Published: June 26, 2026 04:01 PM IST
1 minute Read
ലോകകപ്പിൽ ജർമനിക്കെതിരെ നേടിയ ചരിത്ര വിജയം ആഘോഷിക്കാൻ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ഇക്വഡോർ. വെള്ളിയാഴ്ച രാജ്യത്ത് പൊതു അവധിയാണെന്ന് ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവ പ്രഖ്യാപിച്ചു. മത്സരം കാണാൻ നൊബോവയും മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
What you should work next
‘വിമർശനങ്ങളെയും അപമാനങ്ങളെയും ദുഷ്‌കരമായ സമയത്തെയുമെല്ലാം അതിജീവിച്ചുകൊണ്ട് രാജ്യത്തിന് ഈ വലിയ സന്തോഷം കൊണ്ടുവന്ന കളിക്കാർക്കും പരിശീലകനും നന്ദി. നാളെ രാജ്യത്ത് അവധി പ്രഖ്യാപിക്കുകയാണ്! ഇക്വഡോർ നീണാൾ വാഴട്ടെ’– ഇക്വഡോർ പ്രസിഡന്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഐവറി കോസ്റ്റിനോട് പരാജയപ്പെട്ട ശേഷം ഇക്വഡോർ പരിശീലകൻ സെബാസ്റ്റ്യൻ ബെക്കാറസും കളിക്കാരും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. തുടർന്ന് കുറസാവോയുമായി ഗോൾ രഹിത സമനിലയും ടീമിന് വഴങ്ങേണ്ടിവന്നു.
ജർമനിക്കും ഐവറി കോസ്റ്റിനും പിന്നിലാണെങ്കിലും ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരായ മികച്ച എട്ട് ടീമുകളിൽ ഒന്നായി ഇക്വഡോറിന് നോക്കൗട്ട് കടക്കാം. ലോകകപ്പിൽ പുറത്താകലിന്റെ വക്കിൽ നിന്നാണ് ഇക്വഡോറിന്റെ മടങ്ങിവരവ്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ ജർമനിയെ അട്ടിമറിച്ചത്. രണ്ടാം മിനിറ്റിൽ ജർമനിയുടെ ലീറോയ് സാനെ നേടിയ ഗോളിന് ഒൻപതാം മിനിറ്റിൽ ഇക്വഡോർ മറുപടി നൽകിയതുമുതൽ ആരാധകർ ആവേശത്തിലായിരുന്നു.
2014 നു ശേഷം ഒരു ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇത്ര ചുരുങ്ങിയ സമയത്തിൽ ഇരു ടീമുകളും ഗോൾ നേടുന്നത് ഇതാദ്യമായാണ്. 2014ലെ അർജന്റീന - നൈജീരിയ മത്സരത്തിൽ 3–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സിയിലൂടെ അർജന്റീന ലീഡ് നേടിയപ്പോൾ നാലാം മിനിറ്റിൽ സ്ട്രൈക്കർ അഹമ്മദ് മൂസയുടെ ഗോളിൽ നൈജീരിയൻ സമനില നേടിയിരുന്നു.
തുടർന്ന് 77–ാം മിനിറ്റിലാണ് ഇക്വഡോറിന്റെ വിജയ ഗോൾ പിറന്നത്. ഗോൺസാലോ പ്ലാറ്റയാണ് ഇക്വഡോറിനായി ഗോൾ നേടിയത്. കെവിൻ റോഡ്രിഗസ് നൽകിയ പാസ് ജർമൻ ഗോൾകീപ്പർ മാനുവൽ നോയർ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നതിനിടെ ഫ്ലിക് ചെയ്ത് ഗോൺസാലോ പ്ലാറ്റ പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് സമനില പിടിക്കാൻ ജർമൻ പട നടത്തിയ നീക്കങ്ങളൊക്കെയും ഇക്വഡോർ പ്രതിരോധനിര തകർക്കുകയായിരുന്നു.
English Summary:





English (US) ·