ജയം ഉറപ്പിച്ച കളി എക്സ്ട്രാ ടൈമിലേക്ക്, അർജന്റീന സ്വയം കുഴിച്ച കുഴി; കാബോ വെർദെ നൽകുന്ന മുന്നറിയിപ്പ്

2 weeks ago 4

‘ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും’ – മലയാളത്തിലെ ഈ ചൊല്ല് കഴിഞ്ഞ ദിവസത്തെ അർജന്റീന – കാബോ വെർദെ മത്സരം സാക്ഷ്യപ്പെടുത്തും. അവർ (അർജന്റീന ദേശീയ ടീം മാത്രമല്ല, അന്നാട്ടിലെ ക്ലബുകളും) ഒരിക്കലും കാര്യങ്ങൾ എളുപ്പമാക്കാറില്ല എന്നൊരു ചൊല്ല് ലാറ്റിൻ അമേരിക്കയിലുണ്ട്. ‘വളഞ്ഞു മൂക്കുപിടിക്കുക’ എന്നതിന് തുല്യമായ ഒരു ചൊല്ലാണിത്. ഈ ചൊല്ല് അർജന്റീനയെ കുറിച്ചാകുമ്പോൾ ഏറെക്കുറെ ശരിയാണ്. യഥാർഥത്തിൽ, അർജന്റീന എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്?

What you should work next

2022 ലോകകപ്പിൽ കുറഞ്ഞത് നാലു തവണയെങ്കിലും അർജന്റീന ലീഡ് പാഴാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തിൽത്തന്നെ ഒരു ഘട്ടത്തിൽ 1-0ന് മുന്നിൽ നിന്നശേഷം സൗദി അറേബ്യയോട് 2-1ന് തോൽവി ഏറ്റുവാങ്ങി. ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്‌സിനെതിരെ 2-0ന് മുന്നിലായിരുന്ന അവർ, വൗട്ട് വെഗോർസ്റ്റ് രണ്ടു ഗോളുകൾ തിരിച്ചടിച്ചതോടെ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് പോകേണ്ടി വന്നു. ഫൈനലിൽ ഫ്രാൻസിനെതിരെ ആദ്യ പകുതിയിൽ അർജന്റീന 2-0ന് മുന്നിൽ നിൽക്കെ എംബപെയുടെ ഇരട്ട ഗോളിൽ എല്ലാം കീഴ്‌മേൽ മറിഞ്ഞു. മെസ്സി വീണ്ടും മുന്നിലെത്തിച്ചെങ്കിലും (3-2), എംബപെ തിരിച്ചടിച്ച് സമനില നേടി. ഓസ്ട്രേലിയയ്‌ക്കെതിരായ റൗണ്ട് ഓഫ് 16-ൽ പോലും കനത്ത വെല്ലുവിളി നേരിട്ട അർജന്റീന, ഒടുവിൽ 2-1ന് ജയിക്കുകയായിരുന്നു.

What you should work next

വിനയായി അമിത ആത്മവിശ്വാസം

വെള്ളിയാഴ്ച കാബോ വെർദെയ്‌ക്കെതിരെ ആ പഴയ പാറ്റേൺ വീണ്ടും ആവർത്തിക്കപ്പെട്ടു. ‘കുഞ്ഞന്മാരായ’ കാബോ വെർദെയ്‌ക്കെതിരെ ലയണൽ മെസ്സിയിലൂടെ ലീഡ് പിടിച്ചതോടെ ഏറെ ബുദ്ധിമുട്ടാതെ കൂടുതൽ ഗോൾ നേടാമെന്ന അമിത ആത്മവിശ്വാസത്തിൽ പതിഞ്ഞ കളിശൈലിയിലേക്ക് അർജന്റീനിയൻ താരങ്ങൾ ചുവടുമാറ്റി. വരുന്ന ദിവസങ്ങളിൽ കാത്തിരിക്കുന്ന കടുത്ത പോരാട്ടങ്ങൾക്ക് ആവശ്യമായ ഊർജം കരുതിവയ്ക്കാനും കൂടി ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ലീഡ് വഴങ്ങിയതോടെ എതിരാളികൾ പതറും എന്ന കണക്കുകൂട്ടലിൽ രൂപപ്പെട്ട അലംഭാവവും മെസ്സിപ്പടയുടെ നീക്കങ്ങളിൽ പ്രകടമായി.

അർജന്റീനയുടെ കണക്കുകൂട്ടലുകളെ അപ്പാടെ തെറ്റിച്ച് ലോക ചാംപ്യന്മാർക്കെതിരെ നെഞ്ചുറപ്പോടെ പൊരുതുന്ന കാബോ വെർദെയാണ് ലോകം കണ്ടത്. പ്രതിരോധത്തിലേക്കു പിൻവാങ്ങാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി അർജന്റീനിയൻ ബോക്സിലേക്ക് സംഘടിതമായി തുടരെ ആക്രമണം നടത്തിയ കാബോ വെർദെയുടെ പോരാട്ടവീര്യം അർജന്റീനയെ ഞെട്ടിച്ചു. അപകടം തിരിച്ചറിഞ്ഞ് അർജന്റീന അലംഭാവം വിട്ടുണരും മുമ്പേ കാബോ വെർദെ തിരിച്ചടിക്കുകയും ചെയ്തു.

