ടൂർ ഓഫ് തേക്കടി സൈക്ലിങ് നാളെ

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: March 13, 2026 11:12 AM IST

1 minute Read

cycling

കോട്ടയം ∙ ടൂർ ഓഫ് തേക്കടി സൈക്ലിങ് ചാംപ്യ‍ൻഷിപ്പിന്റെ അഞ്ചാം സീസൺ നാളെ. കേരള ടൂറിസത്തിന്റെ സഹകരണത്തോടെ കെഗ് ബൈക്കേഴ്സാണു മത്സരം സംഘടിപ്പിക്കുന്നത്. നാളെ പുലർച്ചെ 5.30നു നാഗമ്പടം സീസർ പാലസിൽ നിന്നാരംഭിക്കും. തേക്കടിയിൽ അവസാനിക്കും. സൈക്കിൾ റേസ്, സൈക്കിൾ ടൂർ എന്നീ 2 വിഭാഗങ്ങളിലാണു മത്സരം.

റേസിൽ 145 കിലോമീറ്റർ; ടൂറിൽ 160 കിലോമീറ്റർ. ഇടുക്കി ജില്ലയിലെ അണക്കര വരെയാണു റേസ്. റേസ് വിഭാഗത്തിൽ 293 പേർ പങ്കെടുക്കും. ടൂർ വിഭാഗത്തിൽ 19 വനിതകളുമുണ്ടാകും. നിലവിലെ ദേശീയ റോഡ് റേസ് ചാംപ്യൻ ശ്രീനാഥ് ലക്ഷ്മികാന്തും  മത്സരിക്കുന്നുണ്ട്. മൂന്നു പ്രായവിഭാഗങ്ങളിലാണു മത്സരം: 18 – 39 മെൻ എലീറ്റ്, 40നു മുകളിൽ മെൻ മാസ്റ്റേഴ്സ്, 18നു മുകളിലുള്ള വനിതകൾ. മത്സരത്തിലെ ഓരോ വിഭാഗത്തിലെയും ആദ്യ 6 സ്ഥാനക്കാർക്ക് അടുത്ത വർഷത്തെ ദുബായ് 92 സൈക്ലിങ് ചാലഞ്ചിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. വിവരങ്ങൾക്ക്: 8547578796.

English Summary:

The Tour of Thekkady Cycling Championship is entering its 5th season

Read Entire Article