‘ഞാൻ നിന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്’: ക്യാപ്റ്റൻ സ്ഥാനത്തുനിന്നു തെറിച്ചതിന് പിന്നാലെ സൂര്യയുടെ ‘അടി’, ശേഷം ശ്രേയസ്സിന്റെ ‘തിരിച്ചടി’

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: June 07, 2026 07:23 AM IST Updated: June 07, 2026 09:29 AM IST

1 minute Read

X/@StarSportsIndia
ടി20 മുംബൈ ലീഗിലെ മത്സരത്തിനു മുന്നോടിയായി പരസ്പരം ആശ്ലേഷിക്കുന്ന സൂര്യകുമാർ യാദവും ശ്രേയസ്സ് അയ്യരും. ചിത്രം:X/@StarSportsIndia

മുംബൈ ∙ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനു പകരം ശ്രേയസ്സ് അയ്യരെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ മൈതാനത്ത് ഒരുമിച്ച് ഇരുതാരങ്ങളും. ടി20 മുംബൈ ലീഗിൽ ട്രയംഫ്സ് നൈറ്റ്സും മുംബൈ ഫാൽക്കൺസും തമ്മിലുള്ള മത്സരത്തിനായാണ് ഇരുവരും ഇറങ്ങിയത്. സൂര്യകുമാറാണ് ട്രയംഫ്സ് നൈറ്റ്സിന്റെ ക്യാപ്റ്റൻ. മുംബൈ ഫാൽക്കൺസിന്റെ പ്രധാനതാരമാണ് ശ്രേയസ്സ് അയ്യർ. മത്സരം തുടങ്ങുന്നതിനു മുൻപ് പരസ്പരം അഭിവാദ്യം ചെയ്ത് ഇരുതാരങ്ങളും ആശ്ലേഷിച്ച് സ്നേഹം പങ്കിടുകയും ചെയ്തു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ഗ്രൗണ്ടിൽ എത്തിയിരുന്നു.

What you should work next

ടോസിനായി ഗ്രൗണ്ടിലെത്തിയപ്പോൾ, ശ്രേയസ്സ് അയ്യർക്ക് ക്യാപ്റ്റൻസി സ്ഥാനം നൽകിയതിനെക്കുറിച്ച് സൂര്യകുമാർ യാദവ് പ്രതികരിച്ചു ‘‘ശ്രേയസ് ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനായതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങൾ ഇവിടെ മുംബൈയിൽ ഒരുപാട് മത്സരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അവസാനത്തെ മൂന്നു ടി20 ക്യാപ്റ്റന്മാരും മുംബൈയിൽ നിന്നുള്ളവരാണെന്നത് അഭിമാനമാണ്. എല്ലാവരും അത് ആഘോഷിക്കണമെന്നാണ് പറയാനുള്ളത്.’’ ടോസിനു ശേഷം സൂര്യകുമാർ യാദവ് പറഞ്ഞു.

ഇതിനുശേഷം സമൂഹമാധ്യമത്തിലും ശ്രേയസ്സിന് ആശംസ നേർന്ന് സൂര്യകുമാർ പോസ്റ്റ് പങ്കുവച്ചു. ‘‘ഒരു മുംബൈക്കാരൻ ട്വന്റി20യിൽ ഇന്ത്യയെ നയിക്കാൻ പോകുന്നു എന്നതിൽ ഒരുപാട് സന്തോഷമുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ പയ്യന്മാർ എല്ലാവരും വളരെ മികച്ചവരാണ്. താങ്കളുടെ ആശയങ്ങളോട് അവർ തീർച്ചയായും അനുകൂലമായി പ്രതികരിക്കും. നിങ്ങൾ നിങ്ങളായിരിക്കുക. ഞാൻ നിന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.’’– ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സൂര്യകുമാർ കുറിച്ചു.

𝐓𝐡𝐫𝐞𝐞 𝐜𝐚𝐩𝐭𝐚𝐢𝐧𝐬. 𝐓𝐰𝐨 𝐭𝐫𝐨𝐩𝐡𝐢𝐞𝐬. 𝐎𝐧𝐞 𝐜𝐢𝐭𝐲.

Suryakumar Yadav reflects connected Mumbai's singular tally of producing 3 consecutive T20I captains for #TeamIndia! 🇮🇳

Watch SKY & Shreyas Iyer LIVE NOW successful the #T20Mumbai League Season 4 connected Star Sports &… pic.twitter.com/oL3O0z14mL

— Star Sports (@StarSportsIndia) June 6, 2026

മത്സരത്തിൽ സൂര്യകുമാറും ശ്രേയസ്സ് അയ്യരും തിളങ്ങുകയും ചെയ്തു. നാല് സിക്സറുകളും മൂന്നു ഫോറുകളും ഉൾപ്പെടെ 24 പന്തിൽ 48 റൺസെടുത്ത സൂര്യകുമാറിന്റെ ബാറ്റിങ് കരുത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് യംഫ്സ് നൈറ്റ്സ് കുറിച്ചത്. മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ ശ്രേയസ്സ് അയ്യരുടെ (36 പന്തിൽ 61) ബാറ്റിങ് മികവിൽ 16.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഫാൽക്കൺസ് ലക്ഷ്യം കണ്ടു. നാല് സിക്സും അഞ്ച് ഫോറുമാണ് ശ്രേയസ്സിന്റെ ബാറ്റിൽനിന്നു പിറന്നത്. ശ്രേയസ്സ് അയ്യർ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.

ശ്രേയസ്സ് അയ്യർക്ക് ആശംസ നേർന്ന് സൂര്യകുമാർ യാദവ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി.

ശ്രേയസ്സ് അയ്യർക്ക് ആശംസ നേർന്ന് സൂര്യകുമാർ യാദവ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @StarSportsIndia എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Shreyas Iyer India T20 Captaincy: Shreyas Iyer was announced arsenic India's T20 captain, replacing Suryakumar Yadav. Hours later, some players reunited successful the T20 Mumbai League, wherever they exchanged greetings and played competitory cricket. Iyer, named Player of the Match for his 61 runs, was congratulated by Yadav, who highlighted Mumbai's pridefulness successful producing nationalist captains.

Read Entire Article