ഞാൻ പന്തെറിയുന്നത് റിസ്കാണെന്ന് ഇഷാൻ കിഷൻ കരുതി; എന്റെ ബോളിങ്ങിനെക്കുറിച്ച് അറിയാഞ്ഞിട്ടാണ്: വൈഭവ് സൂര്യവംശി

3 weeks ago 4

മനോരമ ലേഖകൻ

Published: August 29, 2026 04:48 PM IST

1 minute Read

 X@BCCI
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വൈഭവ് സൂര്യവംശിയും ഇഷാൻ കിഷനും. Photo: X@BCCI

മുംബൈ∙ ദുലീപ് ട്രോഫിയിൽ തനിക്കു പന്തു നൽകാൻ ഈസ്റ്റ് സോണ്‍ ടീം ക്യാപ്റ്റൻ ഇഷാൻ കിഷന് വലിയ താൽപര്യമുണ്ടായിരുന്നില്ലെന്ന് കൗമാര താരം വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫിയിൽ നോർത്ത് ഈസ്റ്റ് സോണിനെതിരെ പന്തെറിഞ്ഞ വൈഭവ് രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. വിക്കറ്റ് വീഴ്ത്താൻ സാധിക്കാതെ ഈസ്റ്റ് സോൺ ബുദ്ധിമുട്ടുന്നതിനിടെയാണ് രക്ഷകനായെത്തിയ വൈഭവ് കളി മാറ്റിയത്. മത്സരത്തിൽ മൂന്നോവറുകൾ മാത്രം പന്തെറിഞ്ഞ വൈഭവ് 11 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റുകൾ നേടിയത്. മത്സരത്തിൽ ഈസ്റ്റ് സോൺ വിജയിച്ചു ദിവസങ്ങൾക്കു ശേഷം ക്യാപ്റ്റൻ ഇഷാൻ കിഷനൊപ്പം കളിച്ച അനുഭവം വൈഭവ് പങ്കുവയ്ക്കുകയായിരുന്നു.

What you should work next

‘‘നിങ്ങള്‍ ഏതൊരു ബാറ്ററോടും ചോദിച്ചോളൂ. പന്തെറിയുന്നത് അവർ തീർച്ചയായും ആസ്വദിക്കുന്നുണ്ടാകും. ഒരു ബോളർ ബാറ്റിങ്ങും ആസ്വദിക്കും. എതിരാളികളുടെ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തതിനാൽ, എനിക്ക് കഴിഞ്ഞ ദിവസം രണ്ടോ, മൂന്നോ ഓവറുകൾ ലഭിച്ചു. എനിക്കു പന്തു തരുന്നതിലൂടെ വലിയ റിസ്കാണ് എടുക്കുന്നതെന്നാണ് ഇഷാന്‍ ഭയ്യ കരുതിയത്. പക്ഷേ ഞാൻ വിക്കറ്റുകൾ വീഴ്ത്തുന്നൊരു ബോളറാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.’’

‘‘ഞാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയാലും എനിക്ക് മൂന്നോവർ മാത്രമേ ലഭിക്കൂവെന്നു നന്നായി അറിയാം. അതുകൊണ്ടു തന്നെ ആ ഓവറുകൾ അത്രയും മികച്ചതായി എറിയാനാണു ഞാൻ ശ്രമിച്ചിട്ടുള്ളത്. പന്ത് തുടർച്ചയായി ഒരേ ഏരിയയിലേക്ക് തന്നെ എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ എനിക്കു മികച്ച ബാറ്റിങ് പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ഒരു ബാറ്റർ വിക്കറ്റ് വീഴ്ത്തുകയാണെങ്കിൽ അദ്ദേഹം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് അതായിരിക്കും.’’– വൈഭവ് പറഞ്ഞു.

What you should work next

ഈസ്റ്റ് സോൺ വൈസ് ക്യാപ്റ്റനായ വൈഭവ് മത്സരത്തിൽ എട്ടു റൺസ് മാത്രമെടുത്തു പുറത്താകുകയായിരുന്നു. ഈസ്റ്റ് സോൺ ഇന്നിങ്സിനും 210 റൺസിനും വിജയിച്ചതോടെ വൈഭവ് രണ്ടാം തവണ ബാറ്റ് ചെയ്യേണ്ടിവന്നില്ല. മത്സരത്തിൽ ആദ്യം 467 റൺസെടുത്ത ഈസ്റ്റ് സോൺ മറുപടിയിൽ നോർത്ത് ഈസ്റ്റിനെ 111 റൺസിനു പുറത്താക്കുകയായിരുന്നു. ഫോളോ ഓണില്‍ നോർത്ത് ഈസ്റ്റ് 146 റൺസിനും പുറത്തായതോടെയാണ് ഈസ്റ്റ് സോൺ വമ്പൻ വിജയം സ്വന്തമാക്കിയത്. ഞായറാഴ്ച ബെംഗളൂരുവിൽ തുടങ്ങുന്ന സെമി ഫൈനലിൽ സെൻട്രൽ സോണാണ് ഈസ്റ്റ് സോണിന്റെ എതിരാളികള്‍.

English Summary:

Ishan Kishan thought helium was taking ‘risk’

Read Entire Article