2006 യിൽ രാജ്യാന്തര തലത്തിലേക്ക് പിച്ചവച്ച് വന്ന ആ ചെറിയ പതിനെട്ടുകാരൻ പയ്യൻ പിന്നീട് അവന്റെ കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ പലപ്പോഴും പരുക്കിന്റെ പിടിയിൽ നിന്നും വിമുക്തനാകുവാൻ വളരെ പ്രയാസപ്പെട്ടിരുന്നു. ജർമനി ആതിഥേയത്വം വഹിച്ച ലോകകപ്പിലെ (2006) ദുസ്സൽഡോർഫിനു അടുത്തുള്ള ഗെൽസെൻകിർച്ചനിലെ സ്റ്റേഡിയത്തിൽ ആ വർഷം ജൂൺ 16 ന് സെർബിയ മോണ്ടെനെഗ്രോ ടീമിനെതിരെ നടന്ന ആ പ്രാരംഭ റൗണ്ട് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആണ് അർജന്റീനക്കായി പകരക്കാരൻ ആയി ലയണൽ മെസ്സി അരങ്ങേറ്റം നടത്തിയത്. അന്ന് അവനു പ്രായം പത്തൊൻപതു തികയാൻ പിന്നെയും എട്ടു ദിവസം ബാക്കി. ആ മത്സരത്തിൽ തന്റെ ടീം നേടിയ ആറു ഗോളുകളിൽ ഒന്ന് ആ ചിന്ന പയ്യന്റേതായിരുന്നു. പിന്നീട് തുടർച്ചയായി അഞ്ചാം ലോകകപ്പ് കളിക്കുന്ന ആ താരം ഇന്ന് ലോകത്തിന്റെ ഉച്ചകോടിയിൽ ആണ്. ഫുട്ബോളിൽ ഒരു കളിക്കാരന് നേടാവുന്ന നേട്ടങ്ങളെല്ലാം ഒന്നിനു പുറകെ ഒന്നായി അദ്ദേഹത്തെ തേടി വന്നു കഴിഞ്ഞു. ഇപ്പോഴും അതെ കഥ തുടർന്നുകൊണ്ടിരിക്കുന്നു. എന്നാൽ പരുക്കുകൾ എന്നും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു.
What you should work next
ബ്രസീൽ ലോകകപ്പിൽ (2014) അർജന്റീന ഫൈനലിൽ ജർമനിയോട് പരാജയപ്പെട്ട് ഒരു വർഷത്തിനുള്ളിൽ പരുക്കുകളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും മൂലം കരിയർ തന്നെ അവസാനിക്കുമോ എന്നു പോലും ഭയപ്പെട്ടിരുന്ന കാലം. തുടർച്ചയായി രണ്ടു മാസത്തിൽ അധികം വരെ കളിക്കളത്തിൽ പോലും വരുവാനാവാതെ നിന്ന മെസ്സി അതൊക്കെ അതിജീവിച്ചതിനു പിന്നിൽ കുറെയേറെ സ്പോട്സ് മെഡിസിൻ, ന്യൂട്രിഷൻ മേഖലയിൽ നിന്നുള്ളവരുടെ ഉള്ളവരുടെ സഹായഹസ്തങ്ങൾ ഉണ്ടായിരുന്നു. അതിൽ പ്രമുഖനാണ് ഇറ്റലിയിലെ ഗിയൂലിയനോ പോസർ (Poser). പേശികൾക്ക് സംഭവിക്കുന്ന പരുക്കുകൾ, മത്സരങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഛർദി (പ്രീ മാച്ച് സിക്ക്നെസ്സ്) ഇതൊക്കെ ട്രീറ്റ് ചെയ്തു നേരെയെത്തിച്ചത് പോസർ ആയിരുന്നു.
ഭക്ഷണക്രമത്തിൽ മെസ്സി വരുത്തിയ മാറ്റങ്ങൾ, ഒപ്പം ശരീരത്തിന്റെ ചലനങ്ങളെയും പേശികളുടെയും അസ്ഥികളുടെടെയും പ്രവർത്തനങ്ങളിലും ബാധിച്ചിരുന്ന പ്രശ്നങ്ങളും കാലക്രമേണ കുറച്ചുകൊണ്ടുവരുവാനും മെസ്സിയുടെ കളിക്കളത്തിലെ ചലനങ്ങൾക്ക് വേഗത കൂട്ടുവാനും സഹായിച്ചത് ഈ ഡോക്ടർ ആയിരുന്നു. അദ്ദേത്തിന്റെ ചികിത്സയിൽ ഏതാണ്ട് മെഡിറ്ററേനിയൻ (mediterranean) ശൈലിയിലുള്ള ഭക്ഷണ ക്രമത്തിലേക്ക് (ഒലിവു ഓയിൽ, പഴവർഗങ്ങൾ) മെസ്സിയെ പോസർ മാറ്റിയെടുത്തു. അതിനായി അദ്ദേഹം താരത്തെ പഞ്ചസാര, കാർബോനേറ്റഡ് ഡ്രിങ്ക്സ്, റെഡ് മീറ്റ്, ശുദ്ധികരിച്ച ഗോതമ്പ് എന്നിവ ഒക്കെ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കി.
