ചെറിയ ട്വിസ്റ്റ്! പാക്കിസ്ഥാനെ ‘വെട്ടിലാക്കി’ ഐസിസി; ലോകകപ്പിൽനിന്നു പിന്മാറിയാൽ പകരം ബംഗ്ലദേശിനെ കളിപ്പിക്കാൻ നീക്കം

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: January 27, 2026 02:56 PM IST Updated: January 27, 2026 09:39 PM IST

1 minute Read

jay-shah
ഐസിസി ചെയർമാൻ ജയ് ഷാ (ഫയൽ ചിത്രം)

ദുബായ് ∙ ബംഗ്ലദേശിനെ പിന്തുണച്ച് ലോകകപ്പ് ബഹിഷ്കരിക്കാനൊരുങ്ങുന്ന പാക്കിസ്ഥാനു പകരം ബംഗ്ലദേശിനെ തന്നെ കൊണ്ടുവരാൻ നീക്കം നടത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ടൂർണമെന്റിൽനിന്നു പാക്കിസ്ഥാൻ പിന്മാറുന്ന സാഹചര്യമുണ്ടായാൽ പകരം ബംഗ്ലദേശിനെ കളിപ്പിക്കാനാണ് ഐസിസി ആലോചിക്കുന്നത്. ലോകകപ്പ് ടൂർണമെന്റിൽ പാക്കിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള അന്തിമതീരുമാനം ഈ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി അറിയിച്ചത്.

ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി 7നാണ് ലോകകപ്പ് ആരംഭിക്കുന്നത്. തീരുമാനം പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 2 വരെ നീട്ടി പരമാവധി സമ്മർദം ചെലുത്തുകയാണ് പിസിബിയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. ലോകകപ്പിൽനിന്നു പൂർണമായും പിന്മാറുന്നതിനു പകരം സഹ-ആതിഥേയരായ ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്കരിക്കുന്നതിനെക്കുറിച്ചും പിസിബി ആലോചിക്കുന്നതായാണ് സൂചന. മുൻധാരണപ്രകാരം ലോകകപ്പിൽ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്.

തങ്ങളുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ നടത്തണമെന്നായിരുന്നു ബംഗ്ലദേശിന്റെയും ആവശ്യം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. ഇതു നിരസിച്ചാണ് ബംഗ്ലദേശിനെ ഐസിസി ലോകകപ്പിൽനിന്നു പുറത്താക്കിയത്. പകരം ഗ്രൂപ്പ് സിയിൽ ബംഗ്ലദേശിനു പകരം സ്കോട്‌ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു.

ബംഗ്ലദേശിനു പിന്തുണ നൽകിയാണ് ലോകകപ്പ് ബഹിഷ്കരിക്കാൻ പാക്കിസ്ഥാൻ ആലോചിക്കുന്നത്. അങ്ങനെ പിന്മാറിയാൽ പാക്കിസ്ഥാൻ പകരം ഗ്രൂപ്പ് എയിൽ ബംഗ്ലദേശിനെ കൊണ്ടുവന്നു പ്രശ്നപരിഹരിക്കാനാണ് ഐസിസി പദ്ധതിയിടുന്നത്. ശ്രീലങ്കയിൽ മത്സരങ്ങൾ നടത്തണമെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്‍റെ ആവശ്യം ഇതോടെ സാങ്കേതിക തടസങ്ങളില്ലാതെ നടപ്പിലാക്കാനും ഐസിസിക്ക് സാധിക്കും.

ഏഷ്യാ കപ്പ് ഫൈനലിനു ശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ എസിസി പ്രസിഡന്റും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി. (Photo by Sajjad HUSSAIN / AFP)

പിസിബി ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി. (Photo by Sajjad HUSSAIN / AFP)

ലോകകപ്പിൽനിന്ന് ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ മുഴക്കിയ ബഹിഷ്കരണ ഭീഷണിയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) യഥാർഥത്തിൽ പെട്ടിരിക്കുകയാണ്. ഐസിസി കർശന മുന്നറിയിപ്പ് നൽകിയതോടെയാണ് ടീമിനെ പ്രഖ്യാപിച്ചത്. പിന്മാറിയാലുള്ള നഷ്ടം താങ്ങാനും വയ്യ, പിന്മാറിയില്ലെങ്കിലുള്ള നാണക്കേട് സഹിക്കുകയും വേണം എന്ന നിലയിലാണ് അവർ. ഇതിനിടെയാണ് ലോകകപ്പിൽനിന്നു പിന്മാറാനുള്ള കാരണമായി പാക്കിസ്ഥാൻ ചൂണ്ടിക്കാട്ടുന്ന ബംഗ്ലദേശിനെ തന്നെ കൊണ്ടുവന്ന് പിസിബിയെ വെട്ടിലാക്കാൻ ഐസിസി നീക്കം നടത്തുന്നത്.

English Summary:

Pakistan World Cup information is nether scrutiny arsenic the squad considers boycotting the tournament. The International Cricket Council (ICC) is reportedly readying to regenerate Pakistan with Bangladesh, who were antecedently excluded, should Pakistan withdraw.

Read Entire Article