ചേട്ടന്മാർക്കൊപ്പമല്ല, ഇംഗ്ലണ്ട് പരമ്പരയിൽ വൈഭവ് സൂര്യവംശിക്ക് പ്രത്യേകം ഡ്രസിങ് റൂം: കാരണം ഇതാണ്

3 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: June 24, 2026 11:45 PM IST Updated: June 25, 2026 12:56 AM IST

1 minute Read

വൈഭവ് സൂര്യവംശി. (Facebook/IndianCricketTeam/)
വൈഭവ് സൂര്യവംശി. (Facebook/IndianCricketTeam/)

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുത്തൻതാരോധയമാണ് പതിനഞ്ചു വയസ്സുകാരനായ വൈഭവ് സൂര്യവംശി. 2026 ഐപിഎലിൽ ടോപ് സ്കോററായതോടെ ഇന്ത്യൻ സീനിയർ ടീമിലേക്കും വൈഭവിന് വിളിയെത്തി കഴിഞ്ഞു. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് വൈഭവ് ഇടംപിടിച്ചത്. പരമ്പരയിൽ അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവിനെ തേടിയെത്തും. ഇന്ത്യൻ ഡ്രസ്സിങ് റൂമിന്റെ ഭാഗമാകുമെങ്കിലും ‘സുരക്ഷാ കാരണങ്ങളാൽ’ ഇംഗ്ലണ്ട് പര്യടനത്തിൽ വൈഭവിന് പ്രത്യേക മുറി അനുവദിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ് ഗാർഡിയൻ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

What you should work next

ഇംഗ്ലണ്ട് പരമ്പര ഐസിസി അംഗീകൃത പരമ്പരയായതിനാൽ, അതിന്റെ ‘സുരക്ഷാ മാനദണ്ഡങ്ങൾ’ ബാധകമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 16 വയസ്സിൽ താഴെയുള്ള താരങ്ങൾ മുതിർന്നവരുടെ ചേഞ്ചിങ് റൂമുകൾ ഉപയോഗിക്കുന്നത് ഐസിസിയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) വിലക്കുന്നുണ്ട്. അതിനാൽ എല്ലാ സ്റ്റേഡിയങ്ങളിലും സൂര്യവംശിക്ക് പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കും. അതോടൊപ്പം എല്ലായിടത്തും താരത്തിന്റെ മാതാപിതാക്കളും ഒപ്പമുണ്ടാകും.‘‘മത്സരസമയത്ത് സൂര്യവംശിക്ക് ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ ഇരിക്കാനും ടീമിന്റെ തന്ത്രപരമായ ചർച്ചകളിൽ പങ്കെടുക്കാനും അനുവാദമുണ്ട്. എന്നാൽ ഓരോ മത്സരത്തിനും മുൻപും ശേഷവും വസ്ത്രം മാറുന്ന സമയത്ത് മാത്രമായിരിക്കും ഈ നിയന്ത്രണം ബാധകമാകുക’’ - റിപ്പോർട്ടിൽ പറയുന്നു.

പതിനഞ്ചു വയസ്സുള്ള ഒരു സ്കൂൾ വിദ്യാർഥിയെ സീനിയർ ടീമിന്റെ അന്തരീക്ഷത്തിലേക്ക് പതുക്കെ വേണം ലയിപ്പിച്ചു കൊണ്ടുവരാൻ എന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. ഈ മാസം അവസാനം ആരംഭിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് വൈറ്റ് ബോൾ പര്യടനത്തിൽ വൈഭവ് സൂര്യവംശിയുടെ മാതാപിതാക്കളെ ഒപ്പം അയക്കാനുള്ള ബോർഡിന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിങ്ങൾക്കറിയാമല്ലോ, സീനിയർ തലത്തിലുള്ള എല്ലാ ദേശീയ ടീമുകളിലും 15 വയസ്സുള്ള കളിക്കാർ ഉണ്ടാകാറില്ല. പല പതിറ്റാണ്ടുകൾക്ക് ശേഷമാണ് വൈഭവ് സൂര്യവംശിയെപ്പോലെ ഒരാളെ നമുക്ക് ലഭിക്കുന്നത്. ഇതിനു മുൻപ് സച്ചിൻ തെൻഡുൽക്കറാണ് ഇത്രയും ചെറിയ പ്രായത്തിൽ ദേശീയ ടീമിലെത്തിയത്.

ഇത്രയും ചെറിയ പ്രായത്തിൽ സീനിയർ ടീമിന്റെ ഭാഗമാകുമ്പോൾ സ്വാഭാവികമായും പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉയർന്നുവരാം. അതുകൊണ്ട് തന്നെ, മറ്റു കളിക്കാരുമായും ടീം മാനേജ്‌മെന്റ് അംഗങ്ങളുമായും ഒരു അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ഇത് സഹായിക്കുമെന്ന് ഞങ്ങൾക്ക് തോന്നി. ഇത് ചെയ്യുന്നത് വൈഭവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.’’– സൈകിയ പറഞ്ഞു.

English Summary:

Vaibhav Suryavanshi: 15-year-old cricketing prodigy Vaibhav Suryavanshi has been called up to the Indian elder squad for the upcoming T20 bid against Ireland and England. He is acceptable to go the youngest subordinate to correspond India, requiring peculiar dressing country facilities connected the England circuit owed to ICC and ECB property regulations for underage players. His parents volition besides travel him to guarantee a creaseless modulation into the elder squad environment.

Read Entire Article