ട്രോളുകളിൽ നിറഞ്ഞ് സഞ്ജു, നാടകം തുടർന്ന് പാക്കിസ്ഥാൻ, ബ്ലാസ്റ്റേഴ്സിൽ അഴിച്ചുപണി: പ്രധാന കായിക വാർത്തകൾ

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: January 26, 2026 03:45 PM IST

1 minute Read

സഞ്ജു സാംസൺ  (PTI Photo/Swapan Mahapatra), മൊഹ്‌സിൻ നഖ്‌വി (ARIF ALI / AFP)
സഞ്ജു സാംസൺ (PTI Photo/Swapan Mahapatra), മൊഹ്‌സിൻ നഖ്‌വി (ARIF ALI / AFP)

ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ ട്വന്റി20 പരമ്പര വിജയവും ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വവും ഓസ്ട്രേലിയൻ ഓപ്പണുമെല്ലാമാണ് കായിക ലോകത്തെ പ്രധാന ചർച്ച വിഷയങ്ങൾ. കിവീസിനെതിരായ പരമ്പരയിൽ തുടർച്ചയായി പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ആർജെ മഹ്‌വാഷിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിനു പിന്നാലെ മറ്റൊരു യുവതിക്കൊപ്പം ഡിന്നർ ഡേറ്റിന് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലും ഗോസിപ് കോളങ്ങളിൽ ഇടംപിടിച്ചു.


1. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ, ഗുവാഹത്തിയിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി ഡ്രസിങ് റൂമിലേക്ക് തലകുനിച്ചു മടങ്ങിയ സഞ്ജു സാംസൺ മനസ്സിൽ എന്താകും വിചാരിച്ചിട്ടുണ്ടാകുക? എന്തുതന്നെയായാലും ആരാധകരുടെ മനസ്സിൽ അത് ഇന്ത്യൻ ടീമിൽനിന്നുള്ള സഞ്ജുവിന്റെ മടക്കം കൂടിയാണ്. ഇനി ഒരു തിരിച്ചുവരവ് താരത്തിന് ഉണ്ടാകുമോ എന്നു കണ്ടറിയണം.... Read afloat story

2. ട്വന്‍റി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നാടകം തുടരുന്നു. ടീമിനെ പ്രഖ്യാപിച്ചതോടെ അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചെന്ന ധാരണ തെറ്റാണെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അതനുസരിച്ച് മാത്രമേ പാക്ക് ടീം പ്രവര്‍ത്തിക്കുകയുള്ളൂവെന്നും നഖ്‌വി വ്യക്തമാക്കി... Read afloat story

3. മുംബൈയിലെ ഒരു റസ്റ്ററന്‍റിൽനിന്ന് യുസ്‌വേന്ദ്ര ചെഹലും സ്പോർട്സ് അവതാരക ഷെഫാലി ബഗ്ഗയും ഒരുമിച്ചു പുറത്തേക്ക് വരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറൽ. നീല നിറത്തിലുള്ള സ്ട്രെയിറ്റ് ഫിറ്റ് പാന്‍റിനൊപ്പം കറുത്ത ഷർട്ട് ധരിച്ചാണ് ചെഹൽ ഡിന്നർ ഡേറ്റിന് എത്തിയത്. ഗ്ലാസും മാസ്കും ധരിച്ചിട്ടുണ്ട്. Read afloat story

4, ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ആവേശം ക്വാർട്ടർ ഫൈനലിലേക്ക് കടക്കുമ്പോൾ അട്ടിമറികൾക്കു പിടികൊടുക്കാത സൂപ്പർ താരങ്ങളുടെ കുതിപ്പ്. പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് കാർലോസ് അൽകാരസും മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവും അവസാന എട്ടിൽ ഇടംപിടിച്ചു. Read Full Story

5. എല്ലാ വിദേശ താരങ്ങളും കൂടൊഴിഞ്ഞതിനു പിന്നാലെ പുതിയൊരു വിദേശ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു; മാർലോൺ റോസ് ത്രുഹീയോ. ഐഎസ്എൽ കിരീടപ്പോരാട്ടത്തിനു ബ്ലാസ്റ്റേഴ്സിന്റെ കുന്തമുന ഒരു പക്ഷേ, ഈ ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ആയേക്കാം. മാർലോണു പിന്നാലെ 3 വിദേശ താരങ്ങൾ കൂടി എത്തുമെന്നാണു സൂചന... Read Full Story

English Summary:

Sanju Samson's caller show is nether scrutiny pursuing the T20 bid against New Zealand. His consecutive failures person sparked discussions astir his aboriginal successful the Indian team. Other stories see Pakistan's information successful the T20 World Cup, Yuzvendra Chahal's societal media activity, the Australian Open, and Kerala Blasters' caller signing.

Read Entire Article