുത്ത റൗണ്ടിലെത്തി. രണ്ടിനെതിരെ നാലുഗോളുകൾക്ക് ഹെയ്റ്റിയെ തകർത്താണ് മൊറോക്കോ എത്തുന്നത്. ഗോൾ ശരാശരിയിൽ മഞ്ഞപ്പടയ്ക്കാണ് മുൻതൂക്കം.
ഗ്രൂപ്പ് ഡി
വ്യക്തമായ ആധിപത്യത്തോടെ ആഥിതേയരായ യുഎസ്എ ഗ്രൂപ്പ് ജേതാക്കളായി അടുത്ത ഘട്ടം ഉറപ്പാക്കി. എന്നാൽ രണ്ടാം സ്ഥാനക്കാർക്കായുള്ള പോരാട്ടം തുടരുകയാണ്. 3 പോയിന്റുകളുമായി ഓസ്ട്രേലിയയും പരാഗ്വേയും ഒപ്പത്തിനൊപ്പം ഉണ്ട്. ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ജയം ആരുടെ കൂടെയാണോ അവർ നോക്കൗട്ടിലെത്തും. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും തോറ്റ തുർക്കി ഇതിനകംതന്നെ ലോകകപ്പിൽനിന്നു പുറത്തായി.
ഗ്രൂപ്പ് ഇഒരു വ്യാഴവട്ടത്തിനുശേഷം നോക്കൗട്ട് റൗണ്ടിലെത്തുന്ന മുൻ ചാംപ്യന്മാരായ ജർമനി ഇത്തവണ രണ്ടും കൽപ്പിച്ചാണ്. ഇക്വഡോറുമായുള്ള മത്സരഫലം എന്തായാലും അടുത്ത റൗണ്ട് അവർ ഉറപ്പിച്ചുകഴിഞ്ഞു. 3 പോയിന്റുള്ള ഐവറി കോസ്റ്റിന് ക്യൂറസാവോയെ തോൽപ്പിച്ചാൽ 6 പോയന്റുമായി നോക്കൗട്ട് ഉറപ്പാക്കാം. ഇക്വഡോർ ജർമനിയെ തോൽപ്പിക്കുകയും ഐവറി കോസ്റ്റ് തോൽക്കുകയും ചെയ്താൽ ഇക്വഡോറിന് നോക്കൗട്ട് പ്രതീക്ഷയ്ക്കു വകയുണ്ട്.
ഗ്രൂപ്പ് എഫ്മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിൽ എതിരാളികളെല്ലാം ഒപ്പത്തിനൊപ്പമാണ്. നാലു പോയിന്റുമായി ജപ്പാനും നെതർലൻഡ്സും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ തൊട്ടു പുറകെ 3 പോയിന്റുമായി സ്വീഡനും ഉണ്ട്. തുനീസിയയെ വീഴ്ത്തിയാൽ നെതർലൻഡ്സിന് ഗ്രൂപ്പ് ചാംപ്യൻമാരായി അടുത്ത റൗണ്ടിലെത്താം. ഇനി തോറ്റാലും അല്ലെങ്കിൽ സമനിലയിലായാലും നെതർലൻഡ്സിന് അടുത്ത ഘട്ട പ്രതീക്ഷകൾ നിലനിൽക്കും. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ജപ്പാൻ സ്വീഡനെ വീഴ്ത്തിയാൽ അവർക്ക് 7 പോയിന്റുമായി മുന്നേറാം. തിരിച്ചാണെങ്കിൽ സ്വീഡൻ നോക്കൗട്ടിലെത്തും. കളി സമനിലയിലായാലും ഇരടീമുകൾക്കും നോക്കൗട്ട് സാധ്യതകൾ നിലനിൽക്കുന്നുണ്ട്.
ഗ്രൂപ്പ് ജിനാലു പോയിന്റുമായി ജി ഗ്രൂപ്പിൽ ഈജിപ്ത് ഒന്നാം സ്ഥാനത്താണ്. യൂറോപ്പിലെ പ്രബലരായ ബെൽജിയത്തിനും ഇറാനും രണ്ടു സമനിലകളിലായി 2 പോയിന്റ് വീതമുണ്ട്. അതിനാൽ ഇനിയുള്ള മത്സരങ്ങൾ ഇരു ടീമുകൾക്കും ജീവൻമരണ പോരാട്ടമായിരിക്കും. ശനിയാഴ്ച നടക്കുന്ന ഇറാനുമായുള്ള മത്സരത്തിൽ ഈജിപ്ത് ജയിച്ചാൽ അവർക്ക് ഏഴ് പോയിന്റുമായി നോക്കൗട്ട് റൗണ്ടിൽ കയറാം. ഇറാനാണ് ജയിക്കുന്നതെങ്കിൽ 6 പോയിന്റുമായി അടുത്ത റൗണ്ടിൽ കയറാം. സമനിലയാണെങ്കിൽ ഇറാന്റെ സാധ്യത മങ്ങും.
ബെൽജിയം – ന്യൂസീലൻഡ് മത്സരത്തിൽ, ബെൽജിയം ജയിച്ചാൽ 6 പോയിന്റുമായി നോക്കൗട്ടിലെത്താം. സമനില ആണെങ്കിൽ മറ്റു ടീമുകളുടെ കളിയെ ആശ്രയിച്ച് ആയിരിക്കും അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം . തോറ്റാൽ ടൂർണമെന്റിൽനിന്ന് പുറത്താകും. ബെൽജിയത്തെ തോൽപ്പിച്ചാൽ നാല് പോയിന്റുമായി ന്യൂസിലൻഡിന് നോക്കൗട്ട് സാധ്യത നിലനിർത്താം.
