Published: May 30, 2026 09:49 AM IST
1 minute Read
ജയ്പുർ∙ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിക്കൊപ്പം സെൽഫിയെടുക്കാൻ അവസരം തേടി ലക്നൗ സൂപ്പർ ജയന്റ്സ് ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ എത്തിയത് വലിയ ചർച്ചയായിരുന്നു. രാജസ്ഥാൻ–ലക്നൗ പോരാട്ടത്തിനു പിന്നാലെയാണ് ഓസ്ട്രേലിയയുടെ മുൻ ഓപ്പണിങ് ബാറ്റർ കൂടിയായ ലാംഗർ വൈഭവിനു സമീപത്തെത്തിയത്. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്ന വൈഭവ് അതു നിർത്തിവച്ച ശേഷം, ലക്നൗ പരിശീലകനൊപ്പം ഫോട്ടോയെടുത്തു. ഇതു രണ്ടാം തവണ മാത്രമാണ് ലാംഗർ ഒരു കായിക താരത്തോടു സെൽഫിക്കു വേണ്ടി അഭ്യർഥിക്കുന്നത്.
രണ്ടു വർഷം മുൻപ് ഓസ്ട്രേലിയൻ ഫുട്ബോൾ ഇതിഹാസം സ്റ്റീഫൻ മൈക്കലിനൊപ്പം പെര്‍ത്ത് സ്റ്റേഡിയത്തിൽവച്ച് ലാംഗര്‍ ഫോട്ടോയെടുത്തിരുന്നു. ലാംഗർ തന്നെയാണ് വൈഭവിനൊപ്പം സെൽഫിയെടുത്തതിനെക്കുറിച്ച് ലിങ്ക്ഡ് ഇന്നിൽ പ്രതികരിച്ചത്. ഇന്ത്യൻ കൗമാര താരം ക്രിക്കറ്റ് ലോകത്ത് ഇതിനകം ഉണ്ടാക്കിയെടുത്ത സ്വാധീനം എത്രത്തോളമുണ്ടെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് അരാധകർ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
‘‘എന്റെ ജീവിത്തിൽ രണ്ടാമതു മാത്രമായ ഒരു കാര്യം ഞാന്‍ കഴിഞ്ഞയാഴ്ച ചെയ്തു. ഞാൻ മറ്റൊരു അത്‍ലീറ്റിനോടു കൂടി സെൽഫി ആവശ്യപ്പെട്ടു. ആദ്യത്തേത് എന്റെ ഹീറോ സൗത്ത് ഫ്രെമാന്റ്ലിന്റെ സ്റ്റീഫൻ മൈക്കിളിനൊപ്പം കുറച്ചു വർഷങ്ങൾക്കു മുൻപ് ഓപ്റ്റസ് സ്റ്റേഡിയത്തിൽവച്ച് പകർത്തിയതാണ്. രണ്ടാമത്തേത് ബിഹാറിലെ ഒരു ഗ്രാമത്തിൽനിന്നുള്ള 15 വയസ്സുകാരൻ പയ്യനൊപ്പം’’
‘‘എന്റെ ലക്നൗ സൂപ്പർ ജയന്റ്സിനെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അവൻ അടിച്ചു തകർക്കുകയായിരുന്നു. ക്രിക്കറ്റ് മേഖലയിൽ 35 വര്‍ഷമായി ഞാൻ പ്രവർത്തിക്കുന്നുണ്ട്. ഈ കുട്ടിയുടെ കളി ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല. ഞാൻ മുൻപ് കണ്ടിട്ടുള്ളവരെ പോലെയൊന്നുമല്ല വൈഭവ് സൂര്യവംശി. ട്വന്റി20 ക്രിക്കറ്റിലെ പ്രായം കുറഞ്ഞ സെഞ്ചൂറിയനാണ് അവൻ. 15 വയസ്സു മാത്രമാണു പ്രായം. ഇതോടെ ഞാൻ പ്രതിഭയെക്കുറിച്ച് ചിന്തിക്കുകയാണ്. നമ്മള്‍ കൂടുതലായി ഉപയോഗിക്കുന്ന വാക്കാണത്, വളരെ കുറച്ചു മാത്രം മനസ്സിലാക്കിയിട്ടുള്ളതും.’’– ലാംഗർ പ്രതികരിച്ചു.
This is by Australian fable Justin Langer for Vaibhav Suryavanshi-
There is simply a quality betwixt 'Audience' analysing Suryavanshi & 'Legend of the cricket' analysing sooryavanshi ,people should recognize this
If Justin Langer deliberation so, past you are an peculiar endowment 🤔🤔 pic.twitter.com/jtxNSomah2
English Summary:







English (US) ·