Published: May 16, 2026 09:51 PM IST
1 minute Read
ലണ്ടൻ ∙ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ചെൽസിയെ 1-0 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ചാംപ്യന്മാർ. മത്സരത്തിന്റെ 72-ാം മിനിറ്റിൽ ഏർലിങ് ഹാലൻഡിന്റെ പാസിൽ നിന്ന് ആന്റണി സെമെന്യോ നേടിയ മനോഹരമായ ബാക്ക്ഹീൽ ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ എഫ്എ കപ്പിന്റെ 145-ാമത് പതിപ്പായിരുന്നു ഇത്. എട്ടാമത്തെ എഫ്എ കപ്പ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ, ടോട്ടനം എന്നീ ക്ലബ്ബുകൾക്കൊപ്പമെത്തി.
ഇരുടീമുകളും കടുത്ത പ്രതിരോധം കാഴ്ച്ചവച്ചതോടെ ആദ്യപകുതി ഗോൾരഹിതമായി. ആദ്യപകുതിയിൽ ഹാലൻഡ് പന്ത് വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി. രണ്ടാം പകുതിയിൽ ചെൽസി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സിറ്റിയുടെ പ്രതിരോധം തകർക്കാനായില്ല. തുടർന്ന് 72-ാം മിനിറ്റിൽ സെമെന്യോ നേടിയ ഗോൾ സിറ്റിയുടെ വിജയം ഉറപ്പിച്ചു.
എഫ്എ കപ്പിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി നാല് തവണ ഫൈനലിൽ (2023, 2024, 2025, 2026) എത്തുന്ന ടീമെന്ന റെക്കോർഡോടെയാണ=് മാഞ്ചസ്റ്റർ സിറ്റി കലാശപ്പോരിന് ഇറങ്ങിയത്. 2023ൽ മാഞ്ചസ്റ്റൻ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ സിറ്റിക്ക് 2024ലും 2025ലും ഫൈനലിൽ അടിപതറി. എന്നാൽ ഇത്തവണ ചെൽസിയെ വീഴ്ത്തി വീണ്ടും കിരീടനേട്ടം.
English Summary:







English (US) ·