ഗ്രൂപ്പ് എച്ച്നാലു പോയിന്റുമായി സ്പെയിൻ ആണ് മുന്നിൽ. രണ്ടു പോയിന്റുമായി യുറഗ്വേയും കാബോ വെർദെയും പിറകെയുണ്ട്. സ്പെയിനിനെ തോൽപ്പിച്ചാൽ മാത്രമേ യുറഗ്വേയ്ക്ക് അടുത്ത റൗണ്ടിൽ എത്താനാകൂ. സമനില നേടിയാൽ ഗ്രൂപ്പ് മത്സരങ്ങൾ കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരും. രണ്ടാം മത്സരത്തിൽ സൗദിയെ കാബോ വെർദെ തോൽപ്പിച്ചാൽ വെല്ലുവിളികളില്ലാതെ നോക്കൗട്ടിലെത്താം.
ഗ്രൂപ്പ് ഐ
ആറു പോയിന്റുകളുമായി ഫ്രാൻസും നോർവെയും ഇതിനകം തന്നെ രണ്ടാം റൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന ഫ്രാൻസ് – നോർവേ മത്സരത്തിൽ ജയിക്കുന്നവർ ഗ്രൂപ്പ് ചാംപ്യന്മാരാകും. ഇറാക്ക്– സെനഗൽ മത്സരത്തിൽ ആരു ജയിച്ചാലും നോക്കൗട്ട് സാധ്യത കുറവാണ്.
ഗ്രൂപ്പ് ജെ
ഗ്രൂപ്പിൽ ആറു പോയിന്റുമായി നിലവിലെ ചാംപ്യന്മാരായ അർജന്റീന മുന്നിലാണ്. മൂന്നു വീതം പോയിന്റുമായി അൽജീരിയയും ഓസ്ട്രിയയും രണ്ടാമതുണ്ട്. രണ്ടു കളികളും തോറ്റ ജോർദൻ ടൂർണമെന്റിൽനിന്നു പുറത്തായേക്കും. 28നു നടക്കുന്ന മത്സരത്തിൽ അർജന്റീന ജോർദനെയും ഓസ്ട്രിയ അൽജീരിയയെയും നേരിടും. ഓസ്ട്രിയ– അൽജീരിയ മത്സരത്തിൽ വിജയിക്കുന്നവരാവും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ. ഇരുടീമും സമനിലയിൽ പിരിഞ്ഞാലും നോക്കൗട്ട് സാധ്യത നിലനിൽക്കും.
ഗ്രൂപ്പ് കെരണ്ടു മത്സരങ്ങൾ വിജയിച്ച കൊളംബിയ ഗ്രൂപ്പ് കെയിൽ ഒന്നാം സ്ഥാനത്താണ്. നാലു പോയിന്റുമായി പോർച്ചുഗൽ രണ്ടാം സ്ഥാനത്ത്. 28നു നടക്കുന്ന കൊളംബിയ– പോർച്ചുഗൽ മത്സരത്തിൽ ജയിക്കുന്നവർ ഗ്രൂപ്പ് ചാംപ്യന്മാരാകും. സമനിലയിൽ പിരിഞ്ഞാൽ കൊളംബിയ ഒന്നാമതാകും. രണ്ടാം മത്സരത്തിൽ ഡിആർ കോംഗോ ഉസ്ബക്കിസ്ഥാനെ തോൽപ്പിക്കുകയും കൊളംബിയ പോർച്ചുഗലിനെ തോൽപ്പിക്കുകയും ചെയ്താൽ, ഇരു ടീമുകൾക്കും നാലു പോയിന്റ് വീതമാകും. അപ്പോൾ ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ പോർച്ചുഗൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറും. എന്നാലും ഡിആർ കോംഗോയ്ക്ക് സാധ്യതയുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചാലേ അതറിയാനാകൂ.
ഗ്രൂപ്പ് എൽനാലു പോയിൻ്റുമായി ഇംഗ്ലണ്ടും ഘാനയും ഗ്രൂപ്പിൽ തുല്യത പാലിക്കുമ്പോൾ മൂന്നു പോയിന്റുമായി ക്രൊയേഷ്യ രണ്ടാമതുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് പാനമയെയും ക്രൊയേഷ്യ ഘാനയും നേരിടും. പാനമയെ തോൽപ്പിച്ചാൽ ഗ്രൂപ്പിൽ ഏഴു പോയിന്റുമായി ഇംഗ്ലണ്ടിന് ഒന്നാമതെത്താം. സമനിലയാണെങ്കിൽ അഞ്ച് പോയിന്റുമായി രണ്ടാമതാകാം. പാനമ ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും ക്രൊയേഷ്യ ഘാനയെ തോൽപ്പിക്കുകയും ചെയ്താൽ ക്രൊയേഷ്യ ഒന്നാമതും ഇംഗ്ലണ്ടും ഘാനയും രണ്ടാമതുമാകും. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാകും രണ്ടാം സ്ഥാനക്കാരെ നിർണയിക്കുക. മത്സരത്തിൽ ക്രൊയേഷ്യ തോറ്റാലോ സമനിലയിൽ എത്തിയാലോ നോക്കൗട്ട് കടക്കണമെങ്കിൽ ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും.
English Summary:





English (US) ·