ജോർജീനയുമായി 9 വർഷത്തെ ഡേറ്റിങ്, 4 മക്കൾ; 41–ാം വയസ്സിൽ സിആർ7ന് വിവാഹം! ഇന്നും വെളിപ്പെടുത്താതെ ആദ്യ മകന്റെ അമ്മയെ

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: August 04, 2026 03:22 PM IST Updated: August 04, 2026 03:35 PM IST

2 minute Read

ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ജോർജീന റ്രോഡീഗ്‌സും. (Instagram/georginagio/)
ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ജോർജീന റ്രോഡീഗ്‌സും. (Instagram/georginagio/)

ഫുട്ബോൾ മൈതാനത്ത് എതിരാളികളുടെ വലകുലുക്കുന്ന, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവിതം കളിക്കളത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. പച്ചപ്പുൽമൈതാനങ്ങളിലെ റെക്കോർഡ് വേട്ടകൾക്കപ്പുറം, അഞ്ച് മക്കളെ വളർത്തുന്നതും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളുമാണ് തന്റെ ജീവിതത്തെ പ്രകാശ പൂർണമാക്കുന്നതെന്ന് ഈ പോർച്ചുഗീസ് ഇതിഹാസം പലപ്പോഴും പറയാറുണ്ട്. 41 വയസ്സുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും 32 വയസ്സുകാരിയായ ജോർജീന റോഡ്രീഗ്‌സും ഒൻപതു വർഷമായി ഡേറ്റിങ്ങിലാണ്. ഇരുവരും വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാർത്തയാണ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

What you should work next

∙ ജോർജീനയുമായുള്ള പ്രണയം2016ലാണ് റൊണാൾഡോയും ജോർജീനയും ആദ്യമായി കണ്ടുമുട്ടുന്നത്. മഡ്രിഡിലെ പ്രശസ്തമായ ഗോൾഡൻ മൈലിലെ ഗുച്ചി സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ജോർജീന. അന്ന് തുടങ്ങിയ ആത്മബന്ധം 2017ൽ ഇരുവരും സ്ഥിരീകരിച്ചു. ഇന്ന് 73 ദശലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള പ്രശസ്ത മോഡലും, ബിസിനസുകാരിയും, സ്നേഹനിധിയായ അമ്മയുമാണ് ജോർജീന. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘ഐ ആം ജോർജീന’ എന്ന മിനി സീരീസിലൂടെയാണ് ഇവരുടെ സ്വകാര്യജീവിതവും കുടുംബ വിശേഷങ്ങളും കൂടുതൽ ജനപ്രിയമായത്. ആദ്യ സീസണിന്റെ വൻ വിജയത്തിന് ശേഷം രണ്ടാമത്തെ സീസണും പ്രേക്ഷകരിലേക്ക് എത്തി. സീരീസിൽ ക്രിസ്റ്റ്യാനോ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. ജോര്‍ജീനയെ പരിചയപ്പെടുന്നതിനു മുൻപ്, റഷ്യൻ മോഡൽ ഐറിന ഷൈക്കുമായി റൊണാൾഡോ അഞ്ചു വർഷത്തോളം പ്രണയത്തിലായിരുന്നു.

∙ ‘അവനെ ഞാൻ എന്റേതായിത്തന്നെ സ്നേഹിക്കുന്നു’

