Published: June 02, 2026 03:06 PM IST Updated: June 02, 2026 09:53 PM IST
2 minute Read
ലണ്ടൻ ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മുൻ ചെയർമാൻ ലളിത് മോദി 2022ൽ നടിയും സുസ്മിത സെന്നമായുള്ള ബന്ധം വെളിപ്പെടുത്തിയപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ് അരങ്ങേറിയത്. ശതകോടീശ്വരനായ ലളിത് മോദിയുമായി ബന്ധം സ്ഥാപിച്ചത് പണം മോഹിച്ചാണെന്ന വിമർശനമാണ് സുസ്മിതയ്ക്കെതിരെ ഉയർന്നത്. എന്നാൽ ഈ ആരോപണങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ലളിത് മോദി. തങ്ങളുടെ ബന്ധത്തിന് പണവുമായി യാതൊരു ബന്ധവുമില്ലെന്ന് ‘ഹ്യൂമൻസ് ഓഫ് ബോംബെ’യുമായി നടത്തിയ പോഡ്കാസ്റ്റിൽ ലളിത് മോദി പറഞ്ഞു. സുസ്മിതയുമായി തനിക്ക് ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ച അദ്ദേഹം, സമൂഹമാധ്യമ പോസ്റ്റിലൂടെ ഈ ബന്ധം പരസ്യമാക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും അതിനുശേഷമുണ്ടായ പ്രതികരണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞു.
‘‘സുസ്മിത എനിക്ക് വളരെ സ്പെഷലായിരുന്നു; ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതിൽ അവർക്കു വലിയ പങ്കുണ്ട്. ആ സമയത്ത് അവർ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. എന്റെ ജീവിതം ലണ്ടനിലും അവളുടേത് ഇന്ത്യയിലും ആയിരുന്നതിനാൽ ദൂരക്കൂടുതൽ ഒരു തടസ്സമായി. എങ്കിലും, അതൊരു സവിശേഷമായ ബന്ധമായിരുന്നു അവളെക്കുറിച്ച് മധുരമായ ഓർമകളാണുള്ളത്, എപ്പോഴും നല്ലത് മാത്രം ആശംസിക്കുന്നു. ഒരു സിംഗിൾ മദർ എന്ന നിലയിൽ മക്കളായ റെനിക്കും അലീഷയ്ക്കും വേണ്ടി അവൾ ചെയ്ത കാര്യങ്ങൾ വളരെ ശ്രദ്ധേയമാണ്.’’– ലളിത് മോദി പറഞ്ഞു.
സുസ്മിത സെന്നിനെ ‘ഗോൾഡ് ഡിഗ്ഗർ’ (പണക്കൊതിച്ചി) എന്ന് വിളിച്ച് പരിഹസിച്ചവർക്ക് അവർ നൽകിയ മറുപടിയെക്കുറിച്ചും ലളിത് മോദി പ്രതികരിച്ചു. ‘‘സുസ്മിത വളരെ സുന്ദരിയും സാമ്പത്തികമായി വളരെ നല്ല നിലയിലുള്ളതുമായ ഒരു സ്ത്രീയാണ്. ഈ ഭൂമിയിൽ എനിക്കറിയാവുന്ന മറ്റാരെക്കാളും കൂടുതൽ വജ്രങ്ങൾ അവളുടെ പക്കലുണ്ട്. അവൾ വളരെ സമ്പന്നയായ ഒരു സ്ത്രീയാണ്. ഇതെല്ലാം അവൾ സ്വന്തം അധ്വാനം കൊണ്ട് നേടിയതാണ്. ഞാൻ അവളോടൊപ്പം പുറത്തുപോയ ഒരു കാലമുണ്ടായിരുന്നു, അപ്പോഴൊന്നും എനിക്ക് ഒന്നിനും പണം നൽകേണ്ടി വന്നിട്ടില്ല. അവളാണ് എല്ലാത്തിനും പണം നൽകിയത്. ഞാൻ ഒരു ‘കെപ്റ്റ് ബോയ്ഫ്രണ്ട്’ (മറ്റൊരാളുടെ ചെലവിൽ കഴിയുന്ന കാമുകൻ) പോലെയായിരുന്നു. അവൾ സ്വയം വളർന്നുവന്നതുമായ ഒരു സ്ത്രീയാണ്. സുസ്മിത ഒരു ഗോൾഡ് ഡിഗ്ഗർ ആയിരുന്നില്ല, ലളിത് ഒരു ‘'ഡയമണ്ട് ഡിഗ്ഗർ’ (വജ്രം തേടിയവൻ) ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. അവൾ ശരിക്കും ഒരു വജ്രമായിരുന്നു. അവൾ ഒരിക്കലും ആരിൽനിന്നും ഒന്നും സ്വീകരിക്കില്ല. അതുകൊണ്ട് ആളുകൾ അവളെ ഗോൾഡ് ഡിഗ്ഗർ എന്ന് വിളിച്ചത് തികച്ചും തെറ്റാണ്.’’– ലളിത് വ്യക്തമാക്കി.
