ചൈനയെ സമനിലയിൽ തളച്ച് ഇന്ത്യൻ വനികളുടെ മിന്നുംപ്രകടനം; ലോകകപ്പ് ഹോക്കിയിൽ തുടക്കം കസറി (2–2)

1 month ago 5

ഓണ്‍ലൈൻ ഡെസ്‌‌ക്

Published: August 16, 2026 07:07 PM IST Updated: August 16, 2026 07:17 PM IST

1 minute Read

 X/@TheHockeyIndia)
വനിതാ ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിൽ ചൈനയെ സമനിലയിൽ തളച്ച ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം. ചിത്രം: X/@TheHockeyIndia)

ആംസ്റ്റൽവീൻ (നെതർലൻഡ്സ്) ∙ വനിതാ ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിൽ ചൈനയെ സമനിലയിൽ തളച്ച് ഇന്ത്യ (2–2). നവ്‌നീത് കൗറും (8) ദീപികയും (25) ആണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ചൈനയ്ക്കായി സാങ് യിങ്ങും (15) മാ നിങ്ങും (39) ലക്ഷ്യം കണ്ടു. കഴിഞ്ഞദിവസം പുരുഷ ഹോക്കി ടീം, വെയ്‌ൽസിനെതിരായ ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു (3–1).

What you should work next

ഒളിംപിക്സ് വെള്ളി മെഡൽ ജേതാക്കളായ ചൈന റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരുമാണ്. 9–ാം റാങ്കുകാരായ ഇന്ത്യയ്ക്കെതിരെ കണക്കിലും കരുത്തിലും ഏറെ മുന്നിലായ ചൈനയെ സമനിലയിൽ തളയ്ക്കാനായതിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാം. എവേ ജഴ്‌സിയായ വെള്ളനിറ ജഴ്‌സിയിലാണ് ഇന്ത്യൻ വനിതകൾ ഇറങ്ങിയത്.

ശക്തരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് പൂൾ ഡിയിലെ മറ്റു ടീമുകൾ എന്നിരിക്കെ, ഇന്നത്തെ ഒരു പോയിന്റ് തുടർ‌ന്നുള്ള കുതിപ്പിൽ ഇന്ത്യയ്ക്ക് നിർണായകമാകും. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

English Summary:

India women's hockey squad drew their opening lucifer against China 2-2 successful the Women's Hockey World Cup. Navneet Kaur and Deepika scored for India, showcasing a beardown show against higher-ranked opponents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article