2010 ജൂൺ 17നാണ് റൊണാൾഡോയുടെ ആദ്യ മകനായ ക്രിസ്റ്റ്യാനോ ജൂനിയർ ജനിക്കുന്നത്. ഇപ്പോൾ 16 വയസ്സുള്ള ക്രിസ്റ്റ്യാനോ ജൂനിയറിന്റെ അമ്മയുടെ വിവരങ്ങൾ റൊണാൾഡോ കർശനമായി സ്വകാര്യമായി സൂക്ഷിച്ചിരിക്കുകയാണ്. ‘‘ജീവിതത്തിലെ ചില കാര്യങ്ങൾ സ്വകാര്യമായിരിക്കണം. ക്രിസ്റ്റ്യാനോ വളരുമ്പോൾ അവൻ അർഹിക്കുന്ന സത്യം ഞാൻ അവനോട് പറയും. പക്ഷേ, ആളുകൾ നിർബന്ധിക്കുന്നതുകൊണ്ടല്ല, എന്റെ മകനായതുകൊണ്ട് മാത്രമാവും ഞാൻ അത് പറയുക.’’– മുൻപ് ദ് ജോനാഥൻ റോസ് ഷോയിൽ വച്ച് റൊണാൾഡോ പറഞ്ഞു.

സ്വന്തം അമ്മയല്ലെങ്കിലും, 2016ൽ റൊണാൾഡോയുടെ ജീവിതത്തിലേക്ക് വന്നതുമുതൽ ക്രിസ്റ്റ്യാനോ ജൂനിയറിനെ സ്വന്തം മകനെപ്പോലെയാണ് ജോർജീന വളർത്തുന്നത്. നിലവിൽ സ്‌പെയ്‌നിലെ മല്ലോർക്കയിൽ വേനൽക്കാല അവധി ആസ്വദിക്കുകയാണ് കുടുംബം. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇരുവരുടെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.

‘‘ഒരു വെള്ളച്ചാട്ടത്തിന് താഴെ കുളിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു... ഇതു ശരിക്കും ഒരു ഫെയറിടെയിൽ സ്നാനമായിരുന്നു. ജൂനിയർ ശരിക്കും ഒരു ശിൽപിയെപ്പോലെയാണ്, ഏതു കാര്യത്തിലും അവന്റെ മിടുക്ക് അദ്ഭുതപ്പെടുത്തും. മനസ്സിൽ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയെടുക്കാൻ മിടുക്കനാണ് ജൂനിയർ. അവൻ കുഞ്ഞായിരുന്നപ്പോൾ മുതൽ ഈ യാത്ര പതിവാണ്. അച്ഛനും അമ്മയും അവനും, കൂടെ കടലും. ഈ പ്രാവശ്യം ഞങ്ങൾ ഒട്ടേറെ മനോഹരമായ തീരങ്ങൾ കണ്ടെത്തി. ഇത്തവണ ഞങ്ങളുടെ ഇഷ്ടഭക്ഷണവും രുചിച്ചു.’’– അവധിക്കാല ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ജോർജിന കുറിച്ചു.

അച്ഛന്റെ പാത പിന്തുടർന്ന് ഫുട്ബോളിൽ മിടുക്ക് തെളിയിക്കുന്ന ക്രിസ്റ്റ്യാനോ ജൂനിയർ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസറിന്റെ യൂത്ത് ടീമിലാണ് കളിക്കുന്നത്. 2025 മേയിൽ ക്രൊയേഷ്യയിൽ നടന്ന ടൂർണമെന്റിനായി പോർച്ചുഗലിന്റെ യൂത്ത് ടീമിലേക്ക് ക്രിസ്റ്റ്യാനോ ജൂനിയർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ‘നിന്നിൽ അഭിമാനിക്കുന്നു മകനേ!’ എന്ന് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

