Published: September 02, 2026 08:50 PM IST
1 minute Read
മുംബൈ∙ ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി കുടുംബത്തോടൊപ്പം ലണ്ടനിലാണു താമസിക്കുന്നത്. ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്ന കോലി മത്സരങ്ങളുള്ള സമയത്ത് ഇന്ത്യയിലേക്കു വന്ന്, പരമ്പരകൾക്കു ശേഷം യുകെയിലേക്കു തന്നെ തിരികെ പോകുകയാണു ചെയ്യുന്നത്. ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ സമയത്തും കോലി ഇന്ത്യ സന്ദർശിക്കാറുണ്ട്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ലണ്ടനിലെ കോലിയുടെ മേൽവിലാസവും പുറത്തുവിട്ടിട്ടില്ല. ലണ്ടനില്‍ സാധാരണക്കാരെപ്പോലെ നടക്കുന്ന കോലിയുടേയും ഭാര്യ അനുഷ്ക ശർമയുടെയും ദൃശ്യങ്ങൾ പല തവണ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
What you should work next
അതേസമയം കോലിയും അനുഷ്ക ശർമയും ഇന്ത്യ വിടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിതിന്റെ ഭർത്താവ് ഡോക്ടർ ശ്രീറാം നെനെ. കുഞ്ഞുങ്ങളോടൊപ്പം സാധാരണക്കാരായി ജീവിക്കുന്നതിനാണ് കോലിയും ഭാര്യയും ഇന്ത്യ വിട്ടതെന്ന് ശ്രീറാം യുട്യൂബർ രൺവീർ അലഹബാദിയയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. താരദമ്പതികളുമായി ഇക്കാര്യം പല തവണ സംസാരിച്ചിട്ടുണ്ടെന്നും ശ്രീറാം വ്യക്തമാക്കി.
‘‘വിരാട് കോലി ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ്. ഞങ്ങൾ കുറെ തവണ കണ്ടിട്ടുണ്ട്. മാന്യനായ വ്യക്തിയാണ്. ഞാൻ ഒരു ദിവസം അനുഷ്ക ശർമയുമായി സംസാരിച്ചിരുന്നു. ഇന്ത്യയിൽ അവരുടെ വിജയകരമായ ജീവിതം ആസ്വദിക്കാൻ സാധിക്കുന്നില്ലെന്നാണ് അനുഷ്കയുടെ നിലപാട്. ഞങ്ങൾ അതിനെ പിന്തുണച്ചു. കാരണം ഇന്ത്യയിൽ അവർ എന്തു ചെയ്താലും ആളുകൾ പിന്നാലെയുണ്ടാകും. അതുകൊണ്ട് ലണ്ടനിലേക്കു പോകുകയാണെന്നാണ് അനുഷ്ക എന്നോടു പറഞ്ഞത്.’’– ശ്രീറാം പ്രതികരിച്ചു.
What you should work next
‘‘എല്ലാവരുമായും നല്ല ബന്ധം നിലനിർത്താനാണു ഞാൻ ആഗ്രഹിക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ അതൊരു പ്രശ്നമായി തോന്നാറുണ്ട്. എപ്പോഴും സെൽഫിയെടുക്കാൻ ആളുകളുണ്ടാകും. ഞാനൊരു മോശം രീതിയിലല്ല ഇതു പറയുന്നത്. പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ വരെ അത്തരം ആവശ്യങ്ങൾ വരുന്നത് സ്വാഭാവികമായും കടന്നുകയറ്റമായി തോന്നും. എന്റെ ഭാര്യയെ (മാധുരി ദീക്ഷിത്) സംബന്ധിച്ചിടത്തോളം ഇതൊരു പ്രശ്നമാണ്. എന്നാൽ വിരാടും അനുഷ്കയും വളരെ നല്ല മനുഷ്യരാണ്. മക്കളെ സാധാരണ രീതിയിൽ വളർത്തണമെന്നാണ് അവർക്ക് എപ്പോഴും താൽപര്യം.’’– ശ്രീറാം പറഞ്ഞു.
English Summary:






English (US) ·