Published: May 17, 2026 09:32 AM IST
1 minute Read
കൊൽക്കത്ത ∙ ടീമിലെടുത്തത് 18 കോടി രൂപയ്ക്ക്, സീസണിന്റെ മുക്കാൽഭാഗവും പരുക്ക് മൂലം നഷ്ടപ്പെട്ടു, ലീഗ് മത്സരങ്ങളുടെ അവസാനഘട്ടത്തിൽ ആദ്യ മത്സരം, എറിഞ്ഞത് വെറും എട്ടു പന്ത്, വീണ്ടും പരുക്ക്; പറഞ്ഞുവരുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മതീഷ പതിരാനയെക്കുറിച്ചാണ്. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിച്ചിരുന്ന ശ്രീലങ്കൻ പേസറെ ഈ സീസണിനു മുന്നോടിയായാണ് കൊൽക്കത്ത വൻ തുകയ്ക്ക് ടീമിലെത്തിച്ചത്. എന്നാൽ ട്വന്റി20 ലോകകപ്പിനിടെയേറ്റ പരുക്കു മൂലം സീസണിന്റെ ആദ്യ പകുതി നഷ്ടമായ പതിരാന, ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് കൊൽക്കത്തയ്ത്തു വേണ്ടി അരങ്ങേറിയത്.
ഇംപാക്ട് പ്ലെയറായി ഇറങ്ങിയ പതിരാന, ഗുജറാത്ത് ഇന്നിങ്സിന്റെ നാലാം ഓവറിലാണ് ആദ്യമായി എറിയാനെത്തിയത്. വെറും ഏഴു റൺസ് മാത്രമാണ് ആ ഓവറിൽ താരം വഴങ്ങിയത്. പവർപ്ലേയിലെ അവസാന ഓവറും പതിരാന തന്നെയാണ് എറിയാനെത്തിയത്. എന്നാൽ രണ്ടു പന്തുകൾ മാത്രം ബോൾ ചെയ്ത താരം, കാലിനു പരുക്കേറ്റതിനെ തുടർന്ന് ഡഗൗട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ടാം പന്ത് എറിയുന്നതിനു മുൻപു തന്നെ താരത്തിന്റെ ഇടത് കണങ്കാലിനു വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. ടീം ഫിസിയോ ഉൾപ്പെടെ ഗ്രൗണ്ടിലെത്തി പരിശോധിക്കുകയും ചെയ്തു. ഇതിനു ശേഷം പന്തെറിഞ്ഞെങ്കിലും പിന്നീട് വേദന കടുത്തതോടെ താരം ഗ്രൗണ്ട് വിടുകയായിരുന്നു. സൗരഭ് ദുബെയാണ് നാലു പന്തുകൾ കൂടി എറിഞ്ഞ് ഓവർ പൂർത്തിയാക്കിയത്.
Matheesha Pathirana retired wounded conscionable aft 8 balls 🤯
- KKR buys him successful 18 CR successful Auction.
- Missed fractional play owed to injury.
- Joins KKR aft fractional season.
- Today is Debut lucifer of Pathirana for KKR.
- Bowled lone 8 balls & retired hurt. pic.twitter.com/1WsZqmInlU
മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 29 റൺസിന് തോൽപ്പിച്ച് പ്ലേഓഫ് പ്രതീക്ഷ നിലനിർത്തിയ കൊൽക്കത്തയ്ക്ക് അടുത്ത രണ്ടു മത്സരങ്ങൾ നിർണായകമാണ്. മതീഷ പതിരാനയുടെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്നു വ്യക്തമല്ലെങ്കിലും താരത്തിനു കളിക്കാൻ സാധിച്ചില്ലെങ്കിൽ അതു ടീമിനു തിരിച്ചടിയാണ്. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നിവർക്കെിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരങ്ങൾ.
അടിയും തിരിച്ചടിയും വീഴ്ചയും വാഴ്ചയുമായി ഇരു ടീമുകളും അവസാന ഓവർ വരെ പോരാടിയ ഐപിഎലിലെ ത്രില്ലർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 29 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത ഫിൻ അലൻ (35 പന്തിൽ 93), അംഗ്ക്രിഷ് രഘുവംശി (44 പന്തിൽ 82 നോട്ടൗട്ട്), കാമറൂൺ ഗ്രീൻ (28 പന്തിൽ 52 നോട്ടൗട്ട്) എന്നിവരുടെ കരുത്തിൽ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 247 റൺസ്. 22 സിക്സും 12 ഫോറും അടങ്ങുന്നതാണ് കൊൽക്കത്ത ഇന്നിങ്സ്. സീസണിൽ കൊൽക്കത്തയുടെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (49 പന്തിൽ 85), ജോസ് ബട്‌ലർ (35 പന്തിൽ 57), സായ് സുദർശൻ (28 പന്തിൽ 53 നോട്ടൗട്ട്) എന്നിവരിലൂടെ ഗുജറാത്ത് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.സ്കോർ: കൊൽക്കത്ത 20 ഓവറിൽ 2ന് 247. ഗുജറാത്ത് 20 ഓവറിൽ 4ന് 218.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @KkrKaravan എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:







English (US) ·