‘ഞങ്ങളിതാ പോകുന്നൂ...’: ട്രോൾമഴ നനഞ്ഞ് കാനറികൾ; ബ്രസീൽ ഇനി ബ്രാൻസ് എന്ന് മണിയാശാൻ

2 weeks ago 4

രാഹുൽ പുത്തൂരത്ത്

രാഹുൽ പുത്തൂരത്ത്

Published: July 07, 2026 11:21 AM IST

1 minute Read

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ബ്രസീലിനെതിരെയുള്ള ട്രോൾ.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ബ്രസീലിനെതിരെയുള്ള ട്രോൾ.

സന്തോഷസൂചകമായി തന്നതിനെ സ്വീകരിച്ച് ബാലകരാം ഞങ്ങളിതാ പോകുന്നൂ, ഞങ്ങൾ പോകുന്നൂ, ഞങ്ങൾ പോകുന്നൂ... സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലാണ് ലൗഡ്സ്പീക്കർ സിനിമയിലെ ഈ പാട്ടുള്ളത്. ദൃശ്യത്തിനു മാറ്റമുണ്ട്. നെയ്മാറിന്റെയും വിനീഷ്യസിന്റെയും കുഞ്ഞയുടെയും കട്ടൗട്ടുകളുമായി ചിലർ നടന്നുപോകുന്നതാണ് ഇതിൽ. സംശയിക്കേണ്ട അതുതന്നെ, ട്രോൾ! പ്രിയപ്പെട്ട ബ്രസീൽ ആരാധകരേ ക്ഷമിക്കുക. നിങ്ങളുടെ ഇഷ്ട ടീം പരാജയപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ട്രോളുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

What you should work next

ഇന്നു മുതൽ ബ്രസീൽ ഫാൻസെല്ലാം ബ്രാൻസ് ആണെന്നു പറഞ്ഞ് കടുത്ത അർജന്റീന ആരാധകനായ മണിയാശാനാണ് രാവിലെ ട്രോളാൻ തുടങ്ങിയത്. പിന്നാലെയതാ ട്രോൾ മഴ വരുന്നു. ബ്രസീൽ ആരാധകരും ഫ്രാൻസ്  ആരാധകരും ചേർന്ന് ബ്രാൻസ് ആവുമെന്നാണ് എം.എം.മണി പറഞ്ഞുവയ്ക്കുന്നത്. 2022 ആവർത്തിക്കുന്നുവെന്നും സമൂഹമാധ്യമത്തിൽ എഴുതിയിട്ടുണ്ട്. എന്നാൽ മറ്റു ചിലർ പറയുന്നത് ബ്രസീൽ ആരാധകർ ഇനി പോർച്ചുഗൽ ആരാധകരായി മാറുമെന്നാണ്. ‘ഞങ്ങൾക്ക് ഇനിയൊരു ടീം കൂടിയുണ്ടെന്നാണ് ക്യാപ്ഷൻ.

എവിടെടാ ഹാളണ്ട്? എന്നും പറഞ്ഞ് വാതിൽ ചവിട്ടിത്തുറക്കുന്ന ചട്ടമ്പിനാടിലെ ദശമൂലം ദാമുവിന്റെ തീമാണ് മറ്റൊരു ട്രോൾ. ദാമുവിന്റെ ദേഹത്തു ബ്രസീൽ പതാകയുണ്ട്. വാതിൽ തുറന്നു പുറത്തുവരുന്ന ഹാളണ്ട് ദാമുവിനെ ചവിട്ടിക്കൂട്ടുന്നു. ഹമ്മേ അഞ്ചു ലോകകപ്പുണ്ടെടാ, അതിന്റെ ബഹുമാനമെങ്കിലും താടാ എന്ന് അടിയേറ്റുവീണ ദാമു. ട്രോൾ മലയാളത്തിലാണിത്. ഹാളണ്ടിനെ ഏലിയന്റെ കുഞ്ഞായും മൊബൈൽ ടവറായും വിശേഷിപ്പിക്കുന്നുണ്ട്.

