Published: August 13, 2026 10:03 AM IST Updated: August 13, 2026 04:03 PM IST
1 minute Read
കേരള ക്രിക്കറ്റ് ലീഗിൽ(കെസിഎൽ) കളത്തിലും പുറത്തും താരപ്രഭയുള്ള ടീമാണ് ട്രിവാൻഡ്രം റോയൽസ്. കേരള സീനിയർ ടീമിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെ പോരിനിറങ്ങുമ്പോൾ അണിയറയിൽ ഉടമകളായും പിന്തുണയ്ക്കാനുമുള്ളത് സംവിധായകൻ പ്രിയദർശനും നടി കീർത്തി സുരേഷും അടക്കമുളളവർ. ആദ്യ സീസണിൽ സെമിയിലെത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. കഴിഞ്ഞ തവണ സെമിയിലെത്താതെ പുറത്തായി. സ്വന്തം മണ്ണിൽ വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇത്തവണ റോയൽസ് ഇറങ്ങുക. കഴിഞ്ഞ സീസണിൽ സെഞ്ചറിയടക്കം 479 റൺസുമായി ടോപ് സ്കോററായ കൃഷ്ണപ്രസാദ് തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്.
What you should work next
ബാറ്റിങ് മികവുമുള്ള കേരള ടീമിലെ ഇടംകൈ സ്പിന്നർ സിജോമോൻ ജോസഫാണ് വൈസ് ക്യാപ്റ്റൻ. സിജോമോനൊപ്പം ഐപിഎൽ താരവും വെടിക്കെട്ട് ബാറ്ററുമായ വിഷ്ണു വിനോദിനെ ടീമിലെത്തിച്ചതാണ് ഇത്തവണ ടീമിന്റെ തുറുപ്പു നീക്കം. കൃഷ്ണപ്രസാദിനും വിഷ്ണു വിനോദിനുമൊപ്പം ഗോവിന്ദ് ദേവ് പൈ കൂടി ചേരുന്നതോടെ മുൻനിര ബാറ്റിങ് ശക്തം.
അക്ഷയ് മനോഹറും എൻഎസ്കെ ട്രോഫിയിലടക്കം തിളങ്ങിയ എം. നിഖിലും അടങ്ങുന്ന മധ്യനിരയും മികച്ചത്. 16 അംഗ ടീമിൽ ഒന്നാംതരം ഓൾറൗണ്ടർമാരുണ്ട്. എൻ.പി.ബേസിലും സി.വി.വിനോദ് കുമാറും പേസ് ആക്രമണം നയിക്കുമ്പോൾ സിജോമോനും കെ.അജിത്തും സ്പിൻ കെണിയൊരുക്കും. മുൻ കേരള ടീം താരമായ അഭിഷേക് മോഹനാണ് ടീമിന്റെ മുഖ്യ പരിശീലകൻ.
English Summary:
Trivandrum Royals is simply a salient squad successful the Kerala Cricket League (KCL), boasting prima players connected and disconnected the field, including manager Priyadarshan and histrion Keerthy Suresh arsenic owners. The squad aims for a beardown comeback this play aft a semi-final quality successful their debut play and a quarter-final exit past year.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·