ട്രാൻസ്ജെന്‍ഡർ വനിതാ ക്രിക്കറ്റിൽ കളിക്കുമോ? അസംബന്ധമെന്ന് ദക്ഷിണാഫ്രിക്കൻ താരം; പഠിച്ചിട്ട് വിമർശിക്കണമെന്ന് അനായ ബംഗാർ

3 weeks ago 6

ഓൺലൈൻ ഡെസ്ക്

Published: August 29, 2026 09:36 AM IST

1 minute Read

അനായ ബംഗാർ (Instagram/anayabangar/)
അനായ ബംഗാർ (Instagram/anayabangar/)

മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകളും ട്രാന്‍സ് വനിതയുമായ അനായ ബംഗാറിനെ വനിതാ ക്രിക്കറ്റിലേക്കു പരിഗണിക്കുന്ന നീക്കത്തിനെതിരെ ദക്ഷിണാഫ്രിക്കൻ‌ വനിതാ താരം മരിസെൻ കാപിന്റെ വിമർശനം. ട്രാൻസ് വ്യക്തിയായ അനായയെ വനിതാ ക്രിക്കറ്റ് കളിപ്പിക്കുന്നത് അങ്ങേയറ്റം അസംബന്ധമെന്നാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. എന്നാൽ മരിസെയ്ൻ വിഷയത്തെക്കുറിച്ചു പഠിച്ച ശേഷം പ്രതികരിക്കണമെന്ന് അനായ ബംഗാർ തിരിച്ചടിച്ചു.

What you should work next

‘‘ഈ വിഷയത്തിൽ സംസാരിക്കാൻ താൽപര്യമുള്ളവർ ഇതു പഠിച്ചിട്ടു വേണം പ്രതികരിക്കാൻ. ക്രിക്കറ്റിൽ എനിക്ക് അന്യായമായ മുൻതൂക്കം ലഭിക്കുന്നില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിര്‍ദേശങ്ങൾ പാലിക്കുന്നതിലും ആവശ്യമായ വിവരങ്ങളെല്ലാം ഞാൻ പങ്കുവച്ചിട്ടുണ്ട്. മറ്റാർക്കെങ്കിലും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുകളുണ്ടെങ്കിൽ അവർ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കുകയാണു വേണ്ടത്.’’– അനായ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

2027 മാർച്ചോടെ ഓസ്ട്രേലിയയിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് അനായയ്ക്ക് അനുമതി ലഭിച്ചത്. ഇതോടെ വനിതാ ബിഗ് ബാഷ് ടൂർണമെന്റിൽ ഉൾപ്പടെ ഇറങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയും അനായ ബംഗാർ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരിസെയ്ന്‍ കാപ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ‘ട്രാൻസ്‌ജെൻഡർ ആൻഡ് ജെൻഡർ ഡൈവേഴ്‌സ് പ്ലേയേഴ്‌സ് ഇൻ എലൈറ്റ് ക്രിക്കറ്റ് പോളിസി’ അനുസരിച്ച് ഒരു താരം ക്രിക്കറ്റ് കളിക്കാൻ യോഗ്യത നേടണമെങ്കിൽ, കുറഞ്ഞത് 12 മാസത്തെ കാലയളവിലെങ്കിലും അവരുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 10 നാനോമോൾസ് പെർ ലീറ്റർ താഴെയായിരിക്കണം. മുൻനിര ടൂർണമെന്റുകവിൽ പങ്കെടുക്കണമെങ്കിൽ, അനായ ടെസ്റ്റോസ്റ്റിറോൺ സംബന്ധിച്ച യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

What you should work next

സഞ്ജയ് ബംഗാറിന്റെ മകനും ആഭ്യന്തര ക്രിക്കറ്റ് താരവുമായിരുന്ന‌ ആര്യൻ ബംഗാറാണ് അനായ എന്നു പേരു സ്വീകരിച്ച് ട്രാൻസ് വുമൺ ആയി മാറിയത്. 2024ലാണ് താൻ ഹോർമോൺ ചികിത്സ ആരംഭിച്ചതും പുതിയ പേരു സ്വീകരിച്ച വിവരവും അനായ പുറത്തുവിട്ടത്. തുടർന്ന് 2026 മാർച്ചിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. ഇന്‍സ്റ്റഗ്രാമിൽ ഒരു മില്യനിലേറെ പേരാണ് അനായ ബംഗാറിനെ പിന്തുടരുന്നത്.

English Summary:

'Hope They Educate Themselves': Anaya Bangar Replies To Critics

Read Entire Article