Published: August 09, 2026 09:07 AM IST Updated: August 09, 2026 11:07 AM IST
1 minute Read
ന്യൂയോർക്ക് ∙ യുഎസിൽ നടന്ന ഫുട്ബോൾ ലോകകപ്പിനിടെ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ വധഭീഷണിയടക്കം ഒന്നിലധികം സുരക്ഷാ ഭീഷണികൾ ഉയർന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അർജന്റീനയുടെ മത്സരങ്ങൾക്കിടെ ചാവേർ ആക്രമണത്തിലൂടെ മെസ്സിയെ കൊല്ലുമെന്ന് ഒന്നിലധികം ഭീഷണികൾ വന്നിരുന്നതായും ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളെ അപായപ്പെടുത്താൻ ആലോചന നടന്നിരുന്നതായും റിപ്പോർട്ടുണ്ട്.
What you should work next
ലോകകപ്പ് വേളയിൽ ഏറ്റവും കൂടുതൽ ഭീഷണികൾ നേരിട്ട ഫുട്ബോൾ താരം ലയണൽ മെസ്സിയാണെന്ന് സുരക്ഷാ റിപ്പോർട്ടുകൾ പറയുന്നു. എഫ്ബി.യുടെ ഏകോപനത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളും പൊലീസും ചേർന്ന് നടത്തിയ നീരീക്ഷണത്തിലാണ് ഈ ഭീകരപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഡാലസിൽ അർജന്‍റീനയും ജോർദാനും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഗുരുതരമായ സുരക്ഷാ ഭീഷണിയുണ്ടായത്. സ്റ്റേഡിയത്തിലേക്ക് നാടൻ ബോംബുകളുമായി വരികയാണെന്നും മെസ്സിയെയും കളിക്കാരെയും ആക്രമിക്കുമെന്നുമുള്ള ഭീഷണിയുമായി ഡാലസ് വിമാനത്താവളത്തിലേക്ക് ഒരു ഫോണ്‍കോൾ എത്തിയിരുന്നു.
കൂടാതെ, അറ്റ്‌ലാന്റയിൽ അർജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായും സമാനമായ ഭീഷണി ഉയർന്നു. ശരീരത്തിൽ ബോംബ് കെട്ടിവെച്ച് സ്റ്റേഡിയത്തിനകത്ത് കടന്ന് മെസ്സിയെ ആക്രമിക്കുമെന്നായിരുന്നു എക്സ് വഴിയെത്തിയ ഭീഷണി സന്ദേശം. സ്റ്റേഡിയത്തിനകത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ബോംബുകൾ വച്ചിട്ടുണ്ടെന്ന സന്ദേശവും പൊലീസിന് ലഭിച്ചു. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും അതീവ സുരക്ഷാ വിഭാഗവും സ്ഥലത്ത് പരിശോധന ശക്തമാക്കിയിരുന്നു.
മെസ്സിക്ക് പുറമെ മറ്റു പ്രമുഖ താരങ്ങളും ലോകകപ്പ് വേളയിൽ സുരക്ഷാ ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും ഹോട്ടലിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ യാത്രാ വിവരങ്ങളെക്കുറിച്ചും ചോദിച്ചറിയാന്‍ ശ്രമിച്ച ഒരാളെ സംശയാസ്പദമായ രീതിയില്‍ പെരുമാറിയതിന് ഹൂസ്റ്റൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിറിനാകട്ടെ വാട്സാപ്പിലൂടെ ആറായിരത്തിലധികം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
ലോകകപ്പ് മത്സരങ്ങൾക്കിടയിലെ തീവ്രവാദ ഭീഷണികളും സുരക്ഷയും നിരീക്ഷിക്കുന്നതിനായി അമേരിക്കൻ സുരക്ഷാ ഏജൻസികളും ആതിഥേയരായ മറ്റു രാജ്യങ്ങളുടെ പൊലീസും സംയുക്തമായാണ് പ്രവർത്തിച്ചത്. സെന്‍റർ ഫോർ ഇന്‍റർനാഷനൽ പൊലീസ് കോർപ്പറേഷന്‍റെയും എഫ്ബിഐയുടെയും നേതൃത്വത്തിൽ അതീവ രഹസ്യമായ സുരക്ഷാ വലയമാണ് ഒരുക്കിയിരുന്നത്. ലോകകപ്പ് ചരിത്രത്തിലെ കനത്ത സുരക്ഷാ വെല്ലുവിളികളാണ് ഈ രേഖകൾ വെളിപ്പെടുത്തുന്നത്.
English Summary:
Lionel Messi faced aggregate information threats during the US World Cup, including assassination plots. These panic plans were uncovered done coordinated surveillance by information agencies and constabulary from assorted countries.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·