Published: April 15, 2026 09:03 AM IST Updated: April 15, 2026 12:03 PM IST
1 minute Read
മഡ്രിഡ്∙ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ രണ്ടാപാദ പോരാട്ടത്തിൽ ബാർസിലോനയ്ക്കെതിരെ തോറ്റെങ്കിലും സെമി ഫൈനലിൽ കടന്ന് അത്‌ലറ്റിക്കോ മഡ്രിഡ്. അഗ്രഗേറ്റ് സ്കോറിൽ 3-2 വിജയവുമായാണ് അത്‍ലറ്റിക്കോയുടെ സെമിപ്രവേശം. ചൊവ്വാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ 2-1നാണ് അത്‍ലറ്റിക്കോയെ ബാർസിലോന തോൽപ്പിച്ചത്. ആദ്യപാദത്തിൽ 2–0നു തോറ്റതാണ് ബാർസിലോനയ്ക്കു വിനയായത്.
രണ്ടാംപാദ മത്സരത്തിൽ, ആദ്യ 24 മിനിറ്റിനുള്ളിൽ തന്നെ ലമീൻ യമാൽ, ഫെറാൻ ടോറസ് എന്നിവർ സന്ദർശകരായ ബാർസയെ മുന്നിലെത്തിച്ചു. എന്നാൽ അഡെമോള ലുക്ക്മാന്റെ ഗോളിലൂടെ അത്‌ലറ്റിക്കോ തിരിച്ചടിച്ചു. ഗോൾ ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന അലക്സാണ്ടർ സോർലോത്തിനെ വീഴ്ത്തിയതിന് ബാർസിലോന പ്രതിരോധ താരം എറിക് ഗാർഷ്യ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ 10 പേരുമായി കളിക്കേണ്ടി വന്നത് ബാർസയുടെ മൂന്നാം ഗോൾ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. മത്സരം ജയിച്ചെങ്കിലും ടൂർണമെന്റിൽനിന്നു പുറത്തായി.
2017ന് ശേഷം ആദ്യമായാണ് അത്‍ലറ്റിക്കോ മഡ്രിഡ് ചാംപ്യൻസ് ലീഗ് സെമിയിൽ കടക്കുന്നത്. പരിശീലകനായ ഡിയേഗോ സിമിയോണിയുടെ കീഴിൽ 2014, 2016 ഫൈനലുകളിൽ പരാജയപ്പെട്ട അത്‌ലറ്റിക്കോ ഇതുവരെ ചാംപ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ല. സെമി ഫൈനലിൽ ആർസലോ സ്പോർട്ടിങ് ലിസ്ബണിയോ ആകും അവരുടെ എതിരാളികൾ.
മറ്റൊരു ക്വാർട്ടർ ഫൈലിൽ ലിവര്‍പൂളിനെ വീഴ്ത്തി പിഎസ്ജി സെമിഫൈനലിൽ പ്രവേശിച്ചു. രണ്ടാം പാദ ക്വാര്‍ട്ടറിലും എതിരില്ലാത്ത രണ്ടു ഗോളിന് പിഎസ്ജി ജയിച്ചു. ആദ്യ പാദത്തിലും 2-0ത്തിന് ആയിരുന്നു പിഎസ്ജിയുടെ ജയം.
English Summary:








English (US) ·