‘‍ഞങ്ങൾക്ക് സമ്മതം’: ആ ‘മിസ്റ്ററി ഗേൾ’ ഒടുവിൽ വെളിച്ചത്ത്; ഇഷാൻ കിഷന്റെ കാമുകിയെ വെളിപ്പെടുത്തി കുടുംബം

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: February 17, 2026 01:01 PM IST Updated: February 17, 2026 02:52 PM IST

1 minute Read

അദിതി ഹുണ്ടിയ (instagram/aditihundia/),  ഇഷാൻ കിഷൻ (Instagram/ishankishan23/)
അദിതി ഹുണ്ടിയ (instagram/aditihundia/), ഇഷാൻ കിഷൻ (Instagram/ishankishan23/)

ഔറംഗാബാദ് ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ‘എക്സ് ഫാക്ടർ’ എന്താണ്? സംശയമില്ല. ഓപ്പണർ ഇഷാൻ കിഷൻ തന്നെ. ഏകദേശം 2 വർഷത്തോളം ടീമിനു പുറത്തിരുന്ന ശേഷമാണ് ഇഷാൻ കിഷൻ ട്വന്റി20 ലോകകപ്പ് ടീമിൽ സ്ഥാനം നേടിയത്. ആഭ്യന്തര മത്സരങ്ങൾ കളിക്കാതിരുന്നതിന്റെ പേരിൽ ബിസിസിഐയുടെ വാർഷിക കരാറിൽനിന്നു പുറത്താക്കപ്പെട്ട താരം ആഭ്യന്തര ടൂർണമെന്റിലെ തന്നെ കിടിലൻ പ്രകടനത്തിലൂടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്.

ബാക്അപ് ഓപ്പണറായും വിക്കറ്റ് കീപ്പറായും ടീമിലെത്തിയ താരം, ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ പ്ലേയിങ് ഇലവനിലെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. നമീബിയയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും അർധസെഞ്ചറി നേടിയ ഇഷാൻ ലോകകപ്പിലും മിന്നും ഫോമിലാണ്.

ഇപ്പോഴിതാ, കളിക്കളത്തിനും പുറത്തും ഇഷാൻ വാർത്തകളിൽ ഇടംനേടുകാണ്. താരത്തിന്റെ കാമുകിയെക്കുറിച്ച് മുത്തച്ഛൻ വെളിപ്പെടുത്തിയതോടെയാണ് ഇഷാൻ ചർച്ചകളിൽ നിറഞ്ഞത്. വർഷങ്ങളായി നിലനിന്നിരുന്ന പല അഭ്യൂഹങ്ങൾക്കുമാണ് ഇതോടെ വിരാമമായത്. ബിഹാറിലെ ഔറംഗാബാദിൽ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ, ഇഷാൻ കിഷന്റെ മുത്തച്ഛൻ അനുരാഗ് പാണ്ഡെ തന്റെ ചെറുമകൻ നിലവിൽ മോഡൽ അദിതി ഹുണ്ടിയയുമായി ഡേറ്റിങ്ങിലാണെന്ന് സ്ഥിരീകരിച്ചു

#WATCH | Aurangabad, Bihar | Grandfather of Indian Cricketer Ishan Kishan, Anurag Pandey says, "...We are acceptable to judge whoever Ishan Kishan wants to marry. Aditi is his girlfriend...She is simply a model...One should judge what makes children happy..." (14.03) pic.twitter.com/narb5aZHtx

— ANI (@ANI) February 14, 2026

‘‘ഇഷാൻ ആരെ വിവാഹം കഴിക്കാൻ തീരുമാനിച്ചാലും, അവന്റെ തീരുമാനം എന്റേതാണെന്ന് ഞാൻ പൂർണമായും അംഗീകരിക്കുന്നു. ഇഷാൻ കിഷൻ ആരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നോ അവരെ സ്വീകരിക്കാൻ ഞങ്ങൾ തയാറാണ്. അദിതി അവന്റെ കാമുകിയാണ്. അവൾ ഒരു മോഡലാണ്. കുട്ടികളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കണം.’’– അനുരാഗ് പാണ്ഡെ പറഞ്ഞു.

ആറു വർഷമായി ഇഷാനും അദിതിയും തമ്മിൽ പ്രണയത്തിലാണെന്നും ഇന്ത്യൻ ടീമിന്‍റെ വെസ്റ്റിൻഡീസ് പര്യടനത്തിൽ ഇഷാനൊപ്പം അദിതിയും ഒപ്പമുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 2019ലെ ഐപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസ് താരുമായിരുന്ന ഇഷാൻ കിഷനെ പിന്തുണയ്ക്കാൻ ഗാലറിയിലെത്തിയപ്പോഴാണ് അദിതിയുടെ ചിത്രങ്ങൾ ആദ്യമായി വൈറലായത്. അന്ന് മുതൽ ‘മിസ്റ്ററി ഗേൾ’ എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയുമുണ്ടായിരുന്നു.

ജയ്പുർ സ്വദേശിയായ അദിതി ഹുണ്ടിയ, 2017ലെ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റായിരുന്നു. 2017ലെ ‘മിസ് രാജസ്ഥാൻ’ കിരീടവും അദിതിക്കായിരുന്നു. 2018ലെ മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റും മിസ് സുപ്രനാഷനൽ ഇന്ത്യ കിരീടം നേടിയ താരവും കൂടിയാണ് അദിതി.

English Summary:

Ishan Kishan is simply a cardinal subordinate for India successful the T20 World Cup, impressing with his batting and securing a spot successful the playing eleven. Beyond his cricketing prowess, his idiosyncratic beingness is besides making headlines arsenic his gramps confirmed his narration with exemplary Aditi Hundia.

Read Entire Article