ചെറുപ്രായത്തിൽ സംഭവിച്ചുപോയത്...; 22-ാം വയസ്സിൽ വിവാഹം, നാലാം വാർഷികത്തിനു തൊട്ടുമുൻപ് വിവാഹമോചനം പ്രഖ്യാപിച്ച് ഇന്ത്യൻ താരം

4 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: February 21, 2026 08:22 AM IST

1 minute Read

 ISHARA S. KODIKARA / AFP
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രാഹുൽ ചാഹർ. Photo: ISHARA S. KODIKARA / AFP

മുംബൈ∙ നാലാം വിവാഹവാർഷികത്തിനു തൊട്ടുമുൻപ് വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ. 2022 മാർച്ചിൽ 22–ാം വയസ്സിലാണ് ഇഷാനി ജോഹറുമായുള്ള ചാഹറിന്റെ വിവാഹം നടന്നത്. ഗോവയിൽ വച്ചായിരുന്നു ചടങ്ങുകൾ. കഴിഞ്ഞ 15 മാസങ്ങളായി ബുദ്ധിമുട്ടേറിയ ജീവിതത്തിലൂടെയാണു കടന്നുപോകുന്നതെന്നും വിവാഹമോചനമല്ലാതെ മറ്റു വഴികളില്ലെന്നാം ചാഹർ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

‘‘എനിക്ക് എന്നെക്കുറിച്ചും എന്റെ മൂല്യത്തെക്കുറിച്ചും ശരിക്കും എനിക്കാവശ്യമുള്ള ജീവിതത്തെക്കുറിച്ചും മനസ്സിലാക്കുന്നതിനു മുൻപ്, ചെറിയ പ്രായത്തിൽ തന്നെ ഞാൻ വിവാഹത്തിലേക്കു കടന്നിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത പാഠങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ചത്. ഇന്ന് എന്റെ ജീവിതത്തിലെ ഒരു അധ്യായം പൂർത്തിയാകുകയാണ്. രോഷത്തിലോ, കുറ്റബോധത്തിലോ അല്ല ഞാൻ ഈ തീരുമാനത്തിലെത്തുന്നത്. ചില ബന്ധങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കില്ല, അവ നമ്മെ ഉണർത്താനും പഠിപ്പിക്കാനും രൂപാന്തരപ്പെടുത്താനുമുള്ളതാണ്.’’-രാഹുൽ ചാഹർ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.

ആത്മബോധത്തോടെ, കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ജീവിതത്തെക്കുറിച്ച് ഉറപ്പോടെ മുന്നോട്ടു പോകുമെന്നും ചാഹർ പ്രതികരിച്ചു. ഇന്ത്യയ്ക്കായി ഏഴു രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള ചാഹർ, 2021 ലാണ് ഒടുവിൽ ദേശീയ ടീമിൽ ഇറങ്ങിയത്. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ചാഹർ. കഴിഞ്ഞ താരലേലത്തിൽ 5.2 കോടി രൂപയ്ക്കാണ് ചാഹറിനെ ചെന്നൈ സ്വന്തമാക്കുന്നത്.

കഴിഞ്ഞ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി ഒരു മത്സരം മാത്രം കളിച്ച താരത്തിനു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഐപിഎലിൽ 79 മത്സരങ്ങളിൽനിന്ന് 75 വിക്കറ്റുകൾ ചാഹർ സ്വന്തമാക്കിയിട്ടുണ്ട്. 2019 ലും 2020ലും ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിൽ അംഗമായിരുന്നു.

English Summary:

Rahul Chahar divorcement quality has surfaced conscionable earlier his 4th wedding anniversary. The Indian cricketer announced the extremity of his matrimony to Ishani Johar, citing hard times and nary different enactment but to portion ways.

Read Entire Article