ടെെംസ് ഓഫ് ഇന്ത്യ ഇനി ആർസിബിയുടെ ഉടമകൾ, ഒപ്പം ആദിത്യ ബിർള ​ഗ്രൂപ്പും ബോൾട്ട് വെൻച്വേഴ്സും ബ്ലാക്ക്സ്റ്റോണും, റെക്കോഡ് തുകയ്ക്ക് കെെമാറ്റം

4 hours ago 1

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam25 Mar 2026, 10:17 americium IST

IPL 2026: ടെെംസ് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന നാല് ​ഗ്രൂപ്പുകളുടെ സംഘമാണ് ആർസിബിയെ സ്വന്തമാക്കിയത്. ആർസിബി, പുരുഷ വനിതാ ടീമുകളുടെ പുതിയ ഉടമകളായി ഇവർ ചുമതലയേറ്റ് കഴിഞ്ഞു. നിലവിലെ ഐപിഎൽ ചാമ്പ്യന്മാരാണ് ആർസിബി

ഹൈലൈറ്റ്:

  • ആർസിബിയുടെ വിൽപ്പന 16600 കോടിക്ക്
  • ആർസിബിയാണ് നിലവിലെ ചാമ്പ്യന്മാർ
  • ആർസിബിയുടെ ആദ്യ എതിരാളി ഹെെദരാബാദ്

RCB, IPL 2026ആർസിബി, ഐപിഎൽ 2026(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ റെക്കോഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കെെമാറ്റം നടന്നിരിക്കുകയാണ്. ടെെംസ് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പാണ് ആർസിബിയുടെ പുതിയ ഉടമകളായി മാറിയിരിക്കുന്നത്. ടെെംസ് ഓഫ് ഇന്ത്യക്കൊപ്പം ആദിത്യ ബിർള ഗ്രൂപ്പും ബോൾട്ട് വെൻച്വേഴ്സും ബ്ലാക്ക്സ്റ്റോണുമാണ് ആർസിബിയുടെ പുതിയ ഉടമകളായി മാറിയിരിക്കുന്നത്.പുരുഷ, വനിതാ ടീമുകളുടെ 100% ഷെയറുകളും പുതിയ ഉടമകൾ വാങ്ങിയിരിക്കുകയാണ്. 16,600 കോടി രൂപയ്ക്കാണ് കെെമാറ്റം നടന്നിരിക്കുന്നത്. ഐസിസി, ബിസിസി ഐ, ഐപിഎൽ ഗവേർണിങ് കൗൺസിൽ‌ എന്നിവരുടെയെല്ലാം അനുവാദം ലഭിച്ചതോടെയാണ് ആർസിബി ക്ക് പുതിയ ഉടമകൾ എത്തിയത്. ഈ സീസൺ മുതൽ പുതിയ ഉടമകൾക്ക് കീഴിലാവും ആർസിബി കളിക്കുക.

ഹാർദിക്കിനെ മാറ്റി സൂര്യയെ ക്യാപ്റ്റനാക്കണം; മുംബൈ ഇന്ത്യൻസിനോട് ആർ അശ്വിൻ


ആര്യമാൻ വിക്രം ബിർളയാണ് ആർസിബിയുടെ പുതിയ ചെയർമാൻ. ടെെംസ് ഓഫ് ഇന്ത്യയുടെ സത്യൻ ഗജ് വാനിയാണ് വെെസ് ചെയർമാൻ. 'ആർസിബി നിലവിലെ ചാമ്പ്യന്മാരും ഐപിഎല്ലിലെ ഏറ്റവും പ്രശസ്തമായ ബ്രാന്റുമാണ്. ടെെംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പങ്കാളികളോടൊപ്പം ചേർന്ന് ആർസിബിയെ ലോകോത്തര സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടാക്കി മാറ്റും. വലിയ ആരാധക പിന്തുണയുള്ള ടീമാണ് ആർസിബി.

ടീമിലും താരങ്ങളിലും പരിശീലകരിലുമെല്ലാം ചാമ്പ്യൻന്മാരുടെ സംസ്കാരം വളർത്താൻ ഞങ്ങൾ ശ്രമിക്കും. വളരെ പ്രതീക്ഷയോടെയാണ് മുന്നോട്ടുള്ള കാര്യങ്ങളെ കാണുന്നത്. ശനിയാഴ്ച കിരീടം നിലനിർത്താനുള്ള ആർസിബിയുടെ പോരാട്ടം തുടങ്ങുമ്പോൾ പിന്തുണയുമായി ഞങ്ങളുണ്ടാവും' എന്നാണ് സത്യൻ ഗജ് വാനി പറഞ്ഞത്.
Samayam MalayalamIPL 2026: സഞ്ജു വന്നതോടെ റുതുരാജിന്റെ വില പോയോ? സിഎസ്കെ ക്യാപ്റ്റന് വേണ്ട പരി​ഗണനയില്ലേ, ചെപ്പോക്കിൽ സംഭവിച്ചത് ഇതാണ്
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ടീമുകളിലൊന്നാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. വിരാട് കോഹ്ലി, ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്സ്, രാഹുൽ ദ്രാവിഡ്, അനിൽ കുബ്ലെ, യുവരാജ് സിങ് തുടങ്ങി പല പ്രമുഖരും കളിച്ചിട്ടുള്ള ടീമാണ് ആർസിബി. പ്രഥമ സീസൺ മുതൽ കളിക്കുന്ന ആർസിബി കിരീടത്തിലേക്കെത്തുന്നത് കഴിഞ്ഞ സീസണിലാണ്.

ഇത്തവണയും തകർപ്പൻ താരനിര ആർസിബിക്കൊപ്പമുണ്ട്. കിരീടം നിലനിർത്താൻ ആർസിബിക്ക് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രജത് പാട്ടീധാർ നയിക്കുന്ന ആർസിബിയുടെ ബാറ്റിങ് നിരയിൽ‌ വിരാട് കോഹ്ലി, ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, ജിതേഷ് ശർമ, ടിം ഡേവിഡ് എന്നിവരെല്ലാമുണ്ട്. ക്രുണാൽ പാണ്ഡ്യ, ടിം ‍ഡേവിഡ്, റൊമാരിയോ ഷിഫേർഡ്, വെങ്കടേഷ് അയ്യർ എന്നിവരും ടീമിലുണ്ട്.

IPL 2026: മുംബെെ ഹാർദിക്കിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സൂര്യകുമാർ വരട്ടെ; ആർ അശ്വിൻ പറയുന്നത് ഇങ്ങനെ

ഇത്തവണ ബൗളിങ് നിരയിൽ ആർസിബിക്ക് വലിയ വെല്ലുവിളിയാണുള്ളത്. ജോഷ് ഹെയ്സൽവുഡ് പരിക്കേറ്റ് പുറത്തായി. യഷ് ദയാൽ ഈ സീസണിൽ കളിക്കില്ലെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കിക്കഴിഞ്ഞു. പീഡന കേസിൽ ആരോപണം നേരിടുന്ന താരമാണ് ദയാൽ. ഇത്തവണ തകർപ്പൻ പ്രകടനത്തോടെ തുടങ്ങി കിരീടത്തോടെ പോരാട്ടം അവസാനിപ്പിക്കാൻ ആർസിബിക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article