ചെന്നൈയ്‌ക്കെതിരെയും പെരുമാറ്റച്ചട്ടം ലംഘിച്ച് ശ്രേയസ്സ് അയ്യർ: വൻ തുക പിഴ; പഞ്ചാബ് ടീമിനും പൈസ പോകും, താക്കീത്

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 04, 2026 11:49 AM IST

1 minute Read

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ  പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. (PTI Photo/R Senthilkumar)
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ. (PTI Photo/R Senthilkumar)

ചെന്നൈ ∙ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ഐപിഎലിൽ ടേബിൾ ടോപ്പർമാരായതിനു പിന്നാലെ പഞ്ചാബ് കിങ്സ് ക്യാപ്റ്റനും ടീമിനും കനത്ത പിഴ ചുമത്തി ഐപിഎൽ ഗവേണിങ് കൗൺസിൽ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് നായകൻ ശ്രേയസ്സ് അയ്യർക്കും ടീമിനു മൊത്തവും പിഴ ചുമത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പഞ്ചാബ്, പെരുമാറ്റച്ചട്ടം ലംഘിക്കുന്നത്. ഗുജറാത്തിനെതിരായ ആദ്യ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയത്.

വീണ്ടും പിഴവ് ആവർത്തിച്ചതോടെ, ശ്രേയസ്സ് അയ്യർക്ക് 24 ലക്ഷം രൂപയും ഇംപാക്ട് പ്ലെയർ ഉൾപ്പെടെ പഞ്ചാബ് പ്ലെയിങ് ഇലവനിലെ ബാക്കി താരങ്ങൾക്ക് 6 ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീസിന്റെ 25 ശതമാനമോ, ഇതിൽ ഏതാണോ കുറവ് അത് പിഴയായി നൽകണം. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം മിനിമം ഓവർ റേറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ഇനിയും ഇതേ പിഴവ് ആവർത്തിച്ചാൽ ശ്രേയസ് അയ്യർക്ക് 30 ലക്ഷം രൂപ വരെ പിഴ ലഭിക്കാം.

മത്സരത്തിൽ, അഞ്ച് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സിനെ പഞ്ചാബ് കിങ്സ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ചെന്നൈ ഉയർത്തിയ –210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 18.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 29 പന്തിൽ 50 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് മൂന്നു വിക്കറ്റ് വിജയം നേടിയിരുന്നു. രണ്ടാം വിജയത്തോടെ പഞ്ചാബ് പട്ടികയിൽ ഒന്നാമതെത്തി. ചെന്നൈ സൂപ്പർ കിങ്സിന്റെ രണ്ടാം തോൽവിയാണിത്.

English Summary:

IPL Punjab Kings Fine has been imposed connected the skipper and squad for a minimum over-rate violation. This is the 2nd consecutive lucifer wherever Punjab has breached the codification of conduct, starring to fiscal penalties.

Read Entire Article