What you should work next
കൂടുതൽ ഗുരുതരമായിരുന്നതും ശരീരഭാഗങ്ങളെ വളച്ചിരുന്നതുമായ പേശിയിലും അസ്ഥിയിലും ബാധിച്ചിരുന്ന വിഷമങ്ങൾ അതിജീവിക്കാൻ മെസ്സിയെ സമായിച്ചത് ബാർസലോണയിലുള്ള ഓർത്തോപീഡിക് ഡോക്ടർ രാമോൻ ക്യൂഗ ആണ്. താരത്തെ വലിയ രീതിയിൽ ബാധിച്ചിരുന്ന ലിഗ്മെന്റ് സംബന്ധമായ പരുക്കുകളിൽ നിന്നും മുക്തി നേടുന്നതിൽ സഹായിച്ചത് ഇദ്ദേഹമാണ്.
ഏതാണ്ട് 2015 മുതൽ 2021 വരെയുള്ള കാലഘട്ടങ്ങളിൽ നടന്നിരുന്ന ചികിത്സയുടെ ഭാഗമായിരുന്ന കാര്യങ്ങളാണ് മുകളിൽ എന്നുതന്നെ വേണം മനസ്സിലാക്കാൻ. ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി താരത്തിന്റെ ശരീരഘടനക്കു മാത്രം സാധിക്കുന്ന രീതിയിലുള്ള സ്ട്രെച്ചിങ് പരിശീലമാണ് ഡോക്ടർ ക്യൂഗ നൽകിയിരുന്നത്. ഇത് ബാഴ്‌സലോണയിലെ കായികമേഖലയിൽ 'മെസ്സി ഓഫ് മെഡിസിൻ' എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.
ഇതൊക്കെ പറയുമ്പോൾ തന്നെ ചെറുപ്പകാലത്ത് താരത്തെ ബാധിച്ചിരുന്ന വളർച്ചാ ഹോർമോൺ കുറവ് (ജിഎച്ച്‌ഡി) പ്രശ്നങ്ങളിൽ ചികിൽസിച്ച മെസ്സിയുടെ സ്വന്തം നഗരമായ അർജന്റീന തലസ്ഥാനമായ ബ്യുനെസ് ഐറിസ്സിലെ റൊസാരിയോയിലുള്ള ഡിയാഗോ ശ്വാസ്‌റ്റൈൻ എന്ന ഡോക്ടറുടെ പേരും പലയിടത്തും പരാമർശിച്ചു കണ്ടിട്ടുണ്ട്.
What you should work next
ഏതാണ്ട് 17 വർഷത്തോളമാണ് ഈ ഫുട്ബോൾ ഇതിഹാസം ബാർസിലോണയ്‌ക്ക് ഒപ്പമുണ്ടായിരുന്നത്. പിന്നീട് 2 സീസൺ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ക്ലബായ പാരീസ് സെന്റ് ജർമെയ്‌നിന്നു (PSG). പാരീസ് ക്ലബിൽ അദ്ദേഹത്തിന്റെ വാർഷിക ശമ്പള കോൺട്രാക്ട് തുക മാത്രം 31 മില്യൺ ഡോളർ ആയിരുന്നു എന്നാണ് അന്നൊക്കെ കേട്ടത്. (ബാഴ്‌സലോണയിലെ അവസാനത്തെ നാലു വർഷത്തെ ഡീൽ മാത്രം 674 മില്യൺ ഡോളർ ആയിരുന്നു. എന്നാൽ കോവിഡ് ആരംഭിച്ച കാലഘട്ടത്തിൽ അദ്ദേഹം സ്വയം ആ തുക വെട്ടിക്കുറച്ചിരുന്നു എന്ന് സ്ഥിതികരിക്കാത്ത വാർത്തകൾ ഉണ്ടായിരുന്നു).
ചികിത്സകൾ തുടരുന്നതിനിടയിൽ മെസ്സിയും അർജന്റീനയും 2018 ലെ റഷ്യ ലോകകപ്പിൽ പ്രീക്വാർട്ടർ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളിന് പിന്നീട് ചാംപ്യന്മാരായ ഫ്രാൻസിനോട് തോറ്റു പുറത്തായി. അവിടെ ഫ്രാൻസിനോട് പരാജയപ്പെട്ട അർജന്റീന ഗ്രൂപ്പിൽ ക്രോയേഷ്യയോട് ഏകപക്ഷികമായ മൂന്നു ഗോളിന് തോറ്റിരുന്നു. 2018 ലെ കറുത്ത കുതിരകൾ ആയിരുന്ന ക്രോയേഷ്യ ഫൈനലിൽ ഫ്രാൻസിനോട് പരാജയപ്പെട്ടു.
