Published: January 29, 2026 04:21 PM IST
1 minute Read
കോലഞ്ചേരി ∙ ട്രാക്കിലെ കുന്നും മലയും പ്രതിസന്ധികളുടെ കല്ലും മുള്ളും കടന്ന് ആവേശത്തിരയിൽ ഇന്ത്യയിലെ ആദ്യത്തെ ഫാം റൺ. മഴുവന്നൂരിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന ഫാം റണ്ണിൽ മഹാരാഷ്ട്രയുടെ അലക്സാണ്ടർ സിക്കന്തർ പുരുഷ വിഭാഗത്തിലും കേരളത്തിന്റെ സഞ്ജന ജോർജ് വനിത വിഭാഗത്തിലും ചാംപ്യന്മാരായി. ആർ.എസ്.മനോജ്, ലിജ ചന്ദ്രൻ എന്നിവർ പുരുഷ,വനിത വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടി.
യാത്രയ്ക്കിടയിൽ 13 തടസ്സങ്ങൾ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയ വിജയികൾക്ക് ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. 4 ദിവസത്തെ മലേഷ്യൻ ടൂറാണ് രണ്ടാം സ്ഥാനത്ത് എത്തിയവർക്കു ലഭിച്ച സമ്മാനം. കടയിരുപ്പ് പ്ലാന്റ് ലിപിഡ്സ് എംഡി ജോൺ നെച്ചുപ്പാടവും പെപ്സി സൗത്ത് ഇന്ത്യ സെയിൽസ് ഹെഡ് എം.ആർ.അശോകും ചേർന്ന് അവാർഡ് സമ്മാനിച്ചു.
മത്സര ഓട്ടത്തിനും ഫൺ റണ്ണിനുമുള്ള സാഹചര്യങ്ങൾ ഫാമിൽ കൃത്രിമമായി സൃഷ്ടിച്ചിരുന്നു.ക്രോസ് ഫിറ്റ്നസ് കമ്യൂണിറ്റിയായ ബിഎക്സ്ബി ബോക്സ്ബേണിന്റെ സ്ഥാപകൻ മുഹമ്മദ് ദിൽഷാദാണ് ഫാം റൺ ക്യുറേറ്റ് ചെയ്തത്. ആരോഗ്യ വെൽനസ് ഉൽപന്ന നിർമാണ രംഗത്തെ റീബൗണ്ടുമായി ചേർന്നാണ് ഫാം റൺ ഒരുക്കിയത്. പതിവ് ട്രാക്ക് അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി അത്‌ലീറ്റുകളുടെ കരുത്തും മനക്കരുത്തും പരീക്ഷിക്കുന്ന മത്സര രീതിയാണ് ഫാം റണ്ണിലൊരുക്കിയത്.
English Summary:







English (US) ·