Published: September 06, 2026 05:45 PM IST Updated: September 06, 2026 07:05 PM IST
1 minute Read
ഷെൻചെൻ( ചൈന) ∙ ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ബാഡ്മിന്റൻ പുരുഷ ഡബിൾസ് കിരീടം ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റെങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിന്. ഫൈനലിൽ ചൈനയുടെ ഹെ ജി തിങ് - റെൻ സിയാങ് യു സഖ്യത്തെ കീഴടക്കിയാണ് ഇന്ത്യൻ സഖ്യം ചാംപ്യന്മാരായത്.
ഒരു മണിക്കൂറും 10 മിനിറ്റും നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ മുൻ ലോക നാലാം നമ്പർ സഖ്യമായ ഹെ-റെൻ സഖ്യത്തെ 11-21, 21-13, 21-17 എന്ന സ്കോറിനാണ് ഇരുവരും പരാജയപ്പെടുത്തിയത്. ഇതാദ്യമാണ് സാത്വിക്– ചിരാഗ് സഖ്യം ചൈന മാസ്റ്റേഴ്സ് കിരീടം നേടുന്നത്. 2023, 2025 വർഷങ്ങളിൽ ഇരുവരും ഫൈനലിൽ തോറ്റിരുന്നു.
ഈ സീസണിൽ ഇന്ത്യൻ സഖ്യം നേടുന്ന രണ്ടാമത്തെ കിരീടമാണിത്. ഇരുവരും നേരത്തെ സിംഗപ്പൂർ ഓപ്പൺ സൂപ്പർ 750 കിരീടം നേടിയിരുന്നു. കൂടാതെ തായ്‌ലൻഡ് ഓപ്പൺ സൂപ്പർ 500ന്റെ ഫൈനലിലും എത്തിയിരുന്നു.
സെപ്റ്റംബർ 19 മുതൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നിലനിർത്താൻ ഒരുങ്ങുന്ന ലോക അഞ്ചാം നമ്പർ സഖ്യമായ സാത്വികിനും ചിരാഗിനും ഈ കിരീടനേട്ടം ആത്മവിശ്വാസം നൽകും.
English Summary:






English (US) ·