സ്പിൻ ബോളിങ്ങിന് അനുകൂലമായ ലങ്കൻ പിച്ചുകളിൽ ബാറ്റ് ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയെങ്കിൽ, ഓൾറൗണ്ട് ക്രിക്കറ്റുമായി സന്ദർശകരെ നേരിടാനുള്ള നീക്കത്തിലാണ് ശ്രീലങ്ക. ‘ഇന്ത്യയുമായുള്ള ടെസ്റ്റിൽ സ്പിൻ ബോളിങ് മാത്രമല്ല, പേസർമാരുടെ മൂർച്‌ഛയും ബാറ്റർമാരുടെ പ്രകടനവും ഒരുപോലെ പരീക്ഷിക്കപ്പെടും. ഇതെല്ലാം ഒരുമിക്കുന്ന ഓൾറൗണ്ട് ക്രിക്കറ്റിനാണ് ഞങ്ങളുടെ തയാറെടുപ്പ്’ – മത്സരത്തിന്റെ സംപ്രേഷകരായ സോണി സ്പോർട്സ് ഒരുക്കിയ ഓൺലൈൻ അഭിമുഖത്തിൽ ശ്രീലങ്കൻ പരിശീലകൻ ഗാരി കിർസ്റ്റൻ ‘മനോരമ’യോടു പറഞ്ഞു.
What you should work next
Q ലങ്കയിലെ സ്പിൻ പിച്ചിൽ ഇന്ത്യയുടെ പ്രകടനം സംബന്ധിച്ചാണ് ചർച്ചകൾ. ശ്രീലങ്കൻ ടീമിന്റെ തയാറെടുപ്പ് എങ്ങനെ?A മത്സരത്തിന്റെ ഏതെങ്കിലും ഒരു ഘടകത്തിൽ മാത്രം ആശ്രയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിച്ച് എങ്ങനെയാണെങ്കിലും സ്പിൻ, പേസ് ബോളർമാർക്കു ദിവസങ്ങൾ നീളുന്ന ടെസ്റ്റ് മത്സരങ്ങളുടെ ഗതിമാറ്റാൻ കഴിയും. ഞാൻ ടീമിന്റെ എല്ലാ കഴിവുകളിലും ആശ്രയിക്കാനാണ് ശ്രമിക്കുക.
Q ശുഭ്മൻ ഗില്ലിനെ പോലുള്ള ബാറ്റർമാരെ നേരിടാൻ പ്രത്യേക പ്ലാനുണ്ടോ?A ഒരു ബാറ്ററുടെ കഴിഞ്ഞ 10 വർഷത്തെ പ്രകടനം വിലയിരുത്താൻ പറ്റുന്ന സാങ്കേതിക വിദ്യ ഇന്നു ടീമുകൾക്കുമുണ്ട്. ശ്രീലങ്കയും ഇന്ത്യയും ഇതിനെ ആശ്രയിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് പ്ലാൻ തീരുമാനിക്കില്ല. ദിവസങ്ങൾ നീളുന്ന ടെസ്റ്റിൽ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാം.
Q താങ്കൾ ഇന്ത്യയുടെയും പരിശീലകനായിരുന്നു. 2011ൽ ഇന്ത്യയെ ഏകദിന ലോകകപ്പ് ജേതാക്കളുമാക്കി. ഇപ്പോൾ എതിർ പാളയത്തിൽ. എന്തു തോന്നുന്നു?A ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞിട്ട് ഏകദേശം 15 വർഷം പിന്നിട്ടു. അതിൽനിന്നു ടീം ഒരുപാടു മാറി. അന്നും ഇന്നും ടീം ഇന്ത്യ പ്രധാന ക്രിക്കറ്റ് ശക്തിയാണ്. ശ്രീലങ്കയിലും ഇന്ത്യയിലും മുൻനിര താരങ്ങളുടെ അഭാവമുണ്ട്. അതു യുവനിര വളർന്നുവരാൻ വഴിയൊരുക്കുകയും ചെയ്യും.
Q ഗൗതം ഗംഭീർ താങ്കളുടെ കീഴിൽ കളിച്ചിട്ടുണ്ടല്ലോ. അദ്ദേഹമിപ്പോൾ ഇന്ത്യയുടെ കോച്ച്. എന്തു തോന്നുന്നു?A അദ്ദേഹം മികച്ച പരിശീലകനാണെന്നതിൽ തർക്കമില്ല. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ ഒരു ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കുകയും ചെയ്തു. ഐപിഎലിലും അദ്ദേഹം തിളങ്ങി. അദ്ദേഹത്തിന്റെ നേട്ടങ്ങൾ തന്നെ അദ്ദേഹത്തിനു വേണ്ടി സംസാരിക്കുന്നു.
Q സ്പിന്നർ പ്രഭത് ജയസൂര്യയുടെ റോൾ എന്താകും?A അദ്ദേഹം ടോപ് ക്ലാസ് സ്പിന്നർ ആണെന്നതിൽ ആർക്കും സംശയമില്ല. പക്ഷേ എന്റെ ടീം ഒരാളിൽ മാത്രം ആശ്രയിച്ചല്ല മുന്നോട്ടു പോകുക. എല്ലാവർക്കും അതിൽ റോളുണ്ട്.
Q ഹോം ടെസ്റ്റുകളിൽ മാത്രമേ ഇന്ത്യ നന്നായി കളിക്കൂ എന്ന അഭിപ്രായമുണ്ടോ?A ഓരോ വേദിയിലും ടീം എങ്ങനെ മത്സരിക്കുമെന്നു മുൻകൂട്ടി പ്രവചിക്കാനാവില്ല. എവിടെയാണെങ്കിലും മത്സര പ്ലാൻ നല്ലരീതിയിൽ നടപ്പാക്കുന്ന ടീം വിജയിക്കുമെന്നാണ് എന്റെ വിശ്വാസം. എവേ ടെസ്റ്റുകളിൽ വിജയിക്കുന്ന ടീമുകളാണ് കരുത്തർ എന്നതിൽ തർക്കമില്ല.
Q പരമ്പരയിൽ കാണികൾക്കു സൗജന്യ പ്രവേശനം നൽകിയതിനെക്കുറിച്ച്A ഉചിതമായ തീരുമാനം. ടെസ്റ്റ് മത്സരങ്ങളിലും ഗാലറി നിറയണമെന്നാണ് എന്റെ ആഗ്രഹം. ക്രിക്കറ്റിന്റെ പൂർണരൂപം ടെസ്റ്റ് മത്സരങ്ങളാണ്. ഓരോ ടീമിനും ഒരു വർഷം കുറഞ്ഞത് 10 ടെസ്റ്റ് പരമ്പരകളെങ്കിലും വേണം.
English Summary:






English (US) ·