ജഡേജ അല്ല, സഞ്ജുവിന്റെ പിൻഗാമി ഇതാ..; യുവതാരത്ത പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്– വിഡിയോ

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: February 13, 2026 04:53 PM IST Updated: February 13, 2026 05:00 PM IST

1 minute Read

CRICKET-IND-IPL-T20-PUNJAB-RAJASTHAN
സഞ്ജു സാംസൺ (ഫയൽ ചിത്രം)

Follow Us

Facebook

WhatsApp

ജയ്‌പുർ ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ റിയാൻ പരാഗാണ് രാജസ്ഥാന്റെ പുതിയ ക്യാപ്റ്റൻ. സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജിലൂടെയാണ് രാജസ്ഥാൻ പ്രഖ്യാപനം നടത്തിയത്. അടുത്ത മാസം ഐപിഎൽ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് തീരുമാനം.

കഴിഞ്ഞ അഞ്ച് സീസണുകളിൽ ടീമിനെ നയിച്ച മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയതോടെയാണ് രാജസ്ഥാനു പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നത്. സഞ്ജുവിന്റെ പിൻഗാമിയായി പരാഗ് ഇനി രാജസ്ഥാനെ നയിക്കും. ടീമിന്റെ ഏഴാമത്തെ ക്യാപ്റ്റനാണ് താരം. സഞ്ജുവിനെ കൂടാതെ ഷെയ്ൻ വോൺ, രാഹുൽ ദ്രാവിഡ്, ഷെയ്ൻ വാട്സൻ, അജിൻക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഇതിമു മുൻപ് രാജസ്ഥാനെ നയിച്ചവർ.

സഞ്ജുവിനു പകരം ടീമിലേക്ക് എത്തിയ വെറ്ററൻ താരം രവീന്ദ്ര ജഡേജ, യുവതാരം യശസ്വി ജയ്‌സ്വാൾ, വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ എന്നിവരുടെ പേരും നായകസ്ഥാനത്തേയ്ക്കു പറഞ്ഞുകേട്ടിരുന്നു. എന്നാൽ റിയാൻ പരാഗിനാണ് മുഖ്യ പരിശീലകൻ കുമാർ സംഗക്കാര മുൻഗണന നൽകിയത്. കഴിഞ്ഞ സീസണിൽ പരുക്കിനെ തുടർന്ന് സഞ്ജു ചില മത്സരങ്ങളിൽ കളിക്കാതിരുന്നപ്പോൾ പരാഗാണ് രാജസ്ഥാനെ നയിച്ചിരുന്നത്.

ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യം എന്ന നിലയിൽ ജഡേജയ്ക്കോ ജയ്‌സ്വാളിനോ ആയിരുന്നു ആരാധകർ കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത്. നായകസ്ഥാനം വാഗ്ദാനം ചെയ്താണ് ജഡേജയെ ടീമിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയ്‌സ്വാളാകാട്ടെ രാജസ്ഥാന്‍ നായകനാവാനുള്ള ആഗ്രഹം മുൻപു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ ടീമിനെ നയിക്കാൻ യുവതാരമായ പരാഗാണ് നല്ലതെന്ന് ടീം മാനേജ്‌മെന്‍റ് തീരുമാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി 9 ട്വന്റി20കളിലും ഒരു ഏകദിനത്തിലും പരാഗ് കളിച്ചിട്ടുണ്ട്.

Built here. Tested here. Trusted here.
Rajasthan, your caller skipper is here. 💪

Inside the determination that opens a caller chapter. Watch the last occurrence of 𝘞𝘩𝘢𝘵 𝘐𝘵 𝘛𝘢𝘬𝘦𝘴 𝘛𝘰 𝘞𝘪𝘯 🎬 pic.twitter.com/0d0HAkrC0d

— Rajasthan Royals (@rajasthanroyals) February 13, 2026

English Summary:

Rajasthan Royals has announced Riyan Parag arsenic their caller skipper for the upcoming IPL 2026 season, marking a important displacement successful enactment for the franchise. This determination comes aft Sanju Samson's departure, with Parag being chosen to pb the squad for the agelong term.

Read Entire Article