Published: August 19, 2026 04:25 PM IST
1 minute Read
ന്യൂഡൽഹി ∙ അർജുന അവാർഡ് തിളക്കത്തിൽ കോർട്ടിലിറങ്ങിയ ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യത്തിന് ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക ജയം. വനിതാ ഡബിൾസിൽ അമേരിക്കയുടെ ലോറൻ ലാം– അലിസൻ ലീ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ട്രീസ-ഗായത്രി സഖ്യം പ്രീക്വാർട്ടറിൽ കടന്നു. സ്കോർ: 21-15, 21-12.
മറ്റൊരു വനിതാ ഡബിൾസ് പോരാട്ടത്തിൽ ഇന്ത്യയുടെ കവിപ്രിയ ശെൽവം – സിമ്രാൻ സിംഗി സഖ്യം ബൾഗേറിയയുടെ ഗബ്രിയേല സ്റ്റോവ–സ്റ്റെഫാനി സ്റ്റോവ സഖ്യത്തോടു തോൽവി വഴങ്ങി. സ്കോർ: 7-21, 14-21. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ അഷിത് സൂര്യ– അമൃത പ്രമഥേഷ് സഖ്യവും രോഹൻ കപൂർ - ഋത്വിക ഗദ്ദെ സഖ്യവും തോൽവി വഴങ്ങി.
പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ ഓസ്ട്രിയയുടെ കോളിൻസ് ഫിലിമണിനെ പരാജയപ്പെടുത്തിയ ലക്ഷ്യ സെൻ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്കോർ: 16-21, 21-8, 21-4. വനിതാ സിംഗിൾസിൽ യുവതാരം ഉന്നതി ഹൂഡ മ്യാൻമറിന്റെ തേറ്റ് ഹതാർ തുസാറിനെ 22-20, 21-16 ന് പരാജയപ്പെടുത്തി.
English Summary:






English (US) ·