What you should work next

സമനില പിടിക്കാനായതോടെ ലോക ചാംപ്യന്മാർക്കെതിരെ പൊരുതാനുള്ള കരുത്തുണ്ടെന്ന് കാബോ വെർദെ തിരിച്ചറിയുകയായിരുന്നു. മികച്ച നീക്കത്തോടെ അർജന്റീന വീണ്ടും ലീഡ് നേടിയെങ്കിലും ഒട്ടും പതറാതെ പൊരുതിയ കാബോ വെർദെ വീണ്ടും തിരിച്ചടിച്ചു. നിശ്ചിത സമയത്ത് സമനിലപ്പൂട്ടിൽ കുരുങ്ങി ലോക ചാംപ്യന്മാർക്ക് ഏക്ട്രാ ടൈമിന് വഴങ്ങേണ്ടി വന്നു. ഏക്ട്രാ ടൈമിൽ വീണ്ടും ലീഡ് പിടിച്ച അർജന്റീന പിന്നീട് കണ്ടത് സർവശക്തിയും സംഭരിച്ച് അവസാന നിമിഷങ്ങളിലും പൊരുതുന്ന കാബോ വെർദെയാണ്. കാബോ വെർദെ താരങ്ങളുടെ ആക്രമണത്തിൽ പതറിപ്പോയ അർജന്റീന പരിചയസമ്പത്തിന്റെയും ഭാഗ്യത്തിന്റെയും പിൻബലത്തിലാണ് മൂന്നാമതും ഗോൾ വഴങ്ങാതിരുന്നത്.

കാബോ വെർദിയൻ മാർക്കിങ്ങിൽ വലഞ്ഞ് നീലപ്പട

രണ്ടും കൽപ്പിച്ചാണ് കാബോ വെർദെ പോരാട്ടത്തിനിറങ്ങതെന്ന് കളിക്കളത്തിലെ അവരുടെ നീക്കങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ആദ്യ പകുതിയിൽ അർജന്റീന പന്ത് കൈവശപ്പെടുത്തിയപ്പോഴെല്ലാം കരുത്തുറ്റ പ്രതിരോധം തീർത്ത കാബോ വെർദെ, അർജന്റീനയുടെ അതിവേഗ നീക്കങ്ങൾ തടയുകയും പ്രത്യാക്രമണം നടത്തി ഭീഷണിയുയർത്തുകയും ചെയ്തു. മത്സരശേഷമുള്ള അർജന്റീനിയൻ കോച്ച് ലയണൽ സ്കലോണിയുടെ വാക്കുകൾ തന്നെ ഇതു സാക്ഷ്യപ്പെടുത്തുന്നു: “ഇന്ന് രാത്രി ഞങ്ങൾക്ക് പലവട്ടം ശക്തമായ ആഘാതങ്ങൾ ഏൽക്കേണ്ടി വന്നു. എല്ലാവരും കരുതിയത് പാർക്കിലെ ഒരു ഈവനിങ് വാക് ആയിരിക്കും എന്നാണ്. ഞങ്ങളും മറിച്ചൊന്നും കരുതിയില്ല.”

അർജന്റീന സെക്കന്റ് ഗിയറിൽ കളിച്ച് ജയിക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തമാണ്. അഞ്ച് നോക്കൗട്ട് മത്സരങ്ങളുള്ള ആദ്യ ലോകകപ്പാണിത്. പിന്നീടുള്ള ഘട്ടങ്ങൾക്കായി ഊർജം സംരക്ഷിക്കുന്നത് യുക്തിപരമാണ്. പക്ഷേ അമിതമായ ഊർജ സംരക്ഷണം അലസതയിലേക്ക് നയിച്ചപ്പോൾ, അനാവശ്യമായി 30 മിനിറ്റ് കൂടി കളിക്കാൻ നിർബന്ധിതരായി എന്നതാണ് യാഥാർഥ്യം.

“വിശ്രമം ഏറ്റവും കൂടുതൽ ആവശ്യമുള്ളപ്പോഴാണ് അത് കിട്ടാക്കനിയാകുന്നത്’’ – സ്കലോണി പറയുന്നു. ഈജിപ്തിനെതിരായ മത്സരത്തിന് മുൻപ് മൂന്നു ദിവസം മാത്രമാണ് അർജന്റീനയ്ക്ക് വിശ്രമം ലഭിക്കുന്നത്. ഇത് ശാരീരികക്ഷമതയുടെ മാത്രം പ്രശ്നമല്ല. അർജന്റീനയുടെ ശൈലി മുൻനിര യൂറോപ്യൻ ടീമുകളിൽ നിന്ന് വ്യത്യസ്തമാണ്. അവർ നിരന്തരമായ തീവ്രസമ്മർദമോ ശക്തമായ പ്രതിരോധമോ സൃഷ്ടിക്കാൻ ശ്രമിക്കാറില്ല. മെസ്സി തന്നെ ഇക്കാര്യം തുറന്ന് പറയുന്നു (അദ്ദേഹം അങ്ങനെ പറയുന്ന ശീലം ഇല്ലാത്ത ആളാണ്): “ഞങ്ങൾക്ക് അവരെ സമ്മർദത്തിലാക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ലൈനുകളിൽ വിടവുണ്ടായിരുന്നു. അവർക്ക് എപ്പോഴും ഒരു അധിക ആൾ ഉണ്ടെന്നു തോന്നിക്കുന്ന ഫീൽ വന്നത് അങ്ങനെയാണ്.”

