ചോദ്യം ചോദിച്ചത് വൊസീഞ്ഞയുടെ പിതാവിനോടാണെന്ന് അറിഞ്ഞില്ല; മറുപടിയിൽ ഞെട്ടി റിപ്പോർട്ടർ

2 weeks ago 8

മനോരമ ലേഖകൻ

Published: July 05, 2026 09:23 AM IST

1 minute Read

vozinha-father

‘കളിയിൽ എന്തു സംഭവിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്?’ മയാമി സ്റ്റേഡിയത്തിനു മുന്നിൽ കാബോ വെർദെ പതാക പുതച്ചു വന്നയാളോടു ബ്രസീലിയൻ ടിവി ജേണലിസ്റ്റിന്റെ ചോദ്യം. ‘എന്തു ഫലമുണ്ടായാലും ഞങ്ങൾക്കു നല്ലതു തന്നെ’ എന്നു മറുപടി. അടുത്ത ചോദ്യം: ‘വൊസീഞ്ഞ പെനൽറ്റികൾ തടുക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടോ?’ മറുപടി: ‘ഉണ്ട്’. ‘അങ്ങനെ തോന്നാൻ കാരണം?’‘അവൻ എന്റെ മകനാണ്’. ഒരു നിമിഷം അമ്പരപ്പിലായി റിപ്പോർട്ടർ.

കാബോ വെർദെ ഗോളി വൊസീഞ്ഞയുടെ പിതാവ് ഹോസെ പെദ്രോ ഡയസ് ആയിരുന്നു ആയിരക്കണക്കിന് ആരാധകരിലൊരാളായി സ്റ്റേഡിയത്തിലെത്തിയതും റിപ്പോർട്ടറുടെ മുന്നിൽപ്പെട്ടതും. അദ്ദേഹം വൊസീഞ്ഞയ്ക്കു പേരിട്ടതിലുമുണ്ടു രസകരമായൊരു കഥ.

What you should work next

1986ൽ അർജന്റീന ലോകകപ്പ് നേടുമ്പോൾ ടീമിലുണ്ടായിരുന്ന ഹോർഹെ വാൾഡാനോയുടെ പേരാണു അദ്ദേഹം മകനു നൽകാൻ തീരുമാനിച്ചത്. എന്നാൽ, കാബോ വെർദെയിലെ റജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ പേരിനു പെർമിറ്റ് അനുവദിച്ചില്ല. വിദേശപ്പേരുകൾ അക്കാലത്ത് അനുവദനീയമായിരുന്നില്ല എന്നതാണു കാരണം.

ക‍ാബോ വെർദെയിൽ വിരളമല്ലാത്ത ഹോസിമാർ ഡയസ് എന്ന പേര് അദ്ദേഹം ഔദ്യോഗികമായി മകനു നൽകി. ബ്രസീലിയൻ താരം ഹോസിമാറിന്റെ പേരു കൂടിയാണെന്നതു കണക്കിലെടുത്തായിരുന്നു തീരുമാനം. 

ലോകകപ്പിൽ വൊസീഞ്ഞ താരമായതോടെ ഫിഫ അധികൃതർ ഈ പേരിന്റെ കഥ വാൾഡാനോയെ അറിയിച്ചു. ‘എന്നെ സംബന്ധിച്ച് ഇതൊരു വലിയ സർപ്രൈസ് ആണ്’ എന്നായിരുന്നു വാൾഡാനോയുടെ പ്രതികരണം. 

English Summary:

Cabo Verde Goal Keeper Vozinha's father, Jose Pedro Dias, expressed immense assurance successful his son's quality to prevention penalties, revealing the idiosyncratic transportation that fueled his faith.

Read Entire Article