ടീം ബസ്സിനുള്ളില്‍ അഭിഷേക് ശര്‍മയെ നിര്‍ത്തി പൊരിച്ച് ഗൗതം ഗംഭീര്‍, ചൂടേറിയ ചര്‍ച്ച- വിഡിയോ

3 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: February 24, 2026 05:10 PM IST

1 minute Read

അഭിഷേകിനോട് സംസാരിക്കുന്ന ഗൗതം ഗംഭീർ.
അഭിഷേകിനോട് സംസാരിക്കുന്ന ഗൗതം ഗംഭീർ.

അഹമ്മദാബാദ്∙ട്വന്റി20 ലോകകപ്പില്‍ മോശം ഫോം തുടരുന്നതിനിടെ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശർമയെ ടീം ബസില്‍വച്ച് നിർത്തിപ്പൊരിച്ച് പരിശീലകൻ ഗൗതം ഗംഭീർ. ട്വന്റി20 റാങ്കിങ്ങിലെ ലോക ഒന്നാം നമ്പർ താരമായ അഭിഷേക് ശർമയ്ക്ക് ലോകകപ്പിൽ ഇതുവരെ തിളങ്ങാൻ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പർ എട്ട് മത്സരത്തിൽ 12 പന്തുകൾ നേരിട്ട അഭിഷേക് 15 റൺസടിച്ചാണു പുറത്തായത്.

ഇന്ത്യൻ ഇന്നിങ്സിനിടെ മാർകോ യാൻസൻ എറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു അഭിഷേകിന്റെ മടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങിയിട്ടും താരത്തിന് ഒരു റൺപോലും നേടാൻ സാധിച്ചിരുന്നില്ല. താരത്തെ ടീമിൽനിന്നു മാറ്റണമെന്ന ആവശ്യവും ശക്തമാണ്. വിമർശനങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് ഗൗതം ഗംഭീർ ടീം ബസിൽവച്ച് അഭിഷേകിനോട് ഏറേനരം സംസാരിച്ചത്. കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ ടീമിന്റെ ബോളിങ് പരിശീലകന്‍ റയാൻ ടെൻ ദൊഷേതിന്റെ സഹായവും ഗംഭീർ തേടുന്നുണ്ട്.

ഇരുവരുടെയും ചർച്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിലെ ആദ്യ മത്സരത്തിനു മുൻപ് പരിശീലിക്കുന്നതിനിടെ ഗ്രൗണ്ടിൽവച്ച് ഗംഭീറും അഭിഷേക് ശർമയും നീണ്ട ചർച്ചകള്‍ നടത്തിയിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പ്രതീക്ഷിച്ചൊരു പ്രകടനം അഭിഷേകിൽനിന്നും ഉണ്ടായില്ല. സിംബാബ്‍വെയ്ക്കെതിരായ അടുത്ത മത്സരത്തിൽ അഭിഷേകിനേയോ, തിലക് വർമയെയോ പുറത്തിരുത്തി സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ സഞ്ജു സാംസണ് അവസരം നൽകുമോ എന്ന ചോദ്യത്തിന്, അഭിഷേകിനെയോ തിലകിനെയോ മാറ്റാൻ സാധിക്കുമോ എന്നായിരുന്നു സൂര്യയുടെ മറുചോദ്യം. ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ അഞ്ചിലുള്ള താരങ്ങളാണ് അഭിഷേകും (ഒന്നാം റാങ്ക്) തിലകും (നാലാം റാങ്ക്). പക്ഷേ, തുടർച്ചയായി ഫോം ഔട്ട് ആകുന്ന താരങ്ങൾക്ക് ഒരു മത്സരത്തിലെങ്കിലും വിശ്രമം നൽകാൻ സാധ്യതയുണ്ട്.

🚨Gautam Gambhir having a superior treatment with Abhishek Sharma connected the squad autobus aft arriving successful Chennai for the adjacent lucifer against Zimbabwe.

Guess what they are discussing.👀 pic.twitter.com/dpGj1TTJM3

— Sonu (@Cricket_live247) February 23, 2026

English Summary:

Abhishek Sharma's mediocre signifier successful the T20 World Cup has led to a beardown treatment with manager Gautam Gambhir

Read Entire Article