നിലവിലെ നായകനായ സൂര്യകുമാർ യാദവിനെ ഇന്ത്യ സമീപകാല പ്രകടനം വിലയിരുത്തി മാറ്റാനുള്ള സാധ്യതകളേറെയാണ്. എന്നാൽ പുതിയ നായകന്റെ കാര്യത്തിൽ സെലക്ടർമാർക്കുള്ളിൽത്തന്നെ തർക്കം മുറുകുകയാണെന്നാണ് പുതിയ വിവരം. പ്രധാനമായും സഞ്ജു സാംസണെ നായകനാക്കുന്നതിനോട് ചില സെലക്ടർമാർക്ക് എതിർപ്പുണ്ടെന്നാണ് വിവരം.
നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി
പ്രഗ്യാൻ ഓജ സഞ്ജുവിനെ നായകസ്ഥാനത്തേക്ക് എത്തിക്കുന്നതിനോട് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചുവെന്ന വിവരം ഇതിനോടകം തന്നെ പുറത്ത് വന്നതാണ്. ഇപ്പോൾ മൂന്ന് ഫോർമാറ്റിലും ഇന്ത്യക്ക് ഒരു നായകൻ മതിയെന്ന നിലയിലേക്കുള്ള തീരുമാനം സെലക്ടർമാർ എടുത്തേക്കുമെന്നാണ് വിവരം. ശുഭ്മാൻ ഗില്ലാണ് നിലവിലെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ.
ടി20യിൽ വെെസ് ക്യാപ്റ്റനായിരുന്ന ഗില്ലിനെ ഇന്ത്യ ടി20 ലോകകപ്പിന് മുമ്പാണ് തഴഞ്ഞത്. പകരം ഓപ്പണറായി സഞ്ജുവിനെ പിന്തുണച്ചു. നിർണ്ണായകമായ മൂന്ന് അർധ സെഞ്ചുറികളോടെ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതിൽ സഞ്ജു നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ശുഭ്മാൻ ഗിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ഐപിഎല്ലിൽ ഗുജറാത്ത് ടെെറ്റൻസിന്റെ നായകനാണ് ഗിൽ.
IPL 2026 Playoff: പ്ലേ ഓഫിൽ കോഹ്ലി വിശ്വസ്തനോ? ആർസിബിക്ക് ആശങ്കയായി ഈ കണക്ക്, ധോണിയെ മറികടക്കാൻ ഗില്ല്
ഇത്തവണത്തെ സീസണിലും 500ലധികം റൺസ് നേടാൻ ഗില്ലിനായിട്ടുണ്ട്. 13 മത്സരത്തിൽ നിന്ന് 616 റൺസോടെ ഈ സീസണിലെ റൺവേട്ടക്കാരിൽ ഗില്ല് രണ്ടാം സ്ഥാനത്താണുള്ളത്. സ്ഥിരതയോടെ കളിക്കുന്ന ഗിൽ നായകനെന്ന നിലയിലും ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുക്കുന്നത്. വിരാട് കോഹ്ലി ടി20യിൽ വിന്ന് വിരമിച്ചതിനാൽ ആ റോളിലേക്ക് ഗില്ലിനെ വളർത്തണമെന്ന അഭിപ്രായം സെലക്ടർമാരിൽ ഒരു വിഭാഗത്തിനുണ്ട്.
സഞ്ജു സാംസൺ മലയാളി താരമായതിനാൽ അധികം പിന്തുണ നൽകാൻ ആളില്ല. എന്നാൽ മുംബെെക്കായി നോർത്ത് ലോബിയുടെ വലിയ സമ്മർദ്ദമുണ്ടാവും. ശ്രേയസ് അയ്യരെ നായകനാക്കാൻ ഗൗതം ഗംഭീറിന് താൽപര്യമില്ല. ശ്രേയസ് അയ്യരുടെ രീതികളോട് ബിസിസി ഐക്കും എതിർപ്പാണ്. തിലക് വർമക്ക് അൽപ്പം കൂടി സമയം നൽകിയ ശേഷം മാത്രം നായകസ്ഥാനത്തേക്ക് പരിഗണിച്ചാൽ മതിയെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്.
നിലവിലെ സാധ്യതകൾ പ്രകാരം ഗില്ലിനെത്തന്നെ ഇന്ത്യ ടി20യിലും നായകനായി പരിഗണിച്ചേക്കും. എന്നാൽ ഗൗതം ഗംഭീറിന്റെ തീരുമാനം ഇക്കാര്യത്തിൽ നിർണ്ണായകമാണ്. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരയിൽ സൂര്യകുമാർ യാദവ് തന്നെ ഇന്ത്യയെ നയിക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാൽ അതിന് ശേഷം ആരാവും നായകനാവുകയെന്നതാണ് കണ്ടറിയേണ്ടത്.
ഗംഭീറിന്റെ തീരുമാനം ഇക്കാര്യത്തിൽ നിർണ്ണായകമാണ്. ഗംഭീറും ഗില്ലും മികച്ച ബന്ധത്തിൽത്തന്നെയാണ്. നേരത്തെ ടി20 ലോകകപ്പിൽ സഞ്ജുവിനെ ഇന്ത്യ കളിപ്പിച്ചത് ആർപി സിങ്ങും പ്രഗ്യാൻ ഓജയും സമ്മർദ്ദം ചെലുത്തിയിട്ടായിരുന്നു. എന്നാൽ ഇപ്പോൾ ഓജ സഞ്ജുവിനെ നായകനാക്കുന്നതിനെ എതിർക്കുകയാണ്. എന്തായാലും ഇന്ത്യയുടെ പുതിയ
ടി20 നായകനെ കണ്ടെത്തുകയെന്നത് ഇന്ത്യൻ ടീം മാനേജ്മെന്റിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.








English (US) ·