Published: August 17, 2026 10:14 PM IST Updated: August 18, 2026 07:32 AM IST
1 minute Read
മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുൻസറുമായ സാറാ തെൻഡുൽക്കറുടെ ഡീപ് ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. 13 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ, രണ്ടു ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘മാർക്കസ്’ എന്ന എക്സ് അക്കൗണ്ടിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
What you should work next
ജിം വെയർ ധരിച്ച് സാറ കാറിലേക്ക് നടന്നുപോകുന്നതാണ് വിഡിയോയിലുള്ളത്. കറുത്ത സ്പോർട്സ് ബ്രായും ഗ്രേ നിറത്തിലുള്ള ഹൈ-വെയ്സ്റ്റഡ് ഷോർട്ട് ലെഗ്ഗിങ്സുമാണ് അവർ ധരിച്ചിരിക്കുന്നത്. മറ്റു ചില അക്കൗണ്ടുകളിലും ഈ വിഡിയോ വന്നു. എന്നാൽ ഇതു വ്യാജമാണെന്ന് പിന്നീടു ഫാക്ട് ചെക്കർമാർ കണ്ടെത്തി. സാറയുടെ തന്നെ മറ്റൊരു വിഡിയോയിൽനിന്ന്, എഐ ഉപയോഗിച്ച വ്യാജമായി നിർമിച്ചതാണ് ഈ വിഡിയോ.
What you should work next
പ്രചരിക്കുന്ന വൈറൽ വിഡിയോയിൽ ‘ജസ്റ്റ് ബോളിവുഡ്’ എന്ന് ഇംഗ്ലിഷിലെഴുതിയ വാട്ടർമാർക്ക് കാണാം. ഇൻസ്റ്റഗ്രാമിൽ 13 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ‘ജസ്റ്റ് ബോളിവുഡ്’. ജൂലൈ 30ന് ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് വ്യാജ വിഡിയോ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ‘സാറ തെൻഡുൽക്കർ ബാന്ദ്രയിൽ’ എന്ന അടിക്കുറിപ്പോടെയാണ് യഥാർഥ വിഡിയോ.
വൈറലായ വിഡിയോയിൽ കാണുന്ന പശ്ചാത്തലവും ആളുകളും ദൃശ്യങ്ങളുടെ ക്രമവുമെല്ലാം ഈ യഥാർഥ വിഡിയോയുമായി കൃത്യമായി ഒത്തുപോകുന്നുണ്ട്. എന്നാൽ, യഥാർഥ വിഡിയോയിൽ സാറ ടോപ് ആൻഡ് ട്രൗസറാണ് (കറുത്ത ബോഡികോൺ ടോപ്പും ട്രൗസറും) ധരിച്ചിരിക്കുന്നത്, അല്ലാതെ ജിം വെയർ അല്ല.
പ്രചരിക്കുന്ന വിഡിയോ ഡിജിറ്റലായി വലിയ രീതിയിൽ തിരുത്തലുകൾ വരുത്തിയതാണെന്ന് വ്യക്തമാണ്. ചുരുക്കത്തിൽ, ജിം വെയർ ധരിച്ച സാറ തെൻഡുൽക്കറുടെ വൈറൽ വിഡിയോ വ്യാജമാണ്. യഥാർഥ വിഡിയോയിൽ അവർ കറുത്ത ടോപ്പും ട്രൗസറുമാണ് ധരിച്ചിരിക്കുന്നത്.
English Summary:
Sara Tendulkar Deepfake Controversy: A deepfake video featuring Sara Tendulkar, girl of cricket fable Sachin Tendulkar, wearing gym wear, went viral crossed societal media platforms. Fact-checkers confirmed the 13-second video, initially shared connected X and gaining 2 lakh views, was AI-generated from an archetypal signaling taken successful Bandra, Mumbai, showing her successful antithetic attire.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·