2018 ലെ തോൽവിക്കു ശേഷം മെസ്സി യുഗം അവസാനിച്ചു എന്നുവരെ ഫുട്ബോൾ ലോകം വിധിച്ചിരുന്നു. എന്നാൽ നാലു വർഷത്തിനു ശേഷം ഖത്തറിൽ മെസ്സി ചരിത്രം സൃഷിടിക്കുക തന്നെ ചെയ്തു. ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയോട് പരാജയം ഏറ്റുവാങ്ങിയെങ്കിലും വൻ തിരിച്ചുവരവിലൂടെ അർജന്റീനക്ക് 36 വർഷത്തിന് ശേഷം ലോകകപ്പ് വീണ്ടെത്ത ക്യാപ്റ്റൻ എന്ന നേട്ടവുമായാണ് മെസ്സിയും ടീമും ദോഹ വിട്ടത്. അവിടെ ഏഴു മത്സരങ്ങളിൽ നിന്നായി 7 ഗോളുകൾ താരം നേടിയിരുന്നു.
കരിയർ തുടങ്ങിയ ശേഷം ഇന്ന് 20 വർഷത്തിന് ശേഷം അതെ ദിവസം (ജൂൺ 16) അന്നത്തെ ആ പതിനെട്ടുകാരൻ അർജന്റീനക്കായി തന്റെ അഞ്ചാം ലോകകപ്പിൽ വടക്കൻ ആഫ്രിക്കൻ ടീം ആയ അൾജീരിയക്കെതിരെ ലോകകപ്പിലെ അദ്ദേഹത്തിന്റെ ആദ്യ ഹാട്രിക് നേടുമ്പോൾ മറ്റൊരു ചരിത്രം കൂടി രചിക്കുകയായിരുന്നു.
What you should work next
2006 യിൽ മെസ്സിയുടെ അരങ്ങേറ്റ വർഷത്തിൽ അർജന്റീനക്ക് ക്വാർട്ടർ ഫൈനലിൽ ആതിഥേയർ ആയിരുന്ന ജർമനിയെ മറികടക്കാനായില്ല. ആ വർഷം ഫൈനലിൽ രുചികരമല്ലാത്ത സാഹചര്യത്തിൽ ചുവപ്പ് കാർഡുമായി പുറത്താകേണ്ടി വന്ന ഇതിഹാസ ഫ്രഞ്ച് താരം സിനദീന്‍ സിദാന്റെ മകൻ ലൂക്ക സിദാൻ കാത്ത ഗോൾ വലയത്തിൽ ആയിരുന്നു ഇന്ന് മെസ്സി മൂന്നു തവണ നിറയൊഴിച്ചത് എന്ന പ്രേത്യേകത കൂടിയുണ്ട് അമേരിക്കയിലെ കൻസാസ് സിറ്റിയിൽ നടന്ന ഗ്രൂപ്പ് 'ജെ' മത്സരത്തിന്. 2006 യിൽ ഇറ്റലിക്കെതിരെ ഫ്രഞ്ച് ടീം ടൈ ബ്രേക്കറിലേക്ക് നീണ്ട ഫൈനൽ പരാജയപ്പെട്ടെങ്കിലും അന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരം റിയൽ മാഡ്രിഡ് നിന്ന് വന്ന സിനദീന്‍ സിദാൻ തന്നെയായിരുന്നു.
96 വർഷത്തെ കപ്പിന്റെ ചരിത്രത്തിൽ അർജന്റീനക്കായി ലോകകപ്പിൽ ഒരു മത്സരത്തിൽ മൂന്നു ഗോൾ നേടുന്ന നാലാമനായി മെസ്സിയുടെ പേര് ഉണ്ടായിരിക്കും, അതും 28 വർഷത്തിനിടയിൽ മൂന്നാമത്തെ അർന്റീനക്കാരൻ. 1930 ലെ ആദ്യ ലോകകപ്പിൽ മെക്സിക്കോ ടീമിനെതിരെ ഗുല്ലിർമോ സ്റ്റാബൈൽ (1930), 1994 യിൽ ഗ്രീസിനും 1998 യിൽ ജമൈക്കക്കുമെതിരെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, 2010 യിൽ കൊറിയക്കെതിരെ ഗോൺസാലോ ഹിഗ്വെയിൻ എന്നിവർ ആണ് മറ്റു അജന്റീനക്കാർ. (രണ്ടു ലോകകപ്പിൽ ഹാട്രിക്ക് നേടിയ ഒരേ ഒരു കളിക്കാരൻ എന്ന ഖ്യാതി ബാറ്റിസ്റ്റ്യൂട്ടയ്‌ക്കു മാത്രം)
English Summary:





English (US) ·