∙ സന്തോഷവും സങ്കടവും നിറഞ്ഞ കുഞ്ഞു സാമ്രാജ്യം

ക്രിസ്റ്റ്യാനോ ജൂനിയറിനെ കൂടാതെ, റൊണാൾഡോയ്ക്കും ജോർജീനയ്ക്കും നാല് മക്കളാണുള്ളത്. 2017 ജൂണിൽ വാടക ഗർഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളായ ഇവാ മരിയ, മാറ്റിയോ എന്നിവർ ജനിച്ചു. റൊണാൾഡോയുടെ മാത്രം സംരക്ഷണത്തിലായിരുന്നു ഇവർ. പിന്നീട്, 2017 നവംബറിലാണ് ജോർജീനയുടെയും റൊണാൾഡോയുടെയും ആദ്യ കുഞ്ഞായ അലാന മാർട്ടിന ജനിക്കുന്നത്. എന്നാൽ 2022 ഏപ്രിലിൽ ബെല്ല എസ്മെറാൾഡും. ബെല്ലയുടെ ഇരട്ട സഹോദരനായ എയ്ഞ്ചൽ പ്രസവ സമയത്ത് മരണപ്പെട്ടത് റൊണാൾഡോയ്ക്കും ജോർജീനയ്ക്കും വലിയ ആഘാതമായിരുന്നു. ‘‘ഞങ്ങളുടെ മകൻ മരിച്ചുവെന്ന വാർത്ത വളരെ വേദനയോടെയാണ് ഞങ്ങൾ അറിയിക്കുന്നത്. ഏതൊരു മാതാപിതാക്കൾക്കും അനുഭവിക്കാൻ കഴിയുന്ന ഏറ്റവും വലിയ വേദനയാണിത്.’’ അന്ന് റൊണാൾഡോയും ജോർജിനയും സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞു.

∙ മദീരയിൽ സ്വപ്ന വിവാഹം!

വർഷങ്ങളായി ഒരുമിച്ച് ജീവിക്കുന്ന ദമ്പതികൾ വിവാഹിതരാകുമോ എന്ന ചോദ്യത്തിന് പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ റൊണാൾഡോ മറുപടി നൽകിയിരുന്നു, ‘‘വിവാഹം ഇപ്പോൾ എന്റെ പദ്ധതികളിൽ ഇല്ലായിരിക്കാം, പക്ഷേ ഭാവിയിൽ തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നു.’’ ജോർജീനയും താനും വിവാഹത്തിന് തയാറാണെന്ന് റൊണാൾഡോ തുറന്നുപറഞ്ഞിരുന്നു.

കാത്തിരിപ്പുകൾക്കൊടുവിൽ, ഏറെക്കാലമായി കായികലോകം കാത്തിരിക്കുന്ന ആ ആഘോഷത്തിന് കളമൊരുങ്ങുകയാണ്! പോർച്ചുഗൽ ഇതിഹാസത്തിന്റെ ജന്മനാടായ മദീരയിലെ ഫഞ്ചലിലുള്ള കത്തീഡ്രലിൽ വച്ച് ഓഗസ്റ്റ് 8ന് റൊണാൾഡോയും ജോർജീനയും വിവാഹിതരാകുമെന്നാണ് വിവരം. തുടര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടലായ സാവോയ് പാലസിൽ നടക്കുന്ന ആഡംബര സൽക്കാരത്തിൽ കുടുംബാംഗങ്ങളും പ്രമുഖരും പങ്കുചേരും. പള്ളിക്കു സമീപത്തായുള്ള സവായ് പാലസിന്റെ രണ്ടു നിലകൾ പൂർണമായും ബുക്ക് ചെയ്തിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ഹോട്ടലിലെ ബാർ ഏരിയയും സ്വകാര്യ പരിപാടിക്കായി മാറ്റിവച്ചിട്ടുണ്ട്. സൂപ്പർ താരത്തിന്റെ വിവാഹ ആഘോഷങ്ങൾക്കു വേണ്ടിയാണ് ഇതെന്നാണ് അനൗദ്യോഗിക വിവരം.

English Summary:

Cristiano Ronaldo Wedding: Portuguese shot prima Cristiano Ronaldo and Georgina Rodriguez are acceptable to wed connected August 8th successful Madeira, Portugal. The couple, unneurotic for 9 years and raising 5 children, volition clasp their ceremonial astatine Funchal Cathedral followed by a reception astatine Savoy Palace. This national marks a important infinitesimal successful the idiosyncratic beingness of the planetary icon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article