Published: August 22, 2026 02:44 PM IST
1 minute Read
ബുഡാപെസ്റ്റ് ∙ പോൾവോൾട്ട് ലോക ചാംപ്യൻ അർമാൻഡ് ഡുപ്ലന്റിസിന്റെ ഹൃദയത്തിൽ ഏറ്റവും ഉയരത്തിൽ ചാടുന്നത് സംഗീതമാണ്! ലോക അത്‌ലറ്റിക്സ് അൾട്ടിമേറ്റ് ചാംപ്യൻഷിപ്പിന്റെ ഔദ്യോഗിക ഗാനം എഴുതി പാടാൻ തയാറെടുക്കുകയാണ് പോൾവോൾട്ടിൽ രണ്ട് തവണ ഒളിംപിക്സ് സ്വർണം നേടിയ സ്വീഡിഷ് താരം ഡുപ്ലന്റിസ്. ‘ഗോൾഡ്’ എന്നു പേരിട്ടിരിക്കുന്ന സംഗീത ആൽബത്തിൽ അഭിനയിക്കുന്നതും ഇരുപത്തിയാറുകാരൻ ഡുപ്ലന്റിസ് തന്നെയാണ്. അടുത്ത മാസം 11 മുതൽ 13 വരെ ബുഡാപ്പെസ്റ്റിൽ നടക്കാനിരിക്കുന്ന ചാംപ്യൻഷിപ്പിന്റെ ആദ്യ പതിപ്പിന്റെ പ്രധാന ഗാനമാണ് ‘ഗോൾഡ്’. ബുഡാപ്പെസ്റ്റിൽ ചിത്രീകരിക്കുന്ന പാട്ടിലെ വരികളിൽ ഡുപ്ലന്റിസിന്റെ കരിയറിലെ പ്രധാന സംഭവങ്ങളും വ്യക്തി ജീവിതവുമാണ് പരാമർശിക്കുന്നത്. ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനവേദിയിൽ ഡുപ്ലന്റിസ് ഗാനം ആലപിക്കും. അത്‌ലറ്റിക്സിനൊപ്പം സംഗീതവും ഡുപ്ലന്റിസിന്റെ ഇഷ്ട മേഖലയാണ്. സംഗീത പ്ലാറ്റ്ഫോമായ സ്‍പോട്ടിഫൈയിൽ 11 ദശലക്ഷം കേൾവിക്കാരും ഡുപ്ലന്റിസിനുണ്ട്.
English Summary:






English (US) ·