Published: July 08, 2026 07:19 PM IST
1 minute Read
യുഎസ് താരം ഫൊളാരിൻ ബലോഗന്റെ ചുവപ്പു കാർഡ് വിലക്ക് താൽക്കാലികമായി നീക്കാൻ ഫിഫ അച്ചടക്ക കമ്മിറ്റിയുടെ തീരുമാനത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പങ്കിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദം ഈ നീക്കത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് ഈ നീക്കം.
What you should work next
ജിയാനി ഇൻഫാന്റിനോക്കെതിരെ അടിയന്തരവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് 50 യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ഫിഫയുടെ എത്തിക്സ് കമ്മിറ്റിക്ക് നിവേദനം നൽകി. ഇൻഫാന്റിനോയുടെ സമീപകാല നടപടികളെക്കുറിച്ച് കർശനയ പരിശോധന ആവശ്യപ്പെടുകയാണ് നിയമനിർമ്മാതാക്കൾ. രാഷ്ട്രീയപരമായ നിഷ്പക്ഷത കർശനമായി പാലിക്കണമെന്ന ഫിഫയുടെ നിയമങ്ങൾ അദ്ദേഹം നഗ്നമായി ലംഘിച്ചുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഫിഫയുടെ സ്വയംഭരണം ജിയാനി ഇൻഫാന്റിനോ, ട്രംപ് ഭരണകൂടത്തിന് പൂർണമായും അടിയറവ് വച്ചു എന്ന് യൂറോപ്യൻ പാർലമെന്റ് അംഗങ്ങളായ ബാരി ആൻഡ്രൂസ്, ലാറ വോൾട്ടേഴ്സ്, നീൽസ് ഫുൾസാങ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഫൊളാരിൻ ബലോഗന്റെ ചുവപ്പു കാർഡ് വിലക്ക് താൽക്കാലികമായി നീക്കാനുള്ള ഫിഫയുടെ തീരുമാനത്തെ നാണക്കേടും നീതിയുടെ വളച്ചൊടിക്കലുമെന്നാണ് പാർലമെന്റ് അംഗങ്ങൾ വിശേഷിപ്പിച്ചത്. ‘നിഷ്പക്ഷവും സുതാര്യവുമായ നിയമങ്ങളാണ് കായികരംഗത്തിന്റെ സൗന്ദര്യം. ആര് കളിക്കണമെന്ന് രാഷ്ട്രീയ സമ്മർദം ചെലുത്താൻ ഇൻഫാന്റിനോ അനുവദിക്കുമ്പോൾ, ഈ നീതിബോധം പാടെ തകർക്കപ്പെടും’ – അവർ പറഞ്ഞു.
What you should work next
യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ ഈ തീരുമാനത്തെ ആശ്ചര്യജനകവും ന്യായീകരിക്കാനാവാത്തതും എന്നാണ് വിശേഷിപ്പിച്ചത്. ഫൊളാരിൻ ബലോഗന്റെ വിഷയം വീണ്ടും പരിഗണിക്കാൻ ഫിഫയോട് താൻ ആവശ്യപ്പെട്ടതായി ട്രംപ് സമ്മതിച്ചിരുന്നു. ചുവപ്പ് കാർഡിനെ അദ്ദേഹം ഭയങ്കരം എന്ന് വിശേഷിപ്പിച്ചെങ്കിലും താൻ ഒരു പ്രത്യേക ഫലം ആവശ്യപ്പെടുകയോ ഇൻഫാന്റിനോയോട് എന്തുചെയ്യണമെന്ന് പറയുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷമാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വിവാദമായ ‘ഫിഫ സമാധാന പുരസ്കാരം’ പ്രഖ്യാപിച്ചതും ആദ്യ പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരിട്ട് സമ്മാനിച്ചതും. ചുവപ്പ് കാർഡ് വിവാദത്തെ തുടർന്ന് ഇത് വീണ്ടും ചർച്ചയാകുകയാണ്.
What you should work next
റൗണ്ട് ഓഫ് 32 മത്സരത്തിൽ ബോസ്‌നിയൻ താരം താരിക് മുഹാരെമോവിച്ചിന്റെ കാലിൽ അബദ്ധത്തിൽ ചവിട്ടിയതിനാണു ബലോഗന് ചുവപ്പു കാർഡ് നൽകിയത്. വിഎആർ പരിശോധനയ്ക്കു ശേഷമായിരുന്നു നടപടി. ബോസ്‌നിയയ്‌ക്കെതിരെ യുഎസ്എ 2–0 നു മത്സരം ജയിക്കുകയും ചെയ്തു. എന്നാൽ ബലോഗന്റെ വിലക്കു നീക്കാൻ അച്ചടക്കച്ചട്ടത്തിലെ അനുഛേദം 27 ആണു ഫിഫ ഉപയോഗിച്ചത്. അച്ചടക്കനടപടി (ഈ കേസിൽ മത്സര വിലക്ക്) പൂർണമായോ ഭാഗികമായോ തടയുന്നത് ഫിഫ സമിതിക്കു തീരുമാനിക്കാൻ ഈ അനുഛേദ പ്രകാരം അനുമതിയുണ്ട്. ഇതേ തുടർന്ന് ബലോഗൻ ബൽജിയത്തിനെതിരെയുള്ള പ്രീക്വാർട്ടർ മത്സരത്തിൽ കളിക്കുകയും ചെയ്തു.
English Summary:





English (US) ·