Published: July 10, 2026 10:46 AM IST
1 minute Read
ആർത്തുപെയ്യുന്ന മഴ സ്വിച്ചിട്ടപോലെ നിലയ്ക്കുമ്പോഴുണ്ടാകുന്നൊരു നിശ്ശബ്ദതയില്ലേ, അതായിരുന്നു ലോകകപ്പിൽ കഴിഞ്ഞ ദിവസം. പ്രീക്വാർട്ടറിനും ക്വാർട്ടർ ഫൈനലിനും ഇടയിൽ ഒറ്റദിവസം മത്സരങ്ങളില്ലാത്ത ഇടവേള വന്നപ്പോൾ ഉറക്കമിളച്ചു കളി കണ്ടിരുന്നവർക്കെല്ലാം അനുഭവപ്പെട്ടു കാണും ഇതേ നിശ്ശബ്ദത. വേനൽക്കാലത്തെ അമേരിക്കൻ വിനോദങ്ങൾ പരിചയപ്പെടാനുള്ള അവസരമായി ഇടവേളയെ മാറ്റിയെടുക്കാൻ തീരുമാനിച്ചതോടെ ലാവൻഡർ പിക്കിങ്ങിനു പോകാൻ അവസരമൊരുങ്ങി. ന്യൂജഴ്സിയിൽനിന്നു നോർത്ത് ചെസ്റ്ററിലേക്കായിരുന്നു യാത്ര.
ഊട്ടിയിലൂടെ പോകുന്നതു പോലൊരു യാത്രാനുഭവം. സ്റ്റോണി ഹിൽസ് ഫാം മാർക്കറ്റ് എന്ന ബോർഡ് പതിച്ച ഫാം ഹൗസിനു മുന്നിൽ വണ്ടിനിന്നു. 34 ഡിഗ്രി സെൽഷ്യസിലും കൂടുതലാണു വെയിൽച്ചൂട്. ആസ്വദിച്ചു വെയിൽകൊണ്ടു നടക്കുന്നവരെ കണ്ടപ്പോൾ അതിശയം തോന്നി.
What you should work next
കഠിനമായ മഞ്ഞുകാലം കഴിഞ്ഞെത്തിയ തദ്ദേശീയർക്കു വേനൽച്ചൂടിനോട് അടങ്ങാത്ത കൊതിയാണ്. ഫാം ഹൗസിനുള്ളിലെ ലാവൻഡർ പാടത്തുകൂടി അവർ ചെറിയ കുട്ടകളുമായി നടക്കുന്നു. പർപ്പിളിനോടും വയലറ്റിനോടും തുല്യസ്നേഹം പ്രകടിപ്പിക്കുന്ന നിറമാണു ലാവൻഡർ. ആ നിറത്തിലുള്ള കുഞ്ഞുപൂക്കൾ നിറഞ്ഞ ചെടികളാണു പാടം നിറയെ. ഒരു ചെറിയ കത്രികയും കുട്ടയും ഫാമുകാർ തരും. സന്ദർശകർക്കു ഭംഗിയുള്ള പൂക്കൾ വീട്ടിൽ കൊണ്ടുപോകാം. എത്ര വേണമെങ്കിലും എടുക്കാമെങ്കിലും ആളുകൾ മര്യാദയുടെ പേരിൽ അധികം പറിച്ചെടുക്കാറില്ല. ലാവൻഡർ പാടം കഴിഞ്ഞാൽ പലതരം ആപ്പിൾതോട്ടങ്ങൾ, ഓറഞ്ച്, മുന്തിരി, ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്‌ബെറി ഗാർഡനുകളും പച്ചക്കറിത്തോട്ടങ്ങളുമാണ്. എവിടെനിന്നും എന്തും പറിച്ചു കഴിക്കാം. പലതരം ആപ്പിളുകൾ ഓരോ മരത്തിൽ നിന്നായി പറിച്ചു കഴിച്ചു കൊണ്ടു കുട്ടികൾ ഓടിക്കളിക്കുന്നു. അവരുടെ ഉടുപ്പുകളിൽ ബെറികളുടെ പലനിറമുള്ള കറകൾ.
രക്ഷിതാക്കൾ ഫാമിൽ തന്നെയുള്ള വൈൻയാർഡിൽ പോയി പലതരം വൈനുകൾ മാറിമാറി രുചിക്കുന്നു. എല്ലാം തദ്ദേശീയമായി ഉണ്ടാക്കുന്നവ. മാധുര്യമുള്ള സാംഗ്രിയയ്ക്കാണ് ആവശ്യക്കാരേറെ. സൂര്യകാന്തിപ്പാടങ്ങളും ചോളപ്പാടങ്ങളും കുതിര ഫാമുമൊക്കെ പിന്നിലേക്കുണ്ട്. അൽപംകൂടെ നടന്നാൽ ചൂണ്ടയിടാനുള്ള അരുവികൾ കാണാം. പക്ഷേ, ചൂണ്ടയിട്ടു പിടിച്ചാലും മീനുകളെ വീട്ടിൽ കൊണ്ടുപോകാനാകില്ല. തിരികെ അരുവിയിലേക്കു വിടണം. അമേരിക്കയിൽ മീൻപിടിത്തം അനുവദനീയമായ സ്ഥലങ്ങളിൽ നിന്നു മാത്രമേ മീനുകളെ പിടിച്ചുകൊണ്ടുപോകാനാകൂ. ചില സ്ഥലങ്ങളിൽ പ്രത്യേക പെർമിറ്റ് പോലും ആവശ്യമുണ്ടത്രേ. ഫിഷിങ്, ക്യാംപിങ്, ട്രക്കിങ്, ബീച്ചിങ് തുടങ്ങിയ വിനോദങ്ങളും വേനൽക്കാലത്തു മുഖ്യം.
English Summary:





English (US) ·