Lalit Modi reveals that helium was a "Kept boyfriend" of Sushmita Sen 😲
While talking astir his viral Instagram station astir Sushmita Sen. He described her arsenic a affluent pistillate and calls himself a "diamond digger" due to the fact that she ne'er fto him wage for thing 👀 pic.twitter.com/sFYdSzAlGF
സുസ്മിത സെൻ ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ, അവരുടെ തൊട്ടുമുന്നിൽ വച്ചാണ് താൻ തങ്ങളുടെ ബന്ധം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചതെന്ന് ലളിത് മോദി പറഞ്ഞു. ‘‘ഞാൻ അത് അവരുടെ തൊട്ടുമുന്നിൽ വച്ചാണ് ചെയ്തത്. ഞാൻ അതു ശരിക്കും പോസ്റ്റ് ചെയ്യുമെന്ന് അവർ കരുതിയില്ല. ഞങ്ങൾ വിമാനത്തിൽ വച്ച് എന്തോ കാര്യത്തെക്കുറിച്ച് തർക്കിക്കുകയായിരുന്നു, അപ്പോൾ അവർ പറഞ്ഞു, ‘നീ ഇത് പോസ്റ്റ് ചെയ്യാൻ പോകുന്നില്ല’ ഞാൻ ചിരിച്ചുകൊണ്ട് പോസ്റ്റ് ചെയ്യാനുള്ള ബട്ടൺ അമർത്തി. ഞങ്ങൾ ആ സമയത്ത് ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. വിമാനം ഇറങ്ങിയപ്പോഴേക്കും അവിടെ വലിയ പുകിലായിക്കഴിഞ്ഞിരുന്നു. എന്നാൽ അതിൽ തെറ്റായി ഒന്നുമില്ലായിരുന്നു. അത് നീക്കം ചെയ്യാൻ അവർ എന്നോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല, ഞാനും അതു ചെയ്യാൻ ചിന്തിച്ചിട്ടില്ല. അത് ശരിക്കും സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചു. കുറച്ചു ദിവസത്തേക്ക്, എല്ലാവരും ഇതിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത് എന്ന് തോന്നിപ്പിച്ചു. എന്നാൽ ഞങ്ങളുടേത് ഒരു മനോഹരമായ കഥയായിരുന്നു, അതിലെ ഒരു നിമിഷത്തിൽ പോലും എനിക്ക് ഖേദമില്ല.’’– ലളിത് കൂട്ടിച്ചേർത്തു.
∙ ലളിത് മോദിയും സുസ്മിത സെന്നും2022ലാണ് മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെന്നുമായി താൻ പ്രണയത്തിലാണെന്ന് ലളിത് മോദി സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചത്. ഒരു അവധിക്കാല യാത്രയിൽ നിന്നുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു പോസ്റ്റ്. മാത്രമല്ല, തന്റെ ഇൻസ്റ്റഗ്രാം ബയോ മാറ്റുകയും സുസ്മിതയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിനൊപ്പം ‘മൈ ലവ്’ എന്ന് ചേർക്കുകയും ചെയ്തു “കുടുംബങ്ങളോടൊപ്പം മാലദ്വീപ്, സർഡിനിയ എന്നിവടങ്ങളിലേക്കുള്ള യാത്രയ്ക്കു ശേഷം ലണ്ടനിൽ തിരിച്ചെത്തി - എന്റെ സുന്ദരിയായ പങ്കാളി സുസ്മിത സെന്നിനെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല - ഒടുവിൽ ഒരു പുതിയ തുടക്കം, ഒരു പുതിയ ജീവിതം. അതിയായ സന്തോഷത്തിൽ. പ്രണയത്തിലാണെന്നതിനർഥം ഇപ്പോൾത്തന്നെ വിവാഹം കഴിഞ്ഞു എന്നല്ല. എന്നാൽ അത് ഉറപ്പായും ഒരു ദിവസം സംഭവിക്കും.’’– സുസ്മിതയോടൊപ്പമുള്ള ചിത്രങ്ങൾ ലളിത് മോദി പങ്കുവച്ചത് ഈ അടിക്കുറിപ്പോടെയായിരുന്നു.
ലളിതിന്റെ പോസ്റ്റിന് പിന്നാലെ സുസ്മിത തന്റെ മക്കളായ റെനെ സെൻ, അലീഷ സെൻ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു. “ഞാൻ സന്തോഷമുള്ള ഒരു അവസ്ഥയിലാണ്!! വിവാഹിതയല്ല... മോതിരങ്ങളില്ല... നിരുപാധികമായ സ്നേഹത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ആവശ്യത്തിന് വിശദീകരണങ്ങൾ നൽകിക്കഴിഞ്ഞു... ഇനി ജീവിതത്തിലേക്കും ജോലിയിലേക്കും തിരികെ പോകുന്നു!! എന്റെ സന്തോഷത്തിൽ എപ്പോഴും പങ്കുചേരുന്നതിന് നന്ദി...’’
എന്നാൽ അധികനാൾ ഈ ബന്ധം നീണ്ടുനിന്നില്ല. വൈകാതെ ലളിത് മോദിയും സുസ്മിത സെന്നും വേർപിരിഞ്ഞെന്ന റിപ്പോർട്ട് പ്രചരിക്കാൻ തുടങ്ങി. ലളിത് മോദി അക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ലെങ്കിലും, നടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തന്റെ സമൂഹമാധ്യമ പേജിൽനിന്നു നീക്കം ചെയ്തു. 2023ൽ ഒരു അഭിമുഖത്തിൽ, ലളിത് മോദിയുമായുള്ള തന്റെ ബന്ധത്തെ @ജീവിതത്തിലെ മറ്റൊരു ഘട്ടം മാത്രം’ എന്നാണ് സുസ്മിത വിശേഷിപ്പിച്ചത്.
English Summary:








English (US) ·