ഞങ്ങളെ തടയാൻ ആർക്കുമാവില്ല, വേണമെങ്കിൽ യുഎസിനെ മാറ്റിനിർത്തട്ടെ: ട്രംപിനു മറുപടിയുമായി ഇറാൻ ഫുട്ബോൾ ടീം

1 week ago 2

മനോരമ ലേഖകൻ

Published: March 14, 2026 03:03 PM IST

1 minute Read

2025 മാർച്ച് 25ന് ടെഹ്‌റാനിൽ നടന്ന ഇറാനും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ഫിഫ 2026 ലോകകപ്പ് ഏഷ്യാ സോൺ യോഗ്യതാ ഗ്രൂപ്പ് എ ഫുട്‌ബോൾ മത്സരത്തിൽ വിജയിച്ച ഇറാൻ ടീമിന്റെ ആഘോഷം. (Photo by AFP)
2025 മാർച്ച് 25ന് ടെഹ്‌റാനിൽ നടന്ന ഇറാനും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ഫിഫ 2026 ലോകകപ്പ് ഏഷ്യാ സോൺ യോഗ്യതാ ഗ്രൂപ്പ് എ ഫുട്‌ബോൾ മത്സരത്തിൽ വിജയിച്ച ഇറാൻ ടീമിന്റെ ആഘോഷം. (Photo by AFP)

ടെഹ്റാൻ ∙ ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്ന് ഇറാൻ ദേശീയ ടീം. ലോകകപ്പിലേക്കു സ്വാഗതം, പക്ഷേ നിങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഇറാൻ ടീം അമേരിക്കയിലേക്കു വരാതിരിക്കുന്നതാവും നല്ലതെന്ന യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് ടീം ഇങ്ങനെ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇറാനോട് ലോകകപ്പിൽ പങ്കെടുക്കേണ്ടെന്നു പറയുന്നതിലും നല്ലത് യുഎസ് ടീമിനെ മാറ്റിനിർത്തുന്നതാകുമെന്നും ഇറാൻ ടീം സമൂഹമാധ്യമത്തിൽ കുറിച്ചു.

യുഎസ് – ഇസ്രയേൽ സൈനിക നടപടിയിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട സാഹചര്യത്തിൽ തങ്ങളുടെ ടീമിനെ അമേരിക്കയിലേക്കു ലോകകപ്പിനു വിടാൻ കഴിയില്ലെന്നു ഇറാൻ കായികമന്ത്രി അഹമ്മദ് ഡോന്യാമലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

എന്നാൽ, ഇത് ഇറാൻ ടീമിന്റെ ഔദ്യോഗികമായ പിന്മാറ്റ പ്രഖ്യാപനമായി കണക്കാക്കാനാവില്ല. ഇറാൻ ദേശീയ ഫുട്ബോൾ ഫെഡറേഷനാണ് രേഖാമൂലം പിന്മാറ്റക്കാര്യം ലോകകപ്പ് സംഘാടകരായ ഫിഫയെ അറിയിക്കേണ്ടത്. ഔദ്യോഗികമായ പിന്മാറ്റ പ്രഖ്യാപനമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ട്രംപിനു മറുപടിയുമായി ഇറാൻ ടീം രംഗത്തു വന്നത്. ഫിഫ റാങ്കിങ്ങിൽ 20–ാം സ്ഥാനക്കാരായ ഇറാൻ കഴിഞ്ഞ 6 ലോകകപ്പുകളിലും മത്സരിച്ചിരുന്നു.

English Summary:

Iran's nationalist shot squad has responded to US President Donald Trump's statement, asserting their close to enactment successful the World Cup

Read Entire Article