Published: August 01, 2026 11:57 AM IST
1 minute Read
ക്വാലലംപുർ ∙ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ നടത്തിപ്പ് സ്വകാര്യനിക്ഷേപകർക്കു പങ്കാളിത്തമുള്ള കമ്പനിയുടെ കീഴിലാക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ. വൈറ്റ് ഹൗസ് പാനലിൽ അംഗമായിരുന്ന ഇൻഫന്റീനയോടെ ഉപദേഷ്ടാവ് കാർലോസ് കോർഡേറോ രാജിവയ്ക്കുകയും യുവേഫയ്ക്കും പിന്നാലെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്സി) വടക്കേ അമേരിക്കൻ– കരീബിയൻ രാജ്യങ്ങളുടെ അസോസിയേഷനായ കോൺകകാഫും ഈ നീക്കത്തെ എതിർക്കുകയും ചെയ്തതോടെയാണ് ഇൻഫന്റീനോയുടെ പിൻമാറ്റം.
What you should work next
“എല്ലാ ഭാഗത്തുനിന്നുമുള്ള അഭിപ്രായങ്ങൾ ശ്രദ്ധയോടെ കേട്ട ശേഷം, ഈ പ്രോജക്റ്റ് വലിയ രീതിയിലുള്ള ഭിന്നതകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമായി. അതിനാൽ ഇതിന് എത്രത്തോളം പിന്തുണയുണ്ടെങ്കിലും, ആദ്യം ലക്ഷ്യമിട്ട കാര്യങ്ങൾക്ക് ഇത് ഇനി ഗുണം ചെയ്യില്ല.ഒന്നിപ്പിക്കുകയും മെച്ചപ്പെടുത്തുകയുമാണ് ഞങ്ങളുടെ എപ്പോഴത്തെയും ലക്ഷ്യം. അതുകൊണ്ട് ഈ നിർദ്ദേശവുമായി ഇനി മുന്നോട്ട് പോകില്ല.’’– ഇൻഫന്റീനോ പ്രസ്താവനയിൽ പറഞ്ഞു.
പുരുഷന്മാരുടെയും വനിതകളുടെയും ലോകകപ്പുകളും ക്ലബ് ലോകകപ്പുകളും ഉൾപ്പെടെ ഫിഫയുടെ വാണിജ്യ ബിസിനസ്സുകൾ 20 ബില്യൻ ഡോളറിന്റെ ഒരു അനുബന്ധ കമ്പനിയാക്കി മാറ്റാനും, അതിന്റെ 20% ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് നൽകാനുമായിരുന്നു ഇൻഫന്റീനോയുടെ നീക്കം. ഫിഫ വ്യക്തമാക്കിയ പ്രകാരം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജറീദ് കുഷ്നറുടെ അനിയനായ ജോഷ്വ കുഷ്നർ സ്ഥാപിച്ച ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇൻവെസ്റ്റ്മെന്റ് കമ്പനിയാണ് ഇതിലെ പ്രധാന നിക്ഷേപകർ.
എന്നാൽ മറ്റ് അസോസിയേഷനുകൾ എതിർത്തതോടെ ഇൻഫന്റീനോ പ്രതിക്കൂട്ടിലായി. ഫിഫ നടപടി പിൻവലിച്ചില്ലെങ്കിൽ ലോകകപ്പ് ഉൾപ്പെടെ ബഹിഷ്കരിക്കുമെന്ന് യൂറോപ്യൻ ഭരണസമിതിയായ യുവേഫ വ്യക്തമാക്കി. പിന്നാലെ യുവേഫയുടെ തീരുമാനത്തെ പിന്താങ്ങി എഎഫ്സിയും കോൺകകാഫും രംഗത്തെത്തി. ഇതിനിടെ, ഇൻഫന്റീനയോടെ ഉപദേഷ്ടാവ് കാർലോസ് കോർഡേറോ രാജിവച്ചു. ലോകകപ്പ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് കോർഡേറോയുടെ രാജി.
211 ഫുട്ബോൾ ഫെഡഷേറനുകളാണ് ഫിഫയുടെ കീഴിലുള്ളത്. ഇതിൽ 55 എണ്ണം യുവേഫയുടേയും 47 എണ്ണം എഎഫ്സിയുടേയും 41 എണ്ണം കോൺകകാഫിന്റെയും ഭാഗമാണ്. 3 സംഘടനകളും പുതിയ തീരുമാനത്തെ എതിർത്തതോടെ ഫലത്തിൽ ആകെയുള്ള 211 ഫെഡറേഷനുകളിൽ 143 പേരും ഫിഫയ്ക്ക് എതിരായി.
സെപ്റ്റംബർ 5ന് പോളണ്ടിൽ ആരംഭിക്കുന്ന വനിതകളുടെ അണ്ടർ-20 ലോകകപ്പാണ് അടുത്തതായി നടക്കാനിരിക്കുന്ന ഫിഫ ടൂർണമെന്റ്. 2019ലും 2023ലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഇൻഫാന്റിനോയ്ക്ക് ഫിഫ നിയമപ്രകാരം ഇനി ഒരു തവണ കൂടി മാത്രമേ മത്സരിക്കാനാകൂ.
English Summary:
FIFA President Gianni Infantino has withdrawn his connection to privatize large tournaments similar the World Cup. This determination came aft beardown absorption from UEFA, AFC, and CONCACAF, highlighting the request for unity and betterment successful football.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·