Published: June 08, 2026 10:24 AM IST Updated: June 08, 2026 10:24 PM IST
1 minute Read
ഫിഫ ലോകകപ്പിലെ ഔദ്യോഗിക പന്തായ അഡിഡാസ് ട്രിയോണ്ട വെറുമൊരു പന്തല്ല...അതിനൂതന സാങ്കേതിക വിദ്യകളുടെ സമന്വയമാണ്. 3 ആതിഥേയ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ‘ട്രൈ’, സ്പാനിഷിൽ ‘തിരമാല’ എന്നർഥം വരുന്ന ‘ഓണ്ട’ എന്നീ വാക്കുകൾ ചേർന്നതാണ് 'ട്രിയോണ്ട' എന്ന പേര്.
തുന്നലില്ല! 4 പാനലുകൾവെറും 4 പാനലുകൾ ചേർത്തുള്ള നിർമാണമാണ് ട്രിയോണ്ടയുടെ പ്രധാന സവിശേഷത. ചൂടുപയോഗിച്ച് ബന്ധിപ്പിച്ച (തെർമലി ബോണ്ടഡ്) 4 വലിയ പോളിയൂറിത്തീൻ പാനലുകൾ മാത്രമാണ് ട്രിയോണ്ടയിൽ. തുന്നലുകളും ഈ പന്തിലില്ല. പന്തിന് കൂടുതൽ മിനുസവും കൃത്യമായ ഗോളാകൃതിയും ഇതുവഴി ലഭിക്കും.
വായുവിലെ ചലനങ്ങളിലുണ്ടാകുന്ന അസ്ഥിരത ഒഴിവാക്കാനും പാസുകളിലും ലോങ് ബോളുകളിലും ഷോട്ടുകളിലും കൃത്യതയാർന്ന സഞ്ചാരപാത ഉറപ്പാക്കാനും ഈ പന്തിനു സാധിക്കുമെന്നാണു നിർമാതാക്കളുടെ അവകാശവാദം. പാനലുകൾ പരസ്പരം ഒട്ടിച്ചെടുക്കുന്നതിനാൽ വെള്ളം പന്തിനുള്ളിൽ കടക്കില്ല.
മികച്ച ഗ്രിപ്പ്പന്തിന്റെ പുറംഘടനയാണ് മറ്റൊരു ആകർഷണം. കളിക്കാർക്ക് പന്തിൻമേൽ മികച്ച ഗ്രിപ്പ് ലഭിക്കുന്ന രീതിയിലാണ് നിർമാണം. കളിക്കാർക്ക് മികച്ച സ്പിന്നും നിയന്ത്രണവും കിട്ടും. ഈ ഡിസൈൻ പന്തിനു ചുറ്റുമുള്ള വായുപ്രവാഹത്തെ സ്ഥിരപ്പെടുത്തുകയും സ്പിൻ നൽകുമ്പോൾ വളഞ്ഞുപോകാനുള്ള കഴിവ് നിലനിർത്തുകയും ചെയ്യുന്നു.
കൃത്യമായ ട്രാക്കിങ്അഡിഡാസിന്റെ 'കണക്റ്റഡ് ബോൾ ടെക്നോളജി'യുടെ മെച്ചപ്പെടുത്തിയ പതിപ്പ് ട്രിയോണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പന്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് സെൻസർ സെക്കൻഡിൽ 500 തവണ എന്ന കണക്കിൽ പന്തിന്റെ ചലനങ്ങൾ രേഖപ്പെടുത്തും. പന്തിന്റെ സ്ഥാനം, വേഗം, സ്പർശനം എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങൾ സെൻസർ കൈമാറും. ഈ ഡേറ്റ ഫിഫയുടെ സെമി-ഓട്ടമേറ്റഡ് ഓഫ്സൈഡ് സിസ്റ്റവുമായും വാർ സാങ്കേതികവിദ്യയുമായും സംയോജിപ്പിച്ചിട്ടുണ്ട്. ഇത് ഓഫ്സൈഡ്, ഹാൻഡ്ബോൾ, മറ്റു തർക്കവിഷയങ്ങൾ എന്നിവയിൽ വേഗത്തിൽ കൃത്യമായ തീരുമാനങ്ങളെടുക്കാൻ റഫറിമാരെ സഹായിക്കും.
ഡിസൈൻയുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നീല, ചുവപ്പ്, പച്ച നിറങ്ങളിലുള്ള തിരമാലകളുടെ ഡിസൈൻ പന്തിലുണ്ട്. നക്ഷത്രങ്ങൾ, മേപ്പിൾ ഇല, കഴുകൻ തുടങ്ങിയ ചിഹ്നങ്ങളും 3 രാജ്യങ്ങൾക്കുമായി പന്തിൽ ചേർത്തിട്ടുണ്ട്.
English Summary:





English (US) ·