ചെന്നൈ സൂപ്പർ കിങ്സിന് കനത്ത പ്രഹരം; ടോപ് സ്കോറർ ടീമിൽനിന്നു പുറത്ത്; പകരം ആര്?

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: April 21, 2026 04:06 PM IST

1 minute Read

ayush-mhatre
ആയുഷ് മാത്രെ (ഫയൽ ചിത്രം: X/IPL)

മുംബൈ ∙ കാലിനു പരുക്കേറ്റ ചെന്നൈ സൂപ്പർ കിങ്സിന്റെ യുവതാരം ആയുഷ് മാത്രെയ്ക്ക് ഈ ഐപിഎലിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. ചെന്നൈ സൂപ്പർ കിങ്സ് സമൂഹമാധ്യമത്തിലെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെയാണ് പതിനെട്ടുകാരൻ ആയുഷിനു ആയുഷിന്റെ കാലിലെ പേശിക്ക് പരുക്കേറ്റത്. താരം സുഖം പ്രാപിക്കാൻ 6–12 ആഴ്ചയെടുക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഇന്നലെ മുംബൈയിലെത്തിയ ആയുഷ്, സ്കാനിങ്ങിനു വിധേയനായിരുന്നു. പരിശോധനയിൽ പരുക്ക് ഗുരുതരമാണെന്നു വ്യക്തമായതോടെയാണ് ഡോക്ടർമാർ വിശ്രമം നിർദേശിച്ചത്.

ഹൈദരാബാദിനെതിരെ, ചെന്നൈ ഇന്നിങ്സിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മാത്രെ, റൺസിനായി ഓടുന്നതിനിടെയാണ് പരുക്കേറ്റത്. വേദന അനുഭവപ്പെട്ട ഉടൻ തന്നെ ടീം ഫിസിയോതെറാപ്പിസ്റ്റ് ടോമി സിംസെക് താരത്തെ പരിശോധിച്ചു. വീണ്ടും ബാറ്റു ചെയ്തെങ്കിലും തൊട്ടുപിന്നാലെ ഔട്ടായി. മത്സരത്തിൽ ചെന്നൈ തോൽക്കുകയും ചെയ്തു. ഈ സീസണിൽ 6 മത്സരങ്ങളിൽനിന്ന് 201 റൺസ് നേടിയ ആയുഷാണ് നിലവിൽ ചെന്നൈയുടെ ടോപ് സ്കോറർ. താരം ടൂർണമെന്റിൽനിന്നു പുറത്തായത് ചെന്നൈയ്ക്കു വൻ തിരിച്ചടിയാണ്.

Official Announcement

Ayush Mhatre has been ruled retired of the remainder of IPL 2026 owed to a near hamstring wounded sustained portion batting during the lucifer against Sunrisers Hyderabad connected April 18.

Ayush's wounded volition necessitate a rehabilitation play of 6-12 weeks.

We privation Ayush… pic.twitter.com/7bGrFvqjY9

— Chennai Super Kings (@ChennaiIPL) April 21, 2026

മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന മാത്രെ, ടീമിന് മികച്ച തുടക്കം നൽകുന്നുണ്ട്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനാൽ, സഞ്ജു സാംസണിനൊപ്പം മാത്രെയെ ഓപ്പണറാക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടന്നിരുന്നു. ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റായ ഈ മുംബൈ താരം, കഴിഞ്ഞ സീസണിൽ ഗെയ്‍ക്‌വാദിനു പരുക്കേറ്റപ്പോൾ പകരക്കാരനായാണ് സിഎസ്‌കെയിലെത്തിയത്.

ചെന്നൈയ്ക്കു വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം താരത്തിന്റ പേരാണ്. ആയുഷ് മാത്രെ കളിച്ചില്ലെങ്കിൽ കാർത്തിക് ശർമ, ഉർവിൽ പട്ടേൽ എന്നിവരിലൊരാൾക്കാകും നറുക്കുവീഴുക. എം.എസ്.ധോണി തിരിച്ചെത്തുമോ എന്നതിലും ആകാംക്ഷയുണ്ട്. ആറു മത്സരങ്ങളിൽനിന്നു രണ്ടു ജയവും നാലു തോൽവിയുമായി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ ചെന്നൈ. ഇനിയുള്ള എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയെങ്കിൽ മാത്രമേ ടീമിന് പ്ലേഓഫിലേക്കു മുന്നേറാൻ സാധിക്കൂ. 23നു മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

നേരത്തെ, കാൽത്തുടയിലെ പേശികൾക്കു പരുക്കേറ്റ ഇടംകൈ പേസർ ഖലീൽ അഹ്മദിന് ടൂർണമെന്റിൽനിന്നു പുറത്തായിരുന്നു. ഖലീലിന്റെ കാലിന് പൊട്ടലുണ്ടെന്നും ഇതു ഭേദമാകാൻ 12 ആഴ്ചകളോളം വേണ്ടിവരുമെന്നുമാണ് റിപ്പോർട്ട്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലാണു പരുക്കേറ്റത്.

English Summary:

Ayush Mhatre, a young Chennai Super Kings player, volition miss the remainder of the IPL 2026 play owed to a limb musculus wounded sustained during a lucifer against Hyderabad. This wounded is simply a important setback for CSK, arsenic Mhatre is presently their apical scorer and a important subordinate successful their batting lineup. The betterment play for his wounded is estimated to beryllium betwixt 6 to 12 weeks, casting uncertainty connected his instrumentality this season.

Read Entire Article