What you should work next

അദ്ഭുതദ്വീപ് സിനിമയിലെ ഉയരമുള്ള വില്ലന്മാർ ഉണ്ടപ്പക്രുവിനെയും ജഗതിയെയും ഉയർത്തിപ്പിടിക്കുന്ന തീമാണ് മറ്റൊന്ന്. ഹാളണ്ടിന്റെ ജഴ്സിയാണ് ഉയരമുള്ളയാൾക്കെങ്കിൽ മറ്റു 2 പേരും ബ്രസീൽ ജഴ്സി അണിഞ്ഞുനിൽക്കുന്നു. കഴിഞ്ഞ കളിക്കു ശേഷം ആഞ്ചലോട്ടിയെ ടാക്റ്റിക്കൽ മാസ്റ്റർ തന്നെയെന്നു വിളിച്ചവർ ബ്രസീൽ പുറത്തായതോടെ മെസ്സിയുടെ കയ്യിൽനിന്ന് എത്ര കിട്ടിയെടാ പരട്ട കിളവാ എന്നു അഞ്ചലോട്ടിയെ വിളിക്കുന്ന ട്രോളുമുണ്ട്. നെയ്മാറിനെ തുടക്കത്തിലേ ഇറക്കാത്തതിലുള്ള പ്രതിഷേധമാണതിൽ. 

മറ്റൊരു ട്രോളിൽ ബ്രസീൽ പതാകയുടെ നിറമുള്ള വിമാനം. അതിന്റെ മുകളിൽ മുന്നിൽ നെയ്മാറും പിന്നിൽ വിനീഷ്യസ് അടക്കമുള്ളവരും. കുറേ പെട്ടികളും വിമാനത്തിനു മുകളിലുണ്ട്. ‘ഞങ്ങൾ പോകുന്നു’ എന്നാണ് ക്യാപ്ഷൻ. മന്ത്രവാദികൾക്കു ടീം മാറിപ്പോയി എന്നാണ് മുൻ എംഎൽഎ വി.കെ.പ്രശാന്ത് എഴുതിയത്. കൂടെ മറിമായത്തിലെ മന്ത്രവാദിയും ബ്രസീൽ ആരാധകനുമുള്ള ചിത്രവുമുണ്ട്.

What you should work next

തമാശയുള്ള പല വിഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്. തോൽവിയിൽ ‘സ്റ്റക്ക്’ ആയി നിൽക്കുന്ന ആരാധകരാണ് കൂടുതൽ. വെല്ലുവിളികൾ ഓർമിപ്പിച്ച് കളിയാക്കുന്ന വിഡിയോകളുമുണ്ട്. മിക്ക ട്രോളുകളുടെയും പിന്നിൽ അർജന്റീന ആരാധകർ തന്നെ. നരസിംഹത്തിലെ എൻ.എഫ്.വർഗീസിന്റെ ഡയലോഗാണ് മറുപടി: നിനക്കുമുണ്ടല്ലോ ജന്മം തന്നൊരാൾ, മരണം ഒരു നാൾ അയാൾക്കും സംഭവിക്കും. അടുത്ത അർജന്റീനയുടെ കളിയിൽ കാണാമെന്നാണ് പറഞ്ഞുവയ്ക്കുന്നത്. തിരിച്ചുവരുമെന്നാണ് ബ്രസീൽ ആരാധകരുടെ മറ്റൊരു മറുപടി. ബ്രസീൽ ടീമിനു നന്ദിയും അറിയിക്കുന്നുണ്ട്. കടുത്ത ബ്രസീൽ ആരാധകനായ മുൻ മന്ത്രി വി.ശിവൻകുട്ടി നെയ്മാറിനു നന്ദിയെന്ന് കുറിച്ചിട്ടുണ്ട്.

English Summary:

Brazil shot trolls person taken implicit societal media pursuing their World Cup exit, with fans creating humorous memes and videos. These originative expressions scope from parodying movie scenes to reimagining iconic movie characters, each reflecting the disappointment and banter surrounding the team's performance.

Read Entire Article