What you should work next

അർജന്റീനയുടെ ഏറ്റവും മികച്ച പ്രകടനം കൗണ്ടർ അറ്റാക്കിലാണ്. അതായത്. എതിരാളികളെ മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിച്ച ശേഷം അവരുടെ സ്ഥാനം തെറ്റിയ അവസ്ഥ മുതലെടുക്കുക. അർജന്റീനയുടെ വിങ്ങർമാർ സ്പ്രിന്റർമാരല്ല. മറിച്ച് ഇൻഫീൽഡിലേക്ക് വെട്ടിച്ചു കയറി കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ചെറിയ അവസരങ്ങളിൽ പോലും ഗോളടിക്കാനും ഓടിയെത്താനും ശ്രദ്ധിക്കുന്ന മെസ്സി മികച്ച പ്ലേ മേക്കർ ആണെങ്കിലും അദ്ദേഹത്തിന് 39 വയസ്സായി എന്നതും വിസ്മരിക്കാനാവില്ല. ലയണൽ മെസ്സി ഉൾപ്പെടെയുള്ള പ്രധാന അർജന്റീനിയൻ കളിക്കാർ ആദ്യ പകുതിയിൽ കൂടുതലും ഓഫ് ദി ബോൾ പൊസിഷനിൽ ആയിരുന്നു. പലപ്പോഴും പാസിങ് ലെയ്‌നുകൾ സൃഷ്ടിക്കുന്നതിനുപകരം പന്ത് തങ്ങളിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണെന്നും വിമർശനമുണ്ട്. പിച്ചിന്റെ അവസ്ഥ അസാധാരണമാണെന്നും പന്ത് സാധാരണഗതിയിൽ ഉരുളുന്നില്ലെന്നും അതു ടീമിന്റെ പാസിങ് താളത്തെ തടസ്സപ്പെടുത്തിയെന്നും ലയണൽ സ്കലോണി പറയുന്നു.

കടുത്ത സമ്മർദത്തെയും അതിജീവിച്ച് അർജന്റീന

കാബോ വെർദെയുടെ രണ്ട് സമനില ഗോളുകൾക്കു ശേഷവും പരിചയസമ്പന്നത കരുത്താക്കിയാണ് അർജന്റീന വിജയം പിടിച്ചെടുത്തത്. അർജന്റീനയെ ചില ആരാധകരെങ്കിലും വിമർശിക്കുമ്പോഴും പോസിറ്റീവുകൾ കാണാതിരുന്നുകൂടാ. അർജന്റീനയുടെ രണ്ട് ഗോളുകളും സെറ്റ് പീസുകളിൽ നിന്നായിരുന്നു. ലിസാൻഡ്രോ മാർട്ടിനെസിന്റെ തീയുണ്ട കണക്കേ തൊടുത്ത ഗോളും കാബോ വെർദെ പ്രതിരോധ താരം ഡൈനേ ബോർഗെസിന്റെ ഹെഡറിൽ പിറന്ന ഗോളും.

‘ഖത്തറിൽ അധിക സമയത്തേക്ക് പോയ ആ മത്സരങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്. സൗദി അറേബ്യയുമായുള്ള മത്സരം പോലുള്ള നിമിഷങ്ങളും ഉണ്ടായിരുന്നു. പക്ഷേ ഇത്തവണ ടീം മുൻപത്തേക്കാൾ മികച്ച രീതിയിൽ പ്രതികരിച്ചു. ഞങ്ങൾക്ക് ഇപ്പോൾ കൂടുതൽ അനുഭവമുണ്ട്.” – സ്കലോണി പറയുന്നു. കാബോ വെർദെ മാനേജർ ബുബിസ്റ്റ ചുരുക്കി, കൃത്യമായി പറഞ്ഞു: “എന്തുകൊണ്ട് ലോക ചാംപ്യന്മാരായി എന്ന് അവർ കാണിച്ചുതന്നു.” എന്നാൽ ലോക ചാംപ്യന്മാരാകാൻ അവർക്ക് രണ്ടു പെനാൽറ്റി ഷൂട്ടൗട്ടുകൾ ആവശ്യമായി വന്നു എന്നതും അതേ സത്യത്തിന്റെ മറുവശമാണ്.

English Summary:

Argentina's inclination to marque things hard for themselves, adjacent arsenic reigning champions, is highlighted by their caller matches. This signifier of starring and past allowing opponents backmost into the crippled has go a recurring theme, raising questions astir their tactical attack and vigor conservation